വാട്‌സാപ് ഈ ഫോണുകളില്‍ ഉടന്‍ പ്രവര്‍ത്തനരഹിതമാകും; ലാന്ഡ്ലൈനിലേക്കും ചാറ്റ്ജിപിറ്റി!
ജനുവരി 1 മുതല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സാപ് പ്രവര്‍ത്തനരഹിതമാകും. എച്ഡിബ്ലോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 20 ആന്‍ഡ്രോയിഡ് ഫോണുകളിലായിരിക്കും വാട്‌സാപ് ലഭിക്കാതാകുക. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റോ, അതിനു പിന്നിലോ ഉള്ള വേര്‍ഷനുകളോ ഉള്ള ഫോണുകളിലായിരിക്കും, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട
ജനുവരി 1 മുതല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സാപ് പ്രവര്‍ത്തനരഹിതമാകും. എച്ഡിബ്ലോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 20 ആന്‍ഡ്രോയിഡ് ഫോണുകളിലായിരിക്കും വാട്‌സാപ് ലഭിക്കാതാകുക. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റോ, അതിനു പിന്നിലോ ഉള്ള വേര്‍ഷനുകളോ ഉള്ള ഫോണുകളിലായിരിക്കും, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട
ജനുവരി 1 മുതല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സാപ് പ്രവര്‍ത്തനരഹിതമാകും. എച്ഡിബ്ലോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 20 ആന്‍ഡ്രോയിഡ് ഫോണുകളിലായിരിക്കും വാട്‌സാപ് ലഭിക്കാതാകുക. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റോ, അതിനു പിന്നിലോ ഉള്ള വേര്‍ഷനുകളോ ഉള്ള ഫോണുകളിലായിരിക്കും, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട
ജനുവരി 1 മുതല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സാപ് പ്രവര്‍ത്തനരഹിതമാകും. എച്ഡിബ്ലോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 20 ആന്‍ഡ്രോയിഡ് ഫോണുകളിലായിരിക്കും വാട്‌സാപ് ലഭിക്കാതാകുക. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റോ, അതിനു പിന്നിലോ ഉള്ള വേര്‍ഷനുകളോ ഉള്ള ഫോണുകളിലായിരിക്കും, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സന്ദേശക്കൈമാറ്റ ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരിക. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ച എല്‍ജി, എച്ടിസി തുടങ്ങിയ കമ്പനികളുടെ ഫോണുകളും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകള്‍ സമയാസമയങ്ങളില്‍ പുതുക്കാറുണ്ടെങ്കിലും, ദീർഘനാൾ ഒരേ ഫോൺ ഉപയോഗിക്കാന്‍ ഇഷ്ടമുള്ളവർ ഈ ലിസ്റ്റ് പരിശോധിക്കുന്നത് നല്ലതായിരിക്കും.
സാംസങ് ഗ്യാലക്‌സി നോട്ട് 2, ഗ്യാലക്‌സി എയ്‌സ് 3, ഗ്യാലക്‌സി എസ്4 മിനി, മോട്ടോ ജി (1-ാം തലമുറ), മോട്ടോ ഇ 2014, എച്ടിസി വണ്‍ എക്‌സ്, എച്ടിസി വണ്‍ എക്‌സ് പ്ലസ്, എച്ടിസി ഡിസൈയര്‍ 500, എച്ടിസി നെക്‌സസ് 4, എല്‍ജി ജി2 മിനി, എല്‍ജി എല്‍ 90, എൽജി ഒപ്ടിമസ് ജി, സോണി എക്‌സ്പീരിയ സെഡ്, സോണി എക്‌സ്പീരിയ എസ്പി, സോണി എക്‌സ്പീരിയ ടി, സോണി എക്‌സ്പീരിയ വി എന്നീ മോഡലുകളുടെ കാര്യമാണ് റിപ്പോര്‍ട്ടിലുളളത്.
വാട്‌സാപ്പിലും ലാന്‍ഡ്‌ലൈനിലും ചാറ്റ്ജിപിറ്റി!
നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ, ലോകത്തെ ഏറ്റവും കുറ്റമറ്റതെന്ന് കരുതപ്പെടുന്ന സേവനങ്ങളിലൊന്നായ ചാറ്റ്ജിപിറ്റി ഇനി വാട്‌സാപ്പില്‍ നിന്ന് നേരിട്ട് അക്‌സസ് ചെയ്യാം! ഇന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള സമൂഹ മാധ്യമമായ വാട്‌സാപ് ഉപയോഗിക്കുന്നതിനടയ്ക്ക് ചാറ്റ്ജിപിറ്റിയോട് സംശയങ്ങള്‍ നേരിട്ട് ഉന്നയിക്കാന്‍ താമസിയാതെ സാധിച്ചേക്കും.
എന്തിനേറെ, ലാന്‍ഡ് ലൈന്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു പോലും സേവനം നല്‍കാനാണ് ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ ഉദ്ദേശിക്കുന്നത്. തങ്ങളുടെ, 12 ഡെയ്‌സ് ഓഫ് ഓപ്പണ്‍എഐ സമ്മേളനത്തിനടയ്ക്കാണ് ഇതേക്കുറിച്ചുള്ള പ്രഖ്യാപനം കമ്പനി നടത്തിയിരിക്കുന്നത്. വളരെ പഴക്കമുള്ള ഒരു സാങ്കേതികവിദ്യയാണ് കമ്പനി ഇതിന് പ്രയോജനപ്പെടുത്തുക-ഫോണ്‍ നമ്പര്‍.
വാട്‌സാപ്പില്‍ നിന്നും ലാന്‍ഡ്‌ലൈനില്‍ നിന്നും ടോള്‍-ഫ്രീ നമ്പറിലേക്ക് വിളിച്ചോ, സന്ദേശയച്ചോ ആണ് ചാറ്റ്ജിപിറ്റിയോട് ഇടപെടാന്‍ സാധിക്കുക. വാട്‌സാപ്പില്‍ നിന്ന് 1-800-242-8478 എന്ന നമ്പറില്‍ വിളിച്ചാണ് വിവിധ വിഷയങ്ങളില്‍ ചാറ്റ്ജിപിറ്റിയുടെ പ്രതികരണം അറിയന്‍ സാധിക്കുന്നത്. ചാറ്റ്ജിപിറ്റിയുടെ എല്ലാ ഫീച്ചറുകളും ഇത്തരത്തില്‍ അക്‌സസ് ചെയ്താല്‍ ലഭ്യമായിരിക്കില്ല. ഉദാഹരണത്തിന് ഓണ്‍ലൈന്‍ സേര്‍ച്ച് നടത്താനോ, ഒരു ചിത്രം പഠിച്ച് വിശകലനം ചെയ്യാനോ ആവശ്യപ്പെടാന്‍ സാധിക്കില്ല, എന്ന് ടെക്‌റഡാര്‍.
പരിമിതികള്‍
ഇപ്പോള്‍ ഒരു നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും ഫോണും, വാട്‌സാപ്പും വഴി ചാറ്റ്ജിപിറ്റി ഉപയോഗിക്കാന്‍ സാധിക്കുക. എത്ര സമയം എന്ന കാര്യത്തെക്കുറിച്ച് ഓപ്പണ്‍എഐ വ്യക്തത വരുത്തിയിട്ടില്ല. ഓരോ ദിവസവും ഉള്ള സമയം തീരാരാവുമ്പോള്‍ ഒരു ബീപ് കേട്ടു തുടങ്ങും. ഭാവിയില്‍ സമയം വര്‍ദ്ധിപ്പിച്ചേക്കാം. ചാറ്റ്ജിപിറ്റിയുമായി ഫോണ്‍ വഴിയുള്ള ഇടപെടല്‍ തുടക്കത്തില്‍ അമേരിക്കയില്‍ മാത്രമായിരിക്കും സാധിക്കുക.
അതേസമയം, തങ്ങളുടെ ദൈനംദിന സംശയനിവാരണ സംവിധാനമായി മാറിയ ചാറ്റ്ജിപിറ്റി, ആപ്പായി തന്നെ തങ്ങളുടെ ഫോണുകളിലും ബ്രൗസറുകളിലും ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞിരിക്കുകയാണ് ലക്ഷക്കണക്കിന് ഉപയോക്കള്‍.
ബിഎസ്എന്‍എല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലോ?
ഒരു കാലത്ത് രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട മൊബൈല്‍ സേവനദാതാക്കളില്‍ ഒന്നായിരുന്ന ബിഎസ്എന്‍എല്‍ 2025ല്‍ വീണ്ടും സടകുടഞ്ഞുണരുമോ? തങ്ങളുടെ ഇസിം (എംബഡഡ് സിം, സിംകാര്‍ഡ് വേണ്ട) സര്‍വിസ് മാര്‍ച്ച് മുതല്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സിം സപ്പോര്‍ട്ടു ചെയ്യുന്ന ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപകരണങ്ങളില്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
ജൂണില്‍ 4ജി വിന്യാസം രാജ്യവ്യാപകമായി നല്‍കാനാണ് കമ്പനിയുടെ മറ്റൊരു ശ്രമം. ഇതിനായി ബിഎസ്എന്‍ലിന് ഇപ്പോള്‍ ഏകദേശം 22,000 ടവറുകളാണ് ഉള്ളത്. ഇത് ഘട്ടംഘട്ടമായി 1,00,000 എണ്ണമായി ഉയര്‍ത്താനുള്ള പദ്ധതിയും ഉണ്ട്. അതൊക്കെ അങ്ങനെ മുറപോലെ നടക്കുമെങ്കിലും, രാജ്യത്തെ വലിയൊരു ശതമാനം ഉപയോക്താക്കള്‍ക്കും ആശ്വാസം പകരുന്നത് മറ്റൊരു വാര്‍ത്തയാണ്-തങ്ങള്‍ റീചാര്‍ജ് പണം വര്‍ദ്ധിപ്പിക്കാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നാണ് ബിഎസ്എന്‍എല്‍ ഡയറക്ടര്‍ സന്ദീപ് ഗോവില്‍ അറിയിച്ചതാണത്. ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ സര്‍വിസ്, ഡയറക്ട്-ടു-ഡിവൈസ് സാറ്റലൈറ്റ് സര്‍വിസ് എന്നിവയും കമ്പനി പ്രവര്‍ത്തിപ്പിക്കും.
ടിക്‌ടോക് കുറച്ചുകാലം കൂടെ അമേരിക്കയില്‍ പ്രവര്‍ത്തിച്ചോട്ടെ എന്ന് ട്രംപ്
വിവാദ ചൈനീസ് സമൂഹ മാധ്യമ ആപ്പ് ടിക്‌ടോക് കുറച്ചു കാലം കൂടെ അമേരിക്കയില്‍ പ്രവര്‍ത്തിക്കട്ടെ എന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ തനിക്ക് ബില്ല്യന്‍ കണക്കിന് വ്യൂസ് ആണ് ടിക്‌ടോക് വഴി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമപരമോ, രാഷ്ട്രീയപരമോ ആയ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജനുവരി 19, 2025ന് ടിക്‌ടോക് പൂട്ടിക്കെട്ടേണ്ടി വരും.