വിമാന യാത്രകളെല്ലാം വൈകി, ടിക്കറ്റ് വിൽപന നിലച്ചു; സൈബർ ആക്രമണത്തിൽ വലഞ്ഞ് ജപ്പാൻ എയർലൈൻസ്
ആഭ്യന്തര, രാജ്യാന്തര വിമാന യാത്രകളെയും ടിക്കറ്റ് ബുക്കിങ് സേവനങ്ങളെയെല്ലാം ബാധിച്ച് ജപ്പാന്‍ എയർലൈന്‍സിനുനേരെ സൈബർ ആക്രമണം. ജപ്പാനിലെ ഓൾ നിപ്പോൺ എയർലൈൻസിനുശേഷം രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെഎഎലിനു നേരെയുള്ള ആക്രമണത്തിൽ ഒൻപതോളം വിമാനങ്ങൾ വൈകിയതായാണ് റിപ്പോർട്ടുകൾ വരുന്നത്. പ്രശ്നങ്ങളുടെ ഉറവിടം

ആഭ്യന്തര, രാജ്യാന്തര വിമാന യാത്രകളെയും ടിക്കറ്റ് ബുക്കിങ് സേവനങ്ങളെയെല്ലാം ബാധിച്ച് ജപ്പാന്‍ എയർലൈന്‍സിനുനേരെ സൈബർ ആക്രമണം. ജപ്പാനിലെ ഓൾ നിപ്പോൺ എയർലൈൻസിനുശേഷം രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെഎഎലിനു നേരെയുള്ള ആക്രമണത്തിൽ ഒൻപതോളം വിമാനങ്ങൾ വൈകിയതായാണ് റിപ്പോർട്ടുകൾ വരുന്നത്.
പ്രശ്നങ്ങളുടെ ഉറവിടം തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്തതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ ജെഎഎൽ അറിയിച്ചു. ആഭ്യന്തര,രാജ്യാന്തര വിമാന ടിക്കറ്റുകളുടെ വിൽപ്പന താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായും അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും ജപ്പാൻ എയർലൈൻസ് പോസ്റ്റിൽ പറയുന്നു.
രാവിലെ 7:24 മുതലാണ് എയർലൈൻ കമ്പനിയെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളിൽ ഒരു സിസ്റ്റം തകരാർ സംഭവിച്ചത്, തുടർ പരിശോധനയിലാണ് സൈബർ ആക്രമണ സാധ്യതയാണെന്ന വിലയിരുത്തലുണ്ടായത്. അപ്പോഴേക്കും എയർലൈനിന്റെ ബാഗേജ് ചെക്ക്-ഇൻ സംവിധാനത്തിലെ പ്രശ്നങ്ങളാൽ നിരവധി വിമാനങ്ങൾ വൈകി.