ഇന്റർനെറ്റ് ബാങ്കിങിലൂടെ പണമയയ്ക്കുമ്പോൾ അക്കൗണ്ട് മാറിപ്പോകില്ല; ഈ സംവിധാനം അറിഞ്ഞിരിക്കണം
ന്യൂഡൽഹി∙ ഇന്റർനെറ്റ്/മൊബൈൽ ബാങ്കിങ് വഴിയും ബാങ്ക് ശാഖ വഴി നേരിട്ടും പണമയയ്ക്കുമ്പോൾ അബദ്ധത്തിൽ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്നം ഇനിയുണ്ടാകില്ല. പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനം ഏപ്രിൽ ഒന്നിനു മുൻപ് നടപ്പാക്കാൻ റിസർവ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങൾക്ക്

ഇന്റർനെറ്റ്/മൊബൈൽ ബാങ്കിങ് വഴിയും ബാങ്ക് ശാഖ വഴി നേരിട്ടും പണമയയ്ക്കുമ്പോൾ അബദ്ധത്തിൽ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്നം ഇനിയുണ്ടാകില്ല. പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനം ഏപ്രിൽ ഒന്നിനു മുൻപ് നടപ്പാക്കാൻ റിസർവ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഇതിന് ചാർജ് ഈടാക്കാൻ പാടില്ല.
നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് അറിയാൻ സംവിധാനമുണ്ട്. നിലവിൽ ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഇടപാടുകളിൽ
സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ കഴിയുമായിരുന്നില്ല. അക്കൗണ്ട് നമ്പർ, ഐഎഫ്‍എസ് കോഡ് എന്നിവയിൽ തെറ്റുണ്ടായാൽ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോകാനും സാധ്യതയുണ്ടായിരുന്നു. തട്ടിപ്പുകൾക്കും ഇരയാകാം. ഇത് തടയാനാണ് പുതിയ സൗകര്യം.
എങ്ങനെ?
∙ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും നൽകിയാൽ അക്കൗണ്ട് ഉടമയുടെ പേര് കാണിക്കും. ഓൺലൈൻ ബാങ്കിങിനു പുറമേ ശാഖകളിൽ നേരിട്ടെത്തി പണം ട്രാൻസ്ഫർ ചെയ്യുന്നവർക്കും ഈ സൗകര്യം ലഭ്യമാക്കും.
∙ ഓൺലൈൻ ബാങ്കിങ്ങിൽ ‘ബെനിഫിഷ്യറി’യെ ചേർക്കുമ്പോഴും, ഒറ്റത്തവണ ട്രാൻസ്ഫർ നടത്തുമ്പോഴും പേര് കാണിക്കണം.
∙ നിലവിൽ ‘ബെനിഫിഷ്യറി’ ആയി ചേർത്തിരിക്കുന്ന ഒരു അക്കൗണ്ടിന്റെ യഥാർഥ ഉടമയുടെ പേര് ഏത് സമയത്തും വീണ്ടും പരിശോധിച്ച് ഉറപ്പിക്കാനും കഴിയും.
∙ സ്വീകർത്താവിന്റെ പേര് ലഭ്യമാകാതെ വന്നാൽ, പണമയയ്ക്കുന്നയാൾക്ക് ഇടപാട് തുടരണോയെന്ന് തീരുമാനിക്കാം.