കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തൈക്കാട് കേരള പൊലീസ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, ശുദ്ധമായ ഇന്ധനത്തിന്റെ

കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തൈക്കാട് കേരള പൊലീസ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, ശുദ്ധമായ ഇന്ധനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തൈക്കാട് കേരള പൊലീസ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, ശുദ്ധമായ ഇന്ധനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തൈക്കാട് കേരള പൊലീസ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക,  ശുദ്ധമായ ഇന്ധനത്തിന്റെ ഉറവിടത്തിന്റെ കരുതൽ ഉറപ്പാക്കുക,  ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രിക് കുക്കിങ് എന്നിവ പ്രോത്സാഹിപ്പിക്കുക, പുനരുപയോഗ ഊർജസ്രോതസ്സുകളുടെ പ്രദർശനം എന്നിവയാണ്  ഐഇഎഫ്കെ2025  ലക്ഷ്യമിടുന്നത്.

ഫെബ്രുവരി ഏഴിന് രാവിലെ 10 മണിക്ക് കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.  പി. വി. ഉണ്ണികൃഷ്ണൻ സ്ഥാപകദിന പ്രസംഗം നടത്തും.ഊർജമേളയുടെ ഭാഗമായി കേരള സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണം, സാങ്കേതിക സെഷനുകളും പാനൽ ചർച്ചകളും, വനിതാ സന്നദ്ധപ്രവർത്തകർക്കായി വിപുലമായ എൽ.ഇ.ഡി റിപ്പയർ സെഷൻ, കേരള സ്റ്റുഡൻറ്സ് എനർജി കോൺഗ്രസ്സ്, പ്രദർശനങ്ങൾ, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ഒരു മെഗാക്വിസ് തുടങ്ങിയവ നടക്കും.

ADVERTISEMENT

ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരളയുടെ ആദ്യ പതിപ്പ് കഴിഞ്ഞ വർഷം വിജയകരമായി നടത്തിയിരുന്നു. "ഊർജ സംക്രമണവും കാലാവസ്ഥാ വ്യതിയാനവും" എന്ന പ്രമേയത്തിലായിരുന്നു മേള. BARC, ISRO, WRI India, CSTEP, AEEE , ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറം, വസുധ ഫൗണ്ടേഷൻ, കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ (CEEW), പ്രയാസ് എനർജി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ അവതരണങ്ങളും പാനൽ ചർച്ചകളും പരിപാടിയുടെ ഭാഗമായിരുന്നു.

കാർബൺ രഹിത കേരളം എന്ന പ്രമേയത്തിലാണ്  ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്. ഊർജ സംരക്ഷണം കാര്യക്ഷമത എന്നിവയുടെ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസികളായ ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഡ്യാ സ്മാർട്ട് ഗ്രിഡ് ഫോറം, CLASP, GBPN, WRI India, CSTEP, WISE, IFC-World Bank Group, AEEE, ANDRITZ HYDRO, DMR & KIIFCON, CECFEE, Prayas, Modern Energy Cooking Services, Finovista എന്നിവയുടെ നേതൃത്വത്തിൽ അവതരണങ്ങളും പാനൽ ചർച്ചകളും ഈ വർഷവും മേളയുടെ വൈജ്ഞാനിക സദസ്സിന് മികച്ച അനുഭവമായിരിക്കും.

ADVERTISEMENT

എനർജി മാനേജ്മെന്റ് സെന്റർ കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന "Go Electric" ക്യാമ്പെയിന്റെ ഭാഗമായി  ഇലക്ട്രിക് വാഹനങ്ങളുടേയും, ഇലക്ട്രിക് കുക്കിങിന്റെയും സംസ്‌ഥാന തല പ്രോത്സാഹന പരിപാടികളും വിവിധ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്കും, ഇലക്ട്രിക് കുക്കിങിനും വേണ്ടിയുള്ള ഊർജ ആവശ്യം നിറവേറ്റുന്നതിനായുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളേയും മാർഗ്ഗങ്ങളേയും  പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന  ഗ്രീൻ എക്സ്പോ ഈ മേളയുടെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും. ഇലക്ടിക് വാഹനങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടക്കും. 

ഫെബ്രുവരി രണ്ടാം തീയതി നടക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയിക്കുന്നവർക്കായി സംഘടിപ്പിക്കുന്ന ഗ്രാന്റ് ഫിനാലെ ഊർജമേഖലയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരമാണ്. ഊർജം, സുസ്ഥിരത, അനുബന്ധ വിഷയങ്ങൾ എന്നിവയ്ക്ക് പുറമേ പൊതു വിജ്ഞാന മേഖലയിലുമുള്ള മത്സരാർത്ഥികളുടെ അറിവ് പരിശോധിക്കുന്നതിനുള്ള ആവേശകരവും ആകർഷകവുമായ അവസരമാണ് ക്വിസ് മത്സരത്തിലൂടെ ലഭിക്കുന്നത്.  

ADVERTISEMENT

ഊർജ മേഖലയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും  സുസ്ഥിര ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന് പ്രചോദനം നൽകുന്നതിനും സഹായിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ  ഊർജ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള ശ്രമങ്ങൾക്കും ഐഇഎഫ്കെ കരുത്തേകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

സംസ്ഥാനത്തെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി  കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണം ഐഇഎഫ്കെ വേദിയിൽ നടക്കും വൻകിട ഊർജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ ഉപഭോക്താക്കൾ, ചെറുകിട ഊർജ ഉപഭോക്താക്കൾ,  കെട്ടിടങ്ങൾ,  സംഘടനകൾ/സ്ഥാപനങ്ങൾ, ഊർജക്ഷമതയുള്ള ഉൽപ്പന്നങ്ങളുടെ പ്രമോട്ടർമാർ, ആർക്കിടെക്ചറൽ-ഗ്രീൻ ബിൽഡിങ് കൺസൾട്ടൻസികൾ  എന്നീ  വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്. അവാർഡ് ജേതാക്കളുടെ അവതരണവും തുടർന്ന് നടക്കും. 

കേരള രാജ്യാന്തര ഊർജമേളയോടനുബന്ധിച്ച് ആയിരം വനിതകൾക്കായി എൽഇഡി റിപ്പയറിങ്  പരിശീലനവും സംഘടിപ്പിക്കും ഊർജ കാര്യക്ഷമതയും ഊർജ സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് എൽ ഇ ഡി ലൈറ്റുകളുടെ ഉപയോഗം സഹായിക്കും.പതിനാല് ജില്ലകളിലെയും എനർജി ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മത്സരങ്ങൾ സ്റ്റുഡന്റ് എനർജി കോൺഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിക്കും. 

ഉപന്യാസ രചന, പെയിന്റിംഗ് പോസ്റ്റർ നിർമ്മാണം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കേരള രാജ്യാന്തര ഊർജമേളയിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആയിരത്തിലധികം പ്രതിനിധികൾ  ഭാഗമാകും.

English Summary:

IEFK 2025 in Thiruvananthapuram focuses on promoting sustainable energy solutions and achieving a carbon-neutral Kerala. The festival features experts, exhibitions, and awards recognizing achievements in energy conservation and efficiency.