ടിക്‌ടോക് വേണ്ട, ഓപ്പൺഎഐയ്ക്കായി കോടികൾ മുടക്കാൻ മസ്ക്; എക്സിന് 'കൗണ്ടർ' വില പ്രഖ്യാപിച്ച് സാം ഓൾട്ട്മാൻ

ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക് വാങ്ങാന്‍ ഉദ്ദേശമില്ലെന്നു വ്യക്തമാക്കിയെങ്കിലും ശത കോടീശ്വരനും, ടെസ്‌ല കമ്പനി മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ പുതിയ നീക്കം ആകാംക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. നിര്‍മിത ബുദ്ധി (എഐ) ഏറ്റവും വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന
ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക് വാങ്ങാന്‍ ഉദ്ദേശമില്ലെന്നു വ്യക്തമാക്കിയെങ്കിലും ശത കോടീശ്വരനും, ടെസ്‌ല കമ്പനി മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ പുതിയ നീക്കം ആകാംക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. നിര്‍മിത ബുദ്ധി (എഐ) ഏറ്റവും വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന
ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക് വാങ്ങാന്‍ ഉദ്ദേശമില്ലെന്നു വ്യക്തമാക്കിയെങ്കിലും ശത കോടീശ്വരനും, ടെസ്‌ല കമ്പനി മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ പുതിയ നീക്കം ആകാംക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. നിര്‍മിത ബുദ്ധി (എഐ) ഏറ്റവും വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന
ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക് വാങ്ങാന്‍ ഉദ്ദേശമില്ലെന്നു വ്യക്തമാക്കിയെങ്കിലും ശത കോടീശ്വരനും, ടെസ്‌ല കമ്പനി മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ പുതിയ നീക്കം ആകാംക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. നിര്‍മിത ബുദ്ധി (എഐ) ഏറ്റവും വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികളിലൊന്നായ ഓപ്പണ്‍എഐ വാങ്ങാന്‍ 97.4 ബില്ല്യന്‍ ഡോളര്‍ മുടക്കാന്‍ തയാറാണെന്ന് അറിയിച്ചിരിക്കുകയാണ് ഇലോൺ. ആഗോള തലത്തില്‍ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സേവനങ്ങളിലൊന്നായ ചാറ്റ്ജിപിറ്റിയുടെ ഉടമയാണ് ഓപ്പണ്‍എഐ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ച ഓപ്പണ്‍എഐ
കമ്പനിയുടെ മേധാവി സാം ഓള്‍ട്ട്മാന്‍, മുഖ്യ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിക്കുകയും ഇല്യ സറ്റ്‌സ്‌കവര്‍, മസ്‌ക് തുടങ്ങിയവര്‍ ചേര്‍ന്ന് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ച കമ്പനിയാണ് ഓപ്പണ്‍എഐ. മസ്‌ക് 2019ല്‍ കമ്പനിയുമായുള്ള ബന്ധം വിട്ടു. നവംബര്‍ 2022ല്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ചാറ്റ്ജിപിറ്റി രംഗപ്രവേശനം ചെയ്തതോടെ ഓപ്പണ്‍എഐ ലോക ശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന് ഒരു നൂതന ടെക്‌നോളജി എന്ന നിലിയില്‍ എഐയിലേക്ക് എല്ലാ കണ്ണുകളും പതിഞ്ഞു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ബില്യൻ കണക്കിന് ഡോളര്‍ ഈ മേഖലയില്‍ നിക്ഷേപം ഇറങ്ങി.
എന്തിനേറെ, ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക്‌നോളജി കമ്പനിയായി വലസിയിരുന്ന ആപ്പിള്‍ സ്വന്തമായി എഐ പുറത്തെടുക്കാനില്ലാതെ പരുങ്ങി, ഓപ്പണ്‍എഐയെ ആശ്രയിക്കുന്നതു വരെ എത്തി കാര്യങ്ങള്‍. അമേരിക്കന്‍ സേന വരെ ഓപ്പണ്‍എഐയുടെ സേവനം സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകള്‍ പരന്നു. ഇതിനിടയില്‍ മസ്‌ക് ഓപ്പണ്‍എഐക്കെതിരെ കേസെടുത്തെങ്കിലും കമ്പനി അതിന്റെ കുതിപ്പ് തുടര്‍ന്നു.
മസ്‌ക് സ്വന്തമായി ആരംഭിച്ച എഐ കമ്പനിയായ എക്‌സ്എഐ പകിട്ടില്ലാത്ത സംരംഭമായി തീര്‍ന്നു. ഏറ്റവുമൊടുവില്‍ വരുന്ന വാര്‍ത്ത പ്രകാരം മസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യം ഓപ്പണ്‍എഐ ഏറ്റെടുക്കാനായി 97.4 ബില്ല്യന്‍ ഡോളര്‍ വില പറഞ്ഞിരിക്കുകയാണ്.
ഏറ്റെടുക്കല്‍ നടക്കുമോ?
മസ്‌കിന്റെ എക്‌സ്എഐ, വെഞ്ച്വര്‍ ഭീമന്മാരായ വാലര്‍ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്, ആരി ഇമ്മാനുവല്‍, പാലന്റിര്‍ കമ്പനി സഹസ്ഥാപകന്‍ ജോ ലോണ്‍സ്‌ഡെയിലിന്റെ കമ്പനിയായ 8വിസി എന്നിവ സംയുക്തമായാണ് ഓപ്പണ്‍എഐ വാങ്ങാനുള്ള താത്പര്യമറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനു മുമ്പ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് 13 ബില്ല്യന്‍ ഡോളറിലേറെ ഓപ്പണ്‍എഐയില്‍ മുതല്‍മുടക്കി കഴിഞ്ഞിരുന്നു.
ഇതിനിടയില്‍, ഓപ്പണ്‍എഐ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയായി മാറ്റാനുള്ള ശ്രമവും ഓള്‍ട്ട്മാന്‍ ആരംഭിച്ചു. നിലവില്‍ ഓപ്പണ്‍എഐയ്ക്ക് ഏകദേശം 340 ബില്യൻ ഡോളര്‍ മൂല്യം വന്നേക്കുമെന്നാണ് വിലയിരുത്തല്‍. അടുത്തതായി ഒരു 500 ബില്യന്‍ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയാണ് ഓള്‍ട്ട്മാന്റെ മനസില്‍.
അതേസമയം, താനടക്കമുളളവര്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ച കമ്പനിയാണ് ഓപ്പണ്‍എഐ എന്ന വാദമുയര്‍ത്തിയാണ് മസ്‌ക് കോടതിയെ സമീപിച്ചത്. പുതിയ നീക്കം വഞ്ചനയാണെന്നും മസ്‌ക് നല്‍കിയ കേസില്‍ ആരോപിക്കുന്നു. എഐ സുരക്ഷിതമായും, മനുഷ്യരാശിക്ക് ഗുണംചെയ്യുന്ന രീതിയിലുമാണ് വികസിപ്പിക്കേണ്ടത് എന്ന വാദവും മസ്‌കിന് ഉണ്ട്.
'ഓപ്പണ്‍എഐ ഓപ്പണ്‍-സോഴ്‌സ് സങ്കല്‍പ്പത്തിലേക്ക് മടങ്ങേണ്ട സമയമായി. സുരക്ഷയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത്, എന്നാണ് മസ്‌ക് തന്റെ വക്കിലായ മാര്‍ക് ടൊബെറോഫ് മുഖേന നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത് എന്ന് ദ് വോള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. 'ഇത് നടക്കുന്നു എന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നും', മസ്‌ക് പറയുന്നു.
പുതിയ നീക്കത്തിനു പിന്നില്‍ മസ്‌കിന്റെ 'കൊതിക്കെറുവോ'?
ഓപ്പണ്‍എഐയക്ക് ഇപ്പോഴും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമുണ്ട്. അതിനാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വില പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഈ കേസിനു പിന്നില്‍ പോലും ഒരു ഗൂഢ ലക്ഷ്യമുണ്ടായേക്കാമെന്നുള്ള അഭ്യൂഹങ്ങളും പരന്നു കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റതോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മസ്‌കിന്റെ ശക്തിയും വര്‍ദ്ധിച്ചു എന്ന വാദവും ഇതിനൊപ്പം കാണണം.
ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാകാന്‍ ഓപ്പണ്‍എഐ ഗവണ്‍മെന്റിനു മുമ്പില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് അംഗീകരിപ്പിക്കാതിരിക്കാനുള്ള മസ്‌കിന്റെ നീക്കത്തിന് മറ്റൊരു പ്രതിരോധവും കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഏറ്റെടുക്കല്‍ നാടകമെന്ന് ചില കേന്ദ്രങ്ങള്‍ കരുതുന്നു എന്നും ദ് വേര്‍ജിന്റെ റിപ്പോര്‍ട്ടില്‍ കാണാം. മസ്‌കും കണ്‍സോര്‍ഷ്യവും കൂടുതല്‍ തുകയും വാഗ്ദാനം ചെയ്‌തേക്കാമെന്നും പറയപ്പെടുന്നു.
മൈക്രോസോഫ്റ്റുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി വരുന്ന ഓള്‍ട്ട്മാന്റെ പാത ദുര്‍ഘടമാക്കാനുള്ള ശ്രമമായും മസ്‌കിന്റെ നീക്കത്തെ കാണുന്നവരുണ്ട്. ഓപ്പണ്‍എഐയില്‍ നിക്ഷേപിക്കാന്‍ എത്തുന്നവരുടെ മനസിലും മസ്‌ക് എന്ന ശക്തന്റെ സാന്നിധ്യം അസ്വസ്ഥത പരത്തിയേക്കും.
വേണ്ട, നന്ദി, 9.74 ബില്യൻ തന്ന് ട്വിറ്റര്‍ വാങ്ങാമെന്ന് ഓള്‍ട്ട്മാന്‍
ഇല്യ സറ്റ്‌സ്‌കെവറുടെ രാജിയും മസ്‌കിനോടുള്ള ഏറ്റുമുട്ടലും ഇതുവരെ വിജയകരമായി തരണം ചെയ്ത ഓള്‍ട്ട്മാന്‍ മസ്‌കിന്റെ പുതിയ ഓഫറും നിരസിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇട്ട കുറിപ്പില്‍ ഓൾട്ട്മാൻ പറഞ്ഞത്: വേണ്ട, നന്ദി. വേണമെങ്കിൽ 9.74 ബില്ല്യന്‍ ഡോളര്‍ തന്ന് ട്വിറ്റര്‍ വാങ്ങാമെന്നും ഓള്‍ട്ട്മാന്‍ കുറിച്ചു. ട്വിറ്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വന്ന പ്ലാറ്റ്‌ഫോം മസ്‌ക് ഏറ്റെടുത്ത ശേഷം എക്‌സ് എന്ന പേരിലാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.