വാടക പ്രതിമാസം 3.5 കോടി രൂപ; ഈ ടെക് ഭീമന് ഇന്ത്യയിൽ മുടക്കുന്ന തുക അറിയാം

ലോകത്തിലെ ഏറ്റവും ചെലവേറിയവയിലൊന്നായ, ബാന്ദ്ര കുർള കോംപ്ലക്സിലെ ഓഫീസിന്റെ പാട്ടക്കരാർ 5 വർഷത്തേക്ക് പുതുക്കി ഗൂഗിൾ ഇന്ത്യയും ഗൂഗിൾ ക്ലൗഡും. ഇൻസ്‌പെക്ടർ ജനറൽ ഓഫ് റജിസ്ട്രേഷൻ (IGR) എന്ന വെബ്‌സൈറ്റിൽ സ്‌ക്വയർ യാർഡ്‌സ് എന്ന സ്ഥാപനം പരിശോധിച്ച പ്രോപർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരമാണ് ടെക് ഭീമൻ

ലോകത്തിലെ ഏറ്റവും ചെലവേറിയവയിലൊന്നായ, ബാന്ദ്ര കുർള കോംപ്ലക്സിലെ ഓഫീസിന്റെ പാട്ടക്കരാർ 5 വർഷത്തേക്ക് പുതുക്കി ഗൂഗിൾ ഇന്ത്യയും ഗൂഗിൾ ക്ലൗഡും. ഇൻസ്‌പെക്ടർ ജനറൽ ഓഫ് റജിസ്ട്രേഷൻ (IGR) എന്ന വെബ്‌സൈറ്റിൽ സ്‌ക്വയർ യാർഡ്‌സ് എന്ന സ്ഥാപനം പരിശോധിച്ച പ്രോപർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരമാണ് ടെക് ഭീമൻ സ്ഥലസൗകര്യത്തിനായി മാത്രം മുടക്കുന്ന തുക പുറത്തുവന്നത്.
ഈ കരാർ പുതുക്കൽ ഇടപാടുകള്‍ 2025 ഫെബ്രുവരിയിലാണ് ഔദ്യോഗികമായി റജിസ്റ്റർ ചെയ്തത്. മുംബൈയിലെ പ്രധാന വാണിജ്യ സിരാകേന്ദ്രമായ ബികെസിയിൽ 1.99 ഏക്കർ വിസ്തൃതിയുള്ള ഒരു വാണിജ്യ പദ്ധതിയായ ഫസ്റ്റ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് (എഫ്ഐഎഫ്സി) പാട്ടത്തിനെടുത്ത ഓഫീസ് സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത്.
സ്ക്വയർ യാർഡ്സ് പുറത്തുവിട്ട ഐജിആർ പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരം, ബാന്ദ്ര ഈസ്റ്റിലെ ഫസ്റ്റ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (FIFC) രണ്ട് നിലകളിലായി 1,10,980 ചതുരശ്ര അടി (10,310 ചതുരശ്ര മീറ്റർ) വിസ്തീർണമുള്ള ഓഫീസ് സ്ഥലത്തിന്റെ പാട്ടക്കരാർ ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതുക്കി. പാട്ടക്കരാർ 3.55 കോടി രൂപയുടെ പ്രതിമാസ വാടകയും ഉൾപ്പെടുന്നു.
6 മാസത്തിനുശേഷം 15% വാടക വർദ്ധനവ് വ്യവസ്ഥ ചെയ്യുന്ന ഒരു എസ്കലേഷൻ ക്ലോസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യത്തെ എഐ ഡാറ്റാ സെന്റർ വികസിപ്പിക്കുന്നതിനായി നവി മുംബൈയിൽ 22.5 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് ഗൂഗിൾ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.