വാണിജ്യ ഉപഭോക്താക്കളുടെ നിരക്ക് സംബന്ധിച്ച വിഷയങ്ങളില്‍ ടെലിക്കോം അതോറിറ്റി ഔഫ് ഇന്ത്യ (ട്രായ്) ബന്ധപ്പെട്ടവരില്‍ നിന്ന് രേഖാമൂലം അഭിപ്രായങ്ങള്‍ ക്ഷണിച്ചിരുന്നു. ഇവ സമര്‍പ്പിക്കാനുളള അവസാന ദിവസം ഓഗസ്റ്റ് 7, വെളളിയാഴ്ച വരെ നീട്ടി.
എതിരഭിപ്രായങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ നല്‍കാനുളള തീയതി ഈ മാസം 14 വരെയും നീട്ടിയിട്ടുണ്ട്. ഇനിയും സമയം നീട്ടികൊടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ ഐടി മന്ത്രാലയം വ്യക്തമാക്കി.
അഭിപ്രായങ്ങള്‍ advbcs@trai.gov.in, orumesh@trai.gov.in എന്നീ വിലാസങ്ങളില്‍ ഡോക്ടര്‍ വാസി അഹമ്മദ് അഡ്‌വൈസര്‍ (ബി&സിഎസ്), ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, ദൂര്‍സഞ്ചാര്‍ ഭവന്‍, ജവഹര്‍ ലാല്‍ നെഹ്‌റു മാര്‍ഗ് ന്യൂഡല്‍ഹി -110002 ലഭിച്ചിരിക്കണം. അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ട്രായ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും