നഴ്സ് റോബട് എത്തുന്നു

ലണ്ടൻ ∙ നഴ്സുമാരുടെ ജോലി ചെയ്യാൻ സമീപഭാവിയിൽ റോബട്ടുകൾ എത്തും. മനുഷ്യരെപ്പോലെ പെരുമാറുന്നവയായിരിക്കും ഇവ. ശസ്ത്രക്രിയകളിൽ മനുഷ്യരെ സഹായിക്കാൻ കഴിയുന്ന റോബട്ടുകളെ വികസിപ്പിച്ചെടുക്കുന്നത് ഇറ്റലിയിലെ ഗവേഷകൻ ഡോ. എലെന ഡി മോമിയാണ്. 70 ശതമാനത്തോളം ഇവയുടെ ചലനങ്ങൾ ആളുകളെപ്പോലെ ആയിരിക്കും.

ശസ്ത്രക്രിയകളിൽ റോബട്ടുകൾ കൂടുതൽ ഗുണം ചെയ്യുമെന്നാണു ഡോ. എലെനയുടെ അഭിപ്രായം. കാരണം, ദീർഘമായ ശസ്ത്രക്രിയകൾക്കിടയിൽ ഇവ ക്ഷീണിക്കില്ല! അതേസമയം, പൂർണമായും ജോലികൾ ഇവയെ ഏൽപിക്കാനും കഴിയില്ല എന്നതിനാൽ നഴ്സുമാരുടെ ജോലി പോകില്ലെന്നും ഡോ. എലെന കൂട്ടിച്ചേർക്കുന്നു.