തമിഴ്നാട്ടിലെ ബിഎഡ് യോഗ്യത; യുപിഎസ്ടിക്ക് അപേക്ഷിക്കാമോ?
കാലിക്കറ്റ് സർവകലാശാലയിൽനിന്നു ബിഎയും തമിഴ്നാട്ടിൽനിന്നു ബിഎഡും (റഗുലർ കോഴ്സ്) ജയിച്ച എനിക്കു യുപി സ്കൂൾ ടീച്ചർ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? യുജിസി അംഗീകൃത സർവകലാശാലയിൽനിന്നാണു ബിഎഡ് നേടിയതെങ്കിൽ അപേക്ഷിക്കാൻ (കെ–ടെറ്റ് കൂടി ജയിച്ചിട്ടുണ്ടെങ്കിൽ) തടസ്സമില്ല. കേരളത്തിലെ സർവകലാശാലകൾ നൽകിയതോ

കാലിക്കറ്റ് സർവകലാശാലയിൽനിന്നു ബിഎയും തമിഴ്നാട്ടിൽനിന്നു ബിഎഡും (റഗുലർ കോഴ്സ്) ജയിച്ച എനിക്കു യുപി സ്കൂൾ ടീച്ചർ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ?
യുജിസി അംഗീകൃത സർവകലാശാലയിൽനിന്നാണു ബിഎഡ് നേടിയതെങ്കിൽ അപേക്ഷിക്കാൻ (കെ–ടെറ്റ് കൂടി ജയിച്ചിട്ടുണ്ടെങ്കിൽ) തടസ്സമില്ല.
കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ബിഎഡ്/ബിടി/എൽടി യോഗ്യതയും നേടിയവർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാം. കേരള സർക്കാർ ഈ തസ്തികയ്ക്കു നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) ജയിക്കുകയും വേണം. ബന്ധപ്പെട്ട വിഷയത്തിൽ സി–ടെറ്റ്/നെറ്റ്/സെറ്റ്/എംഫിൽ/പിഎച്ച്ഡി/എംഎഡ് യോഗ്യതയുള്ളവരെ കെ–ടെറ്റ് യോഗ്യതയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എസ്എസ്എൽസിക്കു പാർട് ഒന്നിലോ രണ്ടിലോ മലയാളം പഠിക്കാത്തതോ പഠനമാധ്യമം മലയാളം അല്ലാത്തതോ ആയവർ ഈ തസ്തികയിൽ അപേക്ഷിക്കാൻ അർഹരല്ല. സെക്കൻഡറി/ഹയർ സെക്കൻഡറി തലങ്ങളിൽ മലയാളം ഒരു വിഷയമായി പഠിച്ചില്ലെങ്കിലും ബിരുദ/ബിരുദാനന്തര/അധ്യാപക ട്രെയിനിങ് യോഗ്യതാ തലങ്ങളിൽ ഏതെങ്കിലുമൊന്നിൽ കേരളത്തിലെ റഗുലർ കോഴ്സുകൾ വഴി മലയാളം ഒരു ഭാഷയായി പഠിച്ചവർക്ക് അപേക്ഷിക്കാൻ തടസ്സമില്ല.