എല്ലാ റാങ്ക് ലിസ്റ്റിലും മാർക്ക് ചേർക്കാത്തത് എന്തുകൊണ്ട്?
പിഎസ്‌സി അടുത്തിടെ പ്രസിദ്ധീകരിച്ച പല റാങ്ക് ലിസ്റ്റുകളിലും ഉദ്യോഗാർഥികൾക്കു ലഭിച്ച മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ചില റാങ്ക് ലിസ്റ്റുകളിൽ മാർക്ക് ഉൾപ്പെടുത്താറുമുണ്ട്. എന്താണ് ഇതിനു കാരണം? ഒന്നിലധികം തസ്തികകളിലേക്കു പൊതുപരീക്ഷ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ്

പിഎസ്‌സി അടുത്തിടെ പ്രസിദ്ധീകരിച്ച പല റാങ്ക് ലിസ്റ്റുകളിലും ഉദ്യോഗാർഥികൾക്കു ലഭിച്ച മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ചില റാങ്ക് ലിസ്റ്റുകളിൽ മാർക്ക് ഉൾപ്പെടുത്താറുമുണ്ട്. എന്താണ് ഇതിനു കാരണം?
ഒന്നിലധികം തസ്തികകളിലേക്കു പൊതുപരീക്ഷ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴാണു മാർക്ക് ഉൾപ്പെടുത്താത്തത്. പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളെല്ലാം ഒന്നിച്ചല്ല പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കാത്ത ലിസ്റ്റുകളിൽ ലഭിക്കുന്ന മാർക്ക് മുൻകൂട്ടി ആർക്കും അറിയാതിരിക്കാനാണ് മാർക്ക് ഉൾപ്പെടുത്താത്തത്.
എല്ലാ റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചു കഴിയുമ്പോൾ, ആദ്യം മാർക്ക് ഉൾപ്പെടുത്താതെ പ്രസിദ്ധീകരിച്ച ലിസ്റ്റുകളിലെ ഉദ്യോഗാർഥികളുടെ മാർക്ക്കൂടി ഉൾപ്പെടുത്തി ആ ലിസ്റ്റുകൾ പുനഃപ്രസിദ്ധീകരിക്കും. പിഎസ്‌സി വെബ്സൈറ്റിലും ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും ഇതു സംബന്ധിച്ച അറിയിപ്പ് നൽകും.