ഒഴിവു റിപ്പോർട്ട് ചെയ്ത് മാസങ്ങൾ കഴിഞ്ഞാലും നിയമന ശുപാർശ വൈകുന്ന പ്രവണത അടുത്ത കാലത്തായി കൂടിവരുന്നു. ഒഴിവു റിപ്പോർട്ട് ചെയ്ത് നിശ്ചിതസമയത്തിനകം നിയമന ശുപാർശ നൽകണമെന്നു പിഎസ്‌സിക്കു വ്യവസ്ഥയില്ലേ? സാധാരണ ഒഴിവു റിപ്പോർട്ട് ചെയ്ത് 30 ദിവസത്തിനകം പിഎസ്‌സി നിയമന ശുപാർശ നൽകാറുണ്ട്. പുതിയ നടപടിക്രമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഴിവു റിപ്പോർട്ട് ചെയ്ത് മാസങ്ങൾ കഴിഞ്ഞാലും നിയമന ശുപാർശ വൈകുന്ന പ്രവണത അടുത്ത കാലത്തായി കൂടിവരുന്നു. ഒഴിവു റിപ്പോർട്ട് ചെയ്ത് നിശ്ചിതസമയത്തിനകം നിയമന ശുപാർശ നൽകണമെന്നു പിഎസ്‌സിക്കു വ്യവസ്ഥയില്ലേ?

ADVERTISEMENT

സാധാരണ ഒഴിവു റിപ്പോർട്ട് ചെയ്ത് 30 ദിവസത്തിനകം പിഎസ്‌സി നിയമന ശുപാർശ നൽകാറുണ്ട്. പുതിയ നടപടിക്രമം അനുസരിച്ച് ജില്ലാ ഓഫിസുകളിൽ തയാറാക്കുന്ന നിയമന ശുപാർശ ആസ്ഥാന/മേഖലാ ഓഫിസിലെ ഇൻസ്പെക്‌ഷൻ വിഭാഗം പരിശോധിച്ച ശേഷമേ റിലീസ് ചെയ്യൂ. സംസ്ഥാനതല റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമന ശുപാർശയും ഇവർ പരിശോധിക്കും. പരസ്പരം വകുപ്പ് മാറിപ്പോകുന്നതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണിത്.

ചില തസ്തികകളിൽ ഈ നടപടിക്രമം ഏറെ വൈകുന്നതായി പരാതിയുണ്ട്. ഇതുമൂലം എൻജെഡി ഉൾപ്പെടെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിയമന ശുപാർശ അയയ്ക്കാനും കാലതാമസമുണ്ടാകുന്നു. നിയമന ശുപാർശ നൽകിയശേഷമുണ്ടാകുന്ന തിരുത്തലുകൾ ഒഴിവാക്കാൻ കഴിയുമെന്ന മെച്ചം ഈ സംവിധാനത്തിനുള്ളതിനാൽ ഇപ്പോഴുള്ള നടപടിക്രമം തുടരാനാണു സാധ്യത.