പ്രമേഹരോഗികൾക്ക് മെഡിക്കൽ ഉപകരണം കയ്യിൽ കരുതാമോ?
ടൈപ് വൺ ഡയബറ്റിക് രോഗികൾക്ക് പിഎസ്‌സി പരീക്ഷകൾ എഴുതുമ്പോൾ ഇൻസുലിൻ പമ്പ് ഉപയോഗിക്കാൻ അനുവാദമുണ്ടോ? പിഎസ്‌സി പരീക്ഷയെഴുതുന്ന ടൈപ് വൺ ഡയബറ്റിക് പ്രശ്നങ്ങളുള്ള ഉദ്യോഗാർഥികൾക്കു പ്രത്യേക പരിഗണനയുണ്ട്. ഇവർക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്/സിജിഎംഎസ് (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം),

ടൈപ് വൺ ഡയബറ്റിക് രോഗികൾക്ക് പിഎസ്‌സി പരീക്ഷകൾ എഴുതുമ്പോൾ ഇൻസുലിൻ പമ്പ് ഉപയോഗിക്കാൻ അനുവാദമുണ്ടോ?
പിഎസ്‌സി പരീക്ഷയെഴുതുന്ന ടൈപ് വൺ ഡയബറ്റിക് പ്രശ്നങ്ങളുള്ള ഉദ്യോഗാർഥികൾക്കു പ്രത്യേക പരിഗണനയുണ്ട്. ഇവർക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്/സിജിഎംഎസ് (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം), ഷുഗർ ടാബ്‌ലറ്റ്, വെള്ളം എന്നിവ പരീക്ഷാഹാളിൽ കരുതാൻ അനുവാദമുണ്ട്. ഇതിന് ഉദ്യോഗാർഥികൾ പ്രൊഫൈൽ വഴി അപേക്ഷിക്കണം.
സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസറിൽ നിന്നു ലഭിച്ച, നിശ്ചിതമാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് അടുത്തുളള പിഎസ്‌സി ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കി വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന മുറയ്ക്കു തുടർന്നുള്ള പരീക്ഷകൾക്ക് സൗകര്യം ലഭ്യമാക്കും. സർട്ടിഫിക്കറ്റിന്റെ മാതൃക ഉൾപ്പെടെയുള്ള വിവരങ്ങൾ പിഎസ്‌സി വെബ്സൈറ്റിലെ must know എന്ന ലിങ്കിൽ type one diabetic എന്ന മെനുവിൽ ലഭ്യമാണ്.