തത്തുല്യ യോഗ്യത പരിഗണിക്കുമോ?
ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 (വെറ്ററിനറി) തസ്തികയിൽ ബിഎസ്‌സി സുവോളജി/ എംഎസ്‌സി സുവോളജി നേടിയവർക്ക് അപേക്ഷ നൽകാമോ? പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, പൗൾട്രി പ്രൊഡക്‌ഷൻ/ഡെയറി സയൻസ്/ലബോറട്ടറി ടെക്നിക്സ് എന്നിവയിലെ ഡിപ്ലോമ അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ബിഎസ്‌സി പിപിബിഎം ബിരുദം എന്നിവയാണ്

ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 (വെറ്ററിനറി) തസ്തികയിൽ ബിഎസ്‌സി സുവോളജി/ എംഎസ്‌സി സുവോളജി നേടിയവർക്ക് അപേക്ഷ നൽകാമോ?
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, പൗൾട്രി പ്രൊഡക്‌ഷൻ/ഡെയറി സയൻസ്/ലബോറട്ടറി ടെക്നിക്സ് എന്നിവയിലെ ഡിപ്ലോമ അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ബിഎസ്‌സി പിപിബിഎം ബിരുദം എന്നിവയാണ് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 (വെറ്ററിനറി) തസ്തികയ്ക്കു നിശ്ചയിച്ചിരിക്കുന്ന യോഗ്യത. ഈ യോഗ്യതകളുടെ തത്തുല്യ യോഗ്യതകളും ഉയർന്ന യോഗ്യതകളും സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
താങ്കളുടെ യോഗ്യത ഇതിനു തുല്യമാണെന്നു സർക്കാരോ സർവകലാശാലയോ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അപേക്ഷ നൽകാം. പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ബന്ധപ്പെട്ട തുല്യതാ സർട്ടിഫിക്കറ്റ്/സർക്കാർ ഉത്തരവ് ഹാജരാക്കേണ്ടതായി വരും.
ബിടെക്കിനു പകരം ബിസിഎ യോഗ്യത മതിയാകുമോ?
ബാച്‌ലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (ബിസിഎ) യോഗ്യത നേടിയ എനിക്കു കേരഫെഡിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? ബിടെക് കംപ്യൂട്ടർ സയൻസിനു തുല്യമായി എന്റെ യോഗ്യത അംഗീകരിക്കുമോ? തത്തുല്യ യോഗ്യതയായി പരിഗണിക്കണമെങ്കിൽ ഏതു സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്?
കേരഫെഡിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയുടെ യോഗ്യത എംസിഎ/ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/എംഎസ്‌സി കംപ്യൂട്ടർ സയൻസ്) എന്നതാണ്. ഇതിനു പുറമേ എക്സിക്യൂട്ടീവ് ഉത്തരവു മുഖേനയോ സ്റ്റാൻഡിങ് ഉത്തരവു മുഖേനയോ നിശ്ചിത യോഗ്യതയ്ക്കു തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും ഉയർന്ന യോഗ്യതകളും സ്വീകരിക്കും. തത്തുല്യ/ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവ് പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം. താങ്കൾ നേടിയ യോഗ്യതയുടെ തുല്യത സംബന്ധിച്ചു വ്യക്തത വരുത്താൻ സംസ്ഥാന സാങ്കേതിക സർവകലാശാലയുമായോ മറ്റേതെങ്കിലും സർവകലാശാലയുമായോ ബന്ധപ്പെടുക.