പുനഃപരിശോധന, കോപ്പി, സൂചിക; നടപടിക്രമങ്ങൾ എന്തെല്ലാം?
ഉത്തരക്കടലാസ് പുനഃപരിശോധിക്കാൻ പിഎസ്‌സി പ്രൊഫൈൽ വഴിയാണോ അപേക്ഷിക്കേണ്ടത്? ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ എന്തെല്ലാമാണ്? ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി, ഉത്തരസൂചിക സംബന്ധിച്ച പരാതികൾ എന്നിവയ്ക്കെല്ലാം ഇപ്പോൾ പ്രൊഫൈൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിന് ഉദ്യോഗാർഥികൾ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ

ഉത്തരക്കടലാസ് പുനഃപരിശോധിക്കാൻ പിഎസ്‌സി പ്രൊഫൈൽ വഴിയാണോ അപേക്ഷിക്കേണ്ടത്? ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ എന്തെല്ലാമാണ്?
ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി, ഉത്തരസൂചിക സംബന്ധിച്ച പരാതികൾ എന്നിവയ്ക്കെല്ലാം ഇപ്പോൾ പ്രൊഫൈൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിന് ഉദ്യോഗാർഥികൾ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് request എന്ന പേരിൽ കാണുന്ന ഡിസ്പ്ലേ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഏതൊക്കെ അപേക്ഷകളാണ് സമർപ്പിക്കേണ്ടതെന്നു രേഖപ്പെടുത്തണം. അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന തസ്തികയുടെ കാറ്റഗറി നമ്പർ നൽകിയാലേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ.
വിവിധ അപേക്ഷകളുടെ ഫീസ് സംബന്ധിച്ച വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ലിങ്കിൽ ലഭിക്കും. ഫീസ് ഓൺലൈനായി അടയ്ക്കാം. 2023 മേയ് 1 മുതൽ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത റാങ്ക് ലിസ്റ്റുകൾക്ക് ഈ പരിഷ്കാരം ബാധകമാണ്. പ്രൊഫൈൽ വഴി നൽകുന്ന അപേക്ഷകളുടെ വിവിധ ഘട്ടങ്ങളും അന്തിമ തീരുമാനവും പ്രൊഫൈൽ വഴിതന്നെ അറിയാം.