ഒരു കണ്ണിനു കാഴ്ചനഷ്ടം: സംവരണം ലഭിക്കുമോ?
എന്റെ ഒരു കണ്ണിന്റെ കാഴ്ച അപകടത്തെ തുടർന്നു നഷ്ടപ്പെട്ടിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം കണ്ണടയുടെ സഹായമില്ലാതെ 6/60 എന്ന നിലയിൽ കാഴ്ച ലഭിച്ചു (കണ്ണട ഉപയോഗിച്ചാലും 6/60 എന്നതിൽ വ്യത്യാസമില്ല). ഇനി കാഴ്ചയിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ലെന്നു ഡോക്ടർമാർ പറയുന്നു. അപകടത്തെ തുടർന്ന് കോങ്കണ്ണും

എന്റെ ഒരു കണ്ണിന്റെ കാഴ്ച അപകടത്തെ തുടർന്നു നഷ്ടപ്പെട്ടിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം കണ്ണടയുടെ സഹായമില്ലാതെ 6/60 എന്ന നിലയിൽ കാഴ്ച ലഭിച്ചു (കണ്ണട ഉപയോഗിച്ചാലും 6/60 എന്നതിൽ വ്യത്യാസമില്ല). ഇനി കാഴ്ചയിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ലെന്നു ഡോക്ടർമാർ പറയുന്നു. അപകടത്തെ തുടർന്ന് കോങ്കണ്ണും തിമിരവും ബാധിച്ചിട്ടുണ്ട്. രണ്ടാമത്തെ കണ്ണിന് ഒരു പ്രശ്നവും ഇല്ല. 6/6 കാഴ്ചയുണ്ട്. പിഎസ്‌സി നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ എനിക്കു സംവരണം ലഭിക്കാൻ സാധ്യതയുണ്ടോ?
പിഎസ്‌സി നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ ഭിന്നശേഷി വിഭാഗക്കാർക്കു സംവരണം നൽകുന്നുണ്ട്. കുറഞ്ഞത് 40% വൈകല്യമുള്ളവർക്കാണ് സംവരണത്തിന് അർഹത വരുന്നത്. ഇങ്ങനെയുള്ളവർ അപേക്ഷയിൽ സംവരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുകയും പിഎസ്‌സി ആവശ്യപ്പെടുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. താങ്കൾക്ക് 40% വൈകല്യം രേഖപ്പെടുത്തിയുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കിൽ ഭിന്നശേഷി സംവരണം ലഭിക്കും.