പട്ടികവിഭാഗം വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനു സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പിന്റെ പരിധിയിൽ കൂടുതൽ കോഴ്സുകളും സ്ഥാപനങ്ങളും ഉൾപ്പെടുത്തി. ഐഐടി, ഐഐഎം, കൽപിത സർവകലാശാലകൾ തുടങ്ങി ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പുതുതലമുറ കോഴ്സുകളിലും ഉൾപ്പെടെ സ്കോളർഷിപ് ഏർപ്പെടുത്തി സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടികവിഭാഗം വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനു സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പിന്റെ പരിധിയിൽ കൂടുതൽ കോഴ്സുകളും സ്ഥാപനങ്ങളും ഉൾപ്പെടുത്തി.

ADVERTISEMENT

ഐഐടി, ഐഐഎം, കൽപിത സർവകലാശാലകൾ തുടങ്ങി ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പുതുതലമുറ കോഴ്സുകളിലും ഉൾപ്പെടെ സ്കോളർഷിപ് ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകൾക്കും ഇനി സ്കോളർഷിപ് ലഭിക്കും. ഫീസ് മുൻകൂട്ടി അടയ്ക്കാതെ പ്രവേശനം ലഭിക്കുന്ന ഫ്രീഷിപ് കാർഡ് ഏർപ്പെടുത്തും. കാർഡ് ലഭിക്കാൻ ഇ–ഗ്രാന്റ്സ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് ജാതി, വരുമാന, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സമർപ്പിക്കണം.

ADVERTISEMENT

സർക്കാർ അംഗീകൃത സ്വകാര്യ സർവകലാശാലകളിലും തൊഴിൽ പരിശീലന സ്ഥാപനങ്ങളിലും മെറിറ്റ‍ിലും സംവരണാടിസ്ഥാനത്തിലും പ്രവേശനം നേടുന്നവർക്കു സ്കോളർഷിപ് ലഭിക്കും. ഒരു കോഴ്സിന് ഒരിക്കൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. വിദ്യാർഥികൾക്ക് ആധാർ ബന്ധിത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. വിദൂര, ഓൺലൈൻ, പാർട് ടൈം, ഈവനിങ് കോഴ്സുകൾ പഠിക്കുന്നവർക്കും ട്യൂഷൻ, പരീക്ഷാ, സ്പെഷൽ ഫീസുകൾ ലഭിക്കും. ഒരു അധ്യയനവർഷം ഒരു കോഴ്സിനു മാത്രമേ സ്കോളർഷിപ് ലഭിക്കൂ. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ലംപ്സം ഗ്രാന്റ്, സ്റ്റൈപൻഡ്, പോക്കറ്റ് മണി എന്നിവ സ്റ്റേറ്റ് അക്കാദമിക് അലവൻസ് എന്ന പേരിൽ ഒറ്റത്തവണയായി ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി നൽകും.