മാറ്റത്തിന്റെ മുടിചൂടുംപെരുമാൾ
സാമൂഹികാസമത്വത്തിനും സവർണാധിപത്യത്തിനും എതിരെ കേരള ചരിത്രത്തിൽ ഉയർന്നുകേട്ട ആദ്യത്തെ ശബ്‌ദങ്ങളിലൊന്നാണു തെക്കൻ തിരുവിതാംകൂറിലെ വൈകുണ്‌ഠസ്വാമികളുടേത്. സാമൂഹിക - മത- രാഷ്‌ട്രീയ - പരിഷ്‌കർത്താവ്, പൗരാവകാശ സമരങ്ങളുടെ നായകൻ, നവോത്ഥാന നായകന്മാരിൽ സാധാരണക്കാരന്റെ അവകാശങ്ങൾക്കായി നിലകൊണ്ട് ജയിൽവാസം
സാമൂഹികാസമത്വത്തിനും സവർണാധിപത്യത്തിനും എതിരെ കേരള ചരിത്രത്തിൽ ഉയർന്നുകേട്ട ആദ്യത്തെ ശബ്‌ദങ്ങളിലൊന്നാണു തെക്കൻ തിരുവിതാംകൂറിലെ വൈകുണ്‌ഠസ്വാമികളുടേത്. സാമൂഹിക - മത- രാഷ്‌ട്രീയ - പരിഷ്‌കർത്താവ്, പൗരാവകാശ സമരങ്ങളുടെ നായകൻ, നവോത്ഥാന നായകന്മാരിൽ സാധാരണക്കാരന്റെ അവകാശങ്ങൾക്കായി നിലകൊണ്ട് ജയിൽവാസം
സാമൂഹികാസമത്വത്തിനും സവർണാധിപത്യത്തിനും എതിരെ കേരള ചരിത്രത്തിൽ ഉയർന്നുകേട്ട ആദ്യത്തെ ശബ്‌ദങ്ങളിലൊന്നാണു തെക്കൻ തിരുവിതാംകൂറിലെ വൈകുണ്‌ഠസ്വാമികളുടേത്. സാമൂഹിക - മത- രാഷ്‌ട്രീയ - പരിഷ്‌കർത്താവ്, പൗരാവകാശ സമരങ്ങളുടെ നായകൻ, നവോത്ഥാന നായകന്മാരിൽ സാധാരണക്കാരന്റെ അവകാശങ്ങൾക്കായി നിലകൊണ്ട് ജയിൽവാസം
സാമൂഹികാസമത്വത്തിനും സവർണാധിപത്യത്തിനും എതിരെ കേരള ചരിത്രത്തിൽ ഉയർന്നുകേട്ട ആദ്യത്തെ ശബ്‌ദങ്ങളിലൊന്നാണു തെക്കൻ തിരുവിതാംകൂറിലെ വൈകുണ്‌ഠസ്വാമികളുടേത്. സാമൂഹിക - മത- രാഷ്‌ട്രീയ - പരിഷ്‌കർത്താവ്, പൗരാവകാശ സമരങ്ങളുടെ നായകൻ, നവോത്ഥാന നായകന്മാരിൽ സാധാരണക്കാരന്റെ അവകാശങ്ങൾക്കായി നിലകൊണ്ട് ജയിൽവാസം അനുഭവിച്ച വ്യക്‌തി, തത്വചിന്തകൻ, മാറുമറയ്‌ക്കൽ ലഹളയുടെ അമരക്കാരൻ, ക്ഷേത്രപ്രവേശന സമരത്തിന്റെ കാരണവർ, സ്‌ത്രീ വിമോചനപ്രവർത്തകൻ, ഭാരതത്തിലെ ആദ്യത്തെ കാർഷിക കലാപത്തിന്റെ വക്‌താവ്, ആദ്യമായി മിശ്രഭോജനം നടപ്പിലാക്കിയ വ്യക്‌തി, ബുദ്ധനും ജൈനനും ശേഷം നരബലിക്കെതിരെ ശബ്‌ദമുയർത്തിയ വ്യക്‌തി, തിരുവിതാംകൂറിലെ ആദ്യത്തെ പൗരാവകാശ സംഘടനയായ സമത്വ സമാജത്തിന്റെ സ്‌ഥാപകൻ, ആദി ദ്രാവിഡവാദത്തിന്റെ വക്‌താവ് എന്നിങ്ങനെ വിവിധ മേഖലകളിൽ പടർന്നുപന്തലിച്ച മഹദ്‌വ്യക്തിത്വമാണ് അയ്യാ വൈകുണ്ഡസ്വാമികൾ.
കന്യാകുമാരി ജില്ലയിലെ അഗസ്‌തീശ്വരം താലൂക്കിൽ ശാസ്‌താംകോവിൽവിള വീട്ടിൽ പൊന്നുമാടന്റെയും വെയിലാളമ്മയുടെയും മകനായി 1809 മാർച്ച് 12നാണ് അദ്ദേഹത്തിന്റെ ജനനം. ഒരു സാധാരണ ചാന്നാൻ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിനു മാതാപിതാക്കൾ ആദ്യമിട്ട പേര് മുടിചൂടുംപെരുമാൾ എന്നായിരുന്നു. എന്നാൽ താഴ്ന്ന ജാതിയിൽപ്പെട്ടൊരാൾക്ക് ഈ പേരു പാടില്ലെന്നു ചിലർ വിലക്കി. അതേത്തുടർന്നു പേരു മുത്തുക്കുട്ടി എന്നു മാറ്റി വിളിച്ചു. ജാതിവിവേചനത്തിന്റെ പീഡനങ്ങൾ സ്വന്തം പേരിടൽ മുതൽ തന്നെ അനുഭവിച്ചു തുടങ്ങിയതിന്റെ തീച്ചൂളയിൽ നിന്നാണുവൈകുണ്‌ഠസ്വാമികൾ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനായി നിർഭയം പടവാളേന്തിയത്.
സമത്വ സമാജം
ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹികാവസ്ഥ നിലനിൽക്കുന്ന കാലത്ത് അതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് വൈകുണ്‌ഠസ്വാമികൾ വളർന്നു വന്നത്. ജാതിപ്പോരിൽ തളരുന്നതായിരുന്നില്ല മുത്തുക്കുട്ടിയെന്ന വൈകുണ്‌ഠസ്വാമികളുടെ സാമൂഹിക പ്രതിബദ്ധത. ജാതി വ്യവസ്ഥയെ എക്കാലവും ചോദ്യം ചെയ്ത വൈകുണ്‌ഠസ്വാമികൾ നാടാർ സമുദായത്തിനു ജാതീയമായി നേരിടേണ്ടി വന്ന അവഗണനകളോടു പ്രതികരിച്ചു. പിൽക്കാലത്തു സ്വന്തം വീട്ടിൽ വിഗ്രഹപൂജ നടത്തിക്കൊണ്ടാണ് വൈകുണ്‌ഠസ്വാമികൾ ആരാധനാസ്വാതന്ത്ര്യം എന്ന ആശയം പ്രവാർത്തികമാക്കിയത്. കീഴാളജനതയുടെ വിധിയെ തിരുത്തിയെഴുതിയ നാഴികക്കല്ലായിരുന്നു അത്. മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി 1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ ‘സമത്വ സമാജ’മെന്ന ഒരും സംഘടന അദ്ദേഹം സ്ഥാപിച്ചു.
മുത്തുക്കുട്ടി എന്ന ചാന്നാൻ യുവാവിൽ നിന്നു വൈകുണ്ഠർ എന്ന ആധ്യാത്മിക ഗുരുവിലേക്കുള്ള യാത്ര പോരാട്ടത്തിന്റേതു കൂടിയായിരുന്നു.
ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യൻ മിഷണറിമാരുടെ മതംമാറ്റങ്ങളെയും വൈകുണ്‌ഠസ്വാമികൾ ഒരുപോലെ എതിർത്തു. ജോലി ചെയ്താൽ കൂലി മേടിക്കണമെന്നും ജന്മിമാർക്ക് അന്യായപ്പാട്ടം കൊടുക്കരുതെന്നും കർഷകരോടു പറഞ്ഞു. മേൽജാതിക്കാരുടെമാത്രം അവകാശമായിരുന്ന തലപ്പാവ് താഴ്ന്ന ജാതിക്കാരോടും ധരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ ധൈര്യം പകർന്നു. ശുചീന്ദ്രം ക്ഷേത്രത്തിലെ രഥത്തിന്റെ കയർ തന്റെ സഹപ്രവർത്തകരോടൊത്തു പരസ്യമായി വലിച്ച് ആചാരലംഘനം നടത്തി.പൊതുകിണറുകളിൽനിന്നു വെള്ളമെടുക്കാനും കീഴ്ജാതിക്കാർക്ക് വിലക്കുണ്ടായിരുന്നു. എല്ലാ ജാതി മത വിഭാഗങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ‘സ്വാമി കിണറുകൾ’ കുഴിച്ചുകൊണ്ടായിരുന്നു വൈകുണ്‌ഠസ്വാമികൾ ഈ അനീതിയെ നേരിട്ടത്. മദിരാശിയിലെ ബ്രിട്ടിഷ് സർക്കാരിനെ ‘വെൺനീചന്റെ ഭരണമെന്നും’ തിരുവിതാംകൂർ ഭരണത്തെ ‘അനന്തപുരിയിലെ കരിനീചന്റെ ഭരണമെന്നും’ ശക്തമായ ഭാഷയിലാണു വൈകുണ്‌ഠസ്വാമികൾ വിമർശിച്ചത്. തങ്ങൾക്കു നേരെയുള്ള കടന്നുകയറ്റങ്ങൾക്കെതിരെ ജാതിമതവ്യത്യാസങ്ങൾ കൈവെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും വൈകുണ്‌ഠസ്വാമികൾ ജനങ്ങളെ പഠിപ്പിച്ചു. കൂലിയില്ലാതെ, നിർബന്ധമായി ചെയ്യേണ്ട ‘ഊഴിയ വേല’ ചെയ്തുവന്നിരുന്ന പുലയർ, പറയർ, കുറവർ, ചാന്നാൻ തുടങ്ങിയ കർഷക അടിയാളരിൽ വൈകുണ്‌ഠസ്വാമികൾ ചെറുത്തുനിൽപ്പിന്റെ വിത്തുപാകി. ഐക്യവും പാരസ്പര്യവും നിലനിർത്തിയാൽതന്നെ അക്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ സാധിക്കുമെന്നു സ്വന്തം ജീവിതത്തിലൂടെ വൈകുണ്‌ഠസ്വാമികൾ തെളിയിച്ചു. അവകാശങ്ങൾ വെട്ടിപ്പിടിക്കുന്നതിനൊപ്പം സ്വന്തം കടമകൾ ചെയ്യാൻ മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വൈകുണ്ഠ സ്വാമികൾ നൽകിയ ഊർജത്തിന്റെ പിൻബലത്തിൽ ജനങ്ങൾ സംഘടിച്ചത് തിരുവിതാംകൂറിലെ ചൂഷകരായ അധികാരികൾക്കു കനത്ത തിരിച്ചടിയായി.വൈകുണ്‌ഠസ്വാമികൾ നേതൃത്വം നൽകിയ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രക്ഷോഭങ്ങൾ സവർണ വിഭാഗത്തെ രോഷാകുലരാക്കി. ജനങ്ങൾ ഈ രീതിയിൽ സംഘടിച്ചാൽ നിലവിലുള്ള ഭരണകൂടത്തിന് ഭീഷണിയായിത്തീരുമെന്ന് അവർ തിരുവിതാംകൂർ രാജാവിനെ അറിയിച്ചു. പ്രകോപിതനായ രാജാവ് രാമവർമ സ്വാതി തിരുനാൾ വൈകുണ്ഠരെ വിചാരണയ്ക്കും തടവുശിക്ഷയ്ക്കും വിധിച്ചു. എന്നാൽ, 118 ദിവസത്തെ കാരാഗ്രഹവാസത്തെയും വധശ്രമങ്ങളെയും അതിജീവിച്ച് പൂർവ്വാധികം ശക്തിയോടെ വൈകുണ്‌ഠസ്വാമികൾ തിരിച്ചെത്തി.
വിഗ്രഹങ്ങൾക്കു പകരം കണ്ണാടി പ്രതിഷ്ഠ
ബഹു ദൈവാരാധനയെയും വിഗ്രഹാരാധനയെയും എക്കാലവും എതിർത്ത സ്വാമി ഹൈന്ദവ സംസ്‌കൃതിയെ പുതിയൊരു ദിശാബോധത്തിലേക്കു നയിച്ചു. വിഗ്രഹങ്ങൾക്കു പകരം കണ്ണാടി പ്രതിഷ്‌ഠിച്ചു, ബ്രാഹ്‌മണർ തൊട്ടു പറയർ വരെയുളളവരെ വൈകുണ്‌ഠസ്വാമികൾ പൂജാരിയാക്കി. ആരാധിക്കേണ്ടത് വിഗ്രഹങ്ങളെയല്ലെന്നും സ്വാമിത്തോപ്പിലെ തന്റെ വാസസ്ഥലത്തു കണ്ണാടി പതിപ്പിച്ച് അതിൽ തലപ്പാവ് ധരിച്ചു നോക്കിയാൽ കാണുന്ന ബിംബത്തെ വണങ്ങി ആരാധിക്കാനും അദ്ദേഹം പറഞ്ഞു. എല്ലാ ബിംബങ്ങളെയും തന്നിൽ ഉൾക്കൊള്ളുന്ന കണ്ണാടി പ്രതിഫലിപ്പിച്ചതു മനോഹരമായ ആശയത്തെയായിരുന്നു. കണ്ണാടിയും ദീപവും പ്രതിഷ്ഠയാക്കി വൈകുണ്‌ഠസ്വാമികൾ നിർമിച്ച ക്ഷേത്രങ്ങളെ ‘പതികൾ’ എന്നാണ് വിളിച്ചത്. അവിടെയെത്തുന്ന ഭക്‌തന്മാർ തലപ്പാവ് കെട്ടി പൂജാരി നെറ്റിയിലിട്ടു കൊടുക്കുന്ന ഭസ്‌മമണിഞ്ഞു കണ്ണാടിയിൽ നോക്കി പ്രാർഥിക്കണം. പ്രാർഥന കഴിഞ്ഞാൽ പന്തിഭോജനം. കോളിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു ജാതിയുടെ വേലിക്കെട്ടുകളില്ലാതെ വൈകുണ്‌ഠസ്വാമികൾ നടത്തിയ പന്തിഭോജനം. സ്‌നേഹം കൊണ്ട് എല്ലാം നേടാം എന്നു പഠിപ്പിച്ചു സാധാരണക്കാരുടെ ഹൃദയത്തിൽ ഇടംനേടിയ സമൂഹിക പരിഷ്കർത്താണ് വൈകുണ്‌ഠസ്വാമികൾ 1851 ജൂൺ 9 നു സമാധിയായി.