റൊസാരിയോയിലെ വിസ്മയം
കാൽപന്തുകളിയിലെ എക്കാലത്തെയും മികച്ച താരമായുള്ള ലയണൽ മെസ്സിയുടെ വളർച്ച പതിനൊന്നാം വയസ്സിൽ ഫുട്ബോൾ ജീവിതം തന്നെ ഇല്ലാതാക്കുന്ന ഗുരുതര രോഗത്തെ തോൽപ്പിച്ച് ! ആയിരത്തൊന്നു രാവുകളിലെ അദ്ഭുത കഥ പോലെയായിരുന്നു കഴിഞ്ഞ തവണത്തെ ഫുട്‌ബോൾ ലോകകപ്പ്. ഖത്തറിലെ മണലാരണ്യലൊരുക്കിയ ലോകമാമാങ്കത്തിൽ എത്രയെത്ര വമ്പൻ
കാൽപന്തുകളിയിലെ എക്കാലത്തെയും മികച്ച താരമായുള്ള ലയണൽ മെസ്സിയുടെ വളർച്ച പതിനൊന്നാം വയസ്സിൽ ഫുട്ബോൾ ജീവിതം തന്നെ ഇല്ലാതാക്കുന്ന ഗുരുതര രോഗത്തെ തോൽപ്പിച്ച് ! ആയിരത്തൊന്നു രാവുകളിലെ അദ്ഭുത കഥ പോലെയായിരുന്നു കഴിഞ്ഞ തവണത്തെ ഫുട്‌ബോൾ ലോകകപ്പ്. ഖത്തറിലെ മണലാരണ്യലൊരുക്കിയ ലോകമാമാങ്കത്തിൽ എത്രയെത്ര വമ്പൻ
കാൽപന്തുകളിയിലെ എക്കാലത്തെയും മികച്ച താരമായുള്ള ലയണൽ മെസ്സിയുടെ വളർച്ച പതിനൊന്നാം വയസ്സിൽ ഫുട്ബോൾ ജീവിതം തന്നെ ഇല്ലാതാക്കുന്ന ഗുരുതര രോഗത്തെ തോൽപ്പിച്ച് ! ആയിരത്തൊന്നു രാവുകളിലെ അദ്ഭുത കഥ പോലെയായിരുന്നു കഴിഞ്ഞ തവണത്തെ ഫുട്‌ബോൾ ലോകകപ്പ്. ഖത്തറിലെ മണലാരണ്യലൊരുക്കിയ ലോകമാമാങ്കത്തിൽ എത്രയെത്ര വമ്പൻ
കാൽപന്തുകളിയിലെ എക്കാലത്തെയും മികച്ച താരമായുള്ള ലയണൽ മെസ്സിയുടെ വളർച്ച പതിനൊന്നാം വയസ്സിൽ ഫുട്ബോൾ ജീവിതം തന്നെ ഇല്ലാതാക്കുന്ന ഗുരുതര രോഗത്തെ തോൽപ്പിച്ച് !
ആയിരത്തൊന്നു രാവുകളിലെ അദ്ഭുത കഥ പോലെയായിരുന്നു കഴിഞ്ഞ തവണത്തെ ഫുട്‌ബോൾ ലോകകപ്പ്. ഖത്തറിലെ മണലാരണ്യലൊരുക്കിയ ലോകമാമാങ്കത്തിൽ എത്രയെത്ര വമ്പൻ ടീമുകളും വൻതാരങ്ങളും പന്തു തട്ടാനിറങ്ങിയത്. കഴിഞ്ഞ കുറേയേറെ വർഷങ്ങളിലായി ലോകഫുട്‌ബോളിൽ ഗദ്ഗദമുയർത്തിയ ഒരു മനുഷ്യനുമുണ്ടായിരുന്നു ഖത്തറിലെ കളങ്ങളിൽ. ഫുട്‌ബോളിന്റെ കളത്തിൽ നിന്നു നേടാവുന്നതെല്ലാം നേടിയിട്ടും സാധ്യമായതെല്ലാം ചെയ്തിട്ടും ഒരു കിരീടം ഇല്ലാത്തതിന്റെ കുറവിൽ ലോകം മുഴുവനും വിരൽ ചൂണ്ടിയ ഒരു രാജാവ്. ലോകമെങ്ങും ആരാധകരുള്ള അയാളുടെ ടീം പതിവു പോലെ ലോകകപ്പിനെത്തി കളിച്ചു മടങ്ങും എന്നായിരുന്നു മുൻവിധികൾ. അതിനെ സാധൂകരിച്ച് ലോക ഫുട്‌ബോളിൽ ഒരു പേരും പെരുമയും അവകാശപ്പെടാനില്ലാത്തൊരു സാധാരണ ടീമുമായി തോറ്റായിരുന്നു അയാളും സംഘവും ലോകകപ്പ് തുടങ്ങിയത്. എല്ലാവരും ഉടനെതന്നെ അയാളെ എഴുതിത്തള്ളാൻ മത്സരിച്ചു. എന്നാൽ, ഖത്തർ പിന്നെ സാക്ഷ്യം വഹിച്ചത് അറേബ്യൻ മായാജാലക്കഥകളുടെ പുതിയൊരു ആഖ്യാനത്തിന്, ഫുട്‌ബോളിലെ ഏറ്റവും വലിയ അശ്വമേധങ്ങളിലൊന്നിന്. ലോകമെങ്ങുമുള്ള ആരാധകർ ശ്വാസമടക്കിപ്പിടിച്ചാണ് അയാളുടെ ആ യാത്ര കണ്ടത്. ഒടുവിൽ ലോകത്തെ ഏറ്റവും വമ്പൻ ടീമിനെതിരായ കലാശപ്പോരാട്ടം. ഉദ്വേഗം ഓരോ നിമിഷവും തിരയടിച്ച കളി. കാലങ്ങളായി കൊതിച്ച ഫുട്‌ബോളിന്റെ ലോകകിരീടം അത്തറിന്റെ സുഗന്ധത്തോടെ അയാളെ തേടിയെത്തി. ദ്വിഗ്വിജയം നേടിയ ചക്രവർത്തിയെപ്പോലെ അയാൾ ആ കിരീടത്തിൽ കന്നിമുത്തമിട്ടു.
അർജന്റീയുടെ സാക്ഷാൽ ലയണൽ മെസ്സിയുടെ കഥയാണു പറഞ്ഞുവന്നത്. ലോകത്ത് ഇനി പരിചയപ്പെടുത്തലുകൾ വേണ്ടാത്ത കായിക താരമാണു മെസ്സി. ഫുട്‌ബോൾ കാണാത്തവർക്കു പോലും ലോകഫുട്‌ബോളിന്റെ മിശിഹ ആയി മാറിയ മെസ്സിയെ അറിയാം. എന്നാൽ ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോളറിലേക്കുള്ള വഴികൾ അത്ര സുഗമമായിരുന്ന ഒന്നായിരുന്നില്ല മെസ്സിക്ക്. കഠിനാധ്വാനത്തിന്റെയും പ്രാർഥനകളുടെയും ഈശ്വരാധീനത്തിന്റെയും കൈത്താങ്ങിലാണു കാൽപന്തിലെ രാജകുമാരന്റെ ചുവടുവയ്പ്പുകൾ.
സാക്ഷാൽ ചെഗവാര ജനിച്ച അർജന്റീനയിലെ റൊസാരിയോയിലായിരുന്നു മെസ്സിയുടെയും ജനനം. ഉരുക്കു ഫാക്ടറി ജീവനക്കാരനായ ജോർജിയുടെയും സീലിയയുടെയും മകനാണു മെസ്സി. 4 വയസ്സുള്ളപ്പോൾ മുതൽ ലയണൽ ഫുട്ബോൾ കളിച്ചിരുന്നു. റൊസാരിയോയിലെ ലോക്കൽ ഫുട്ബോൾ ടീമായ ഗ്രാൻഡോളിക്കു വേണ്ടിയായിരുന്നു ആദ്യകളികൾ. എസ്‌ക്വേല ലാസ് ഹെറാസ് എന്ന സ്‌കൂളിലായിരുന്നു മെസ്സിയുടെ പ്രാഥമിക വിദ്യാഭ്യാസം. മെസ്സി ഒരു ശാന്തനായ കുട്ടിയായിരുന്നു. എന്നാൽ, എപ്പോഴും ഒരു ഫുട്ബോളുമായായിരുന്നു സ്‌കൂളിൽ വന്നിരുന്നത്.
മെസ്സിയുടെ ഐതിഹാസിക യാത്രയിൽ വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിത്വമുണ്ട്. അദ്ദേഹത്തിന്റെ അമ്മയുടെ അമ്മയായ സെലിയ ഒലീവേറ.
അഞ്ചു വയസ്സൊക്കെ ഉള്ള കാലത്തു മുത്തശ്ശിയുടെ കൈപിടിച്ചായിരുന്നു റൊസാരിയോയിലെ ക്ലബ്ബിലേക്കുള്ള മെസ്സിയുടെ യാത്ര. ഒരിക്കൽ മത്സരമുള്ള ദിവസം ക്ലബ് ടീമിലെ മുതിർന്ന താരം എത്തിയല്ല. പകരം മെസ്സിയെ കളിപ്പിക്കാമോ എന്നു ക്ലബ് അധികൃതരോട് ചോദിച്ചത് മുത്തശ്ശിയാണ്.
എന്നാൽ, ആകാരപരമായി ചെറുതായ കുട്ടിയെന്ന കാരണത്താൽ മെസ്സി ഫുട്ബോൾ ടീമിലേക്ക് പറ്റിയതാണോയെന്ന് കോച്ച് സെലിയയോട് ചോദിച്ചു. അവനെ കളിപ്പിക്കൂവെന്ന് ആ മുത്തശ്ശി കട്ടായം പറഞ്ഞു.
മെസ്സിക്കും ആദ്യം ഈ ടീമിൽ കളിക്കുന്നതിൽ അത്ര ആത്മവിശ്വാസം തോന്നിയില്ല. എന്നാൽ മുത്തശ്ശി കൊച്ചുമകനു പ്രചോദനമേകുകയും കളിക്കാനുള്ള ധൈര്യം പകർന്നു കൊടുക്കുകയും ചെയ്തു. അതായിരുന്നു മെസ്സിയുടെ ജീവിതത്തിലെ ആദ്യ ഫുട്ബോൾ മത്സരം! കൊച്ചുമെസ്സിക്ക് കളിക്കാനുള്ള ബൂട്ട് വാങ്ങിക്കൊടുത്തതും മുത്തശ്ശിയാണ്. ഇതണിഞ്ഞ ആദ്യകളിയിൽ തന്നെ 2 ഗോളുകൾ നേടി. ഇന്നും സ്കോർ ചെയ്യുന്ന ഓരോ ഗോളിനു ശേഷവും ആ മുത്തശ്ശിയെ ലയണൽ മെസ്സി സ്മരിക്കാറുണ്ട്.
പതിനൊന്നാം വയസ്സിൽ ഇനി കളിക്കളത്തിൽ ഇറങ്ങാൻ പോലും സാധിക്കില്ലെന്നു വിധിയെഴുതിയൊരു ദുർവിധി മെസ്സിയെ തേടിയെത്തി. ഹോർമോൺ തകരാർ മൂലം കാലുകളുടെ അസ്ഥി ക്ഷയിക്കുന്ന അസുഖം കൊച്ചുമെസ്സിയെ വേട്ടയാടാനെത്തിയത്. ഗുരുതരമായിരുന്നു ഈ രോഗം. ചികിത്സിക്കാൻ മെസ്സിയുടെ കുടുംബത്തിനു പണമില്ലായിരുന്നു.
എന്നാൽ, ജീവിതത്തിൽ ചില സുവർണനിമിഷങ്ങൾ സംഭവിക്കുന്നത് എത്ര അവിചാരിതമായാണ്! ലോകത്തെ തന്നെ ഏറ്റവും വലിയ ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നായ സ്‌പെയിനിലെ ബാർസിലോനയുടെ സ്പോർട്ടിങ് ഡയറക്ടർ കാർലോസ് റെക്‌സാച് ആയിടെയാണു മെസ്സിയെക്കുറിച്ചു കേട്ടറിഞ്ഞത്. മെസ്സിയുടെ കളി നേരിസ് കാണാനെത്തുകയും ചെയ്തു റെക്‌സാച്. മാന്ത്രികമായ ആ കേളീശൈലിയിൽ അദ്ദേഹം അക്ഷരാർഥത്തിൽ അമ്പരന്നു. മെസ്സിയെ ബാർസയ്ക്കു വേണമെന്നുറപ്പിച്ച് കാത്തിരിക്കാനൊന്നും തയാറാകാതെ ഉടൻ കരാർ നൽകാനാണു റെക്സാച് തീരുമാനിച്ചത്. കൊച്ചു ക്ലബിന്റെ മൈതാനത്തു കടലാസൊന്നും ലഭിക്കാതെ വന്നതോടെ ഒരു ടിഷ്യൂ പേപ്പറിലാണ് ബാർസയുടെ പ്രതിനിധി ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരത്തിന്റെ ആദ്യ കരാർ എഴുതിനൽകിയത്. മെസ്സിയുടെ ചികിത്സ ഉൾപ്പെടെ ഏറ്റെടുത്തായിരുന്നു കരാർ.
പിന്നീടു നടന്നതു ചരിത്രം. ബാർസിലോന എന്നാൽ ലയണൽ മെസ്സി എന്നു ചിന്തിക്കുന്ന തരത്തിലായിരുന്നു മെസ്സിയുടെ വളർച്ച. സ്പെയിനിലേക്കു കുടിയേറിയ ശേഷം ജീവിതം തന്നെവഴിമാറിയെങ്കിലും താരനിബിഡമായ സ്പാനിഷ് ദേശീയ ടീമിനു പകരം ജന്മനാടിന്റെ ജഴ്സിയണിയാനാണു മെസ്സി ഇഷ്ടപ്പെട്ടത്. അങ്ങനെലോകത്തെ ഏറ്റവും ആരാധകരുള്ള ദേശീയ ഫുട്‌ബോൾ ടീമുകളിലൊന്നായ അർജന്റീനയുടെ ഇതിഹാസമായി മെസ്സി ഉയർന്നു. പ്രതിവർഷം കോടിക്കണക്കിനു യൂറോ പ്രതിഫലം വാങ്ങുന്ന താരമായി ഉയർന്നിട്ടും പഴയ രോഗം തനിക്കു തന്ന തിക്താനുഭവം മെസ്സിയുടെ ഉള്ളിലുണ്ടായിരുന്നു. രോഗം മൂലം കഷ്ടപ്പെടുന്ന കുട്ടികളെ സമീപിക്കാൻ ലിയോ മെസ്സി ഫൗണ്ടേഷൻ തുടങ്ങിയത് അങ്ങനെയാണ്. യൂണിസെഫിന്റെ അംബാസഡറുമായി.
രണ്ടു കാര്യങ്ങളാണ് ലയണൽ മെസ്സിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. ഒന്ന് ജീവിതത്തിലെ പരിമിതികളിൽ തളച്ചിടാതെ സ്വന്തം പ്രതിഭയെ മുന്നോട്ടുനയിക്കുന്നവർക്ക് തീർച്ചയായും വിജയമുണ്ടാകും. അത്യുന്നതങ്ങളിലെത്തിച്ച വിജയത്തിൽ മതിമറക്കാതെ എങ്ങനെ സ്വയം നിയന്ത്രിക്കാൻ പഠിക്കണമെന്നതു രണ്ടാമത്തെ പാഠം.