സമ്പദ്ലോകത്തെ ഇലോൺ മസ്ക്
സ്വപ്നങ്ങളെ തീച്ചൂളയാക്കി അതിൽ ഉരുകിക്കരുത്തനായി വന്ന ഇരുമ്പു മനുഷ്യനാണ് ഇലോൺ മസ്ക്- യഥാർഥ ജീവിതത്തിലെ ‘അയൺ മാൻ’. ടെസ്‌ലയിലൂടെ ഓട്ടോമോട്ടീവ് വ്യവസായത്തിൽ തരംഗം തീർത്തതു മുതൽ സ്പേസ് എക്സിനൊപ്പം ബഹിരാകാശ രംഗത്തു സൃഷ്ടിച്ച വിപ്ലവം വരെ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ശതകോടീശ്വരനാണ് ഇലോൺ മസ്ക് എന്ന
സ്വപ്നങ്ങളെ തീച്ചൂളയാക്കി അതിൽ ഉരുകിക്കരുത്തനായി വന്ന ഇരുമ്പു മനുഷ്യനാണ് ഇലോൺ മസ്ക്- യഥാർഥ ജീവിതത്തിലെ ‘അയൺ മാൻ’. ടെസ്‌ലയിലൂടെ ഓട്ടോമോട്ടീവ് വ്യവസായത്തിൽ തരംഗം തീർത്തതു മുതൽ സ്പേസ് എക്സിനൊപ്പം ബഹിരാകാശ രംഗത്തു സൃഷ്ടിച്ച വിപ്ലവം വരെ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ശതകോടീശ്വരനാണ് ഇലോൺ മസ്ക് എന്ന
സ്വപ്നങ്ങളെ തീച്ചൂളയാക്കി അതിൽ ഉരുകിക്കരുത്തനായി വന്ന ഇരുമ്പു മനുഷ്യനാണ് ഇലോൺ മസ്ക്- യഥാർഥ ജീവിതത്തിലെ ‘അയൺ മാൻ’. ടെസ്‌ലയിലൂടെ ഓട്ടോമോട്ടീവ് വ്യവസായത്തിൽ തരംഗം തീർത്തതു മുതൽ സ്പേസ് എക്സിനൊപ്പം ബഹിരാകാശ രംഗത്തു സൃഷ്ടിച്ച വിപ്ലവം വരെ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ശതകോടീശ്വരനാണ് ഇലോൺ മസ്ക് എന്ന
സ്വപ്നങ്ങളെ തീച്ചൂളയാക്കി അതിൽ ഉരുകിക്കരുത്തനായി വന്ന ഇരുമ്പു മനുഷ്യനാണ് ഇലോൺ മസ്ക്- യഥാർഥ ജീവിതത്തിലെ ‘അയൺ മാൻ’. ടെസ്‌ലയിലൂടെ ഓട്ടോമോട്ടീവ് വ്യവസായത്തിൽ തരംഗം തീർത്തതു മുതൽ സ്പേസ് എക്സിനൊപ്പം ബഹിരാകാശ രംഗത്തു സൃഷ്ടിച്ച വിപ്ലവം വരെ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ശതകോടീശ്വരനാണ് ഇലോൺ മസ്ക് എന്ന 53–കാരൻ. ഫോബ്സ് മാഗസിന്റെയും ബ്ലൂം ബർഗ് ഇൻഡക്സിന്റെയും കണക്കുകൾ പ്രകാരം 236 ബില്യൺ ഡോളർ (ഏകദേശം 19 ലക്ഷം കോടി രൂപ) ആസ്തിയുമായി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ഒന്നാംസ്ഥാനക്കാരനാണ് ഇപ്പോൾ മസ്ക്. ഇലോൺ മസ്കിന്റെ സ്വാധീനം അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങൾക്കപ്പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. നിർമിത ബുദ്ധി, സുരക്ഷ, സുസ്ഥിര ഊർജം, ബഹിരാകാശ പര്യവേഷണം എന്നിവയ്ക്കു വേണ്ടിയും മസ്ക് ശബ്ദമുയത്താറുണ്ട്.
∙ അതിരില്ലാത്ത സ്വപ്നങ്ങൾ
കനേഡിയൻ മോഡലായ മേയ് മസ്കിന്റെയും ബിസിനസുകാരൻ ഇറോൾ മസ്കിന്റെയും മൂത്ത മകനായി 1971 ജൂൺ 28ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലായിരുന്നു മസ്കിന്റെ ജനനം. പൊതുവേ അന്തർമുഖനായിരുന്ന മസ്ക് പുസ്തകങ്ങൾക്കും കംപ്യൂട്ടർ ഗെയിമുകൾക്കുമൊപ്പമായിരുന്നു ബാല്യകാലം ചെലവഴിച്ചിരുന്നത്. കോഡിങ് പഠിച്ചെടുത്ത് സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിമായ ബ്ലാസ്റ്റർ 500 യുഎസ് ഡോളറിന് വിൽക്കുമ്പോൾ മസ്കിന് പ്രായം വെറും 12 വയസ്സ്. അച്ഛനമ്മമാർ വേർപിരിഞ്ഞതിനു ശേഷം ഉന്നതവിദ്യാഭ്യാസത്തിനായാണു മസ്ക് ദക്ഷിണാഫ്രിക്ക വിടുന്നത്. 1989ൽ കാനഡയിലെ ക്വീൻസ് സർവകലാശാലയിൽ ചേർന്ന മസ്ക് മൂന്നാം വർഷം തന്റെ സ്വപ്നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും പെൻസിൽവേനിയ സർവകലാശാലയിൽ നിന്നു ബിരുദപഠനം പൂർത്തിയാക്കുകയും ചെയ്തു. സ്റ്റാൻഫഡ് സർവകലാശാലയിൽ ഗവേഷണ പഠനത്തിനായി ചേർന്നുവെങ്കിലും 2 ദിവസത്തിനുള്ളിൽതന്നെ അതുപേക്ഷിച്ചു തന്റെ സംരംഭക സ്വപ്നങ്ങളിലേക്കു കടക്കാനായിരുന്നു മസ്കിന്റെ തീരുമാനം.
താഴെത്തട്ടിൽ നിന്നായിരുന്നു മസ്കിന്റെ തുടക്കം. ഒട്ടേറെ പരാജയങ്ങളും സാമ്പത്തിക പരാധീനതകളും അതിജീവിച്ചായിരുന്നു ഓരോ സംരംഭങ്ങളും വിജയത്തിലെത്തിയത്. 1995ൽ സഹോദരൻ കിംബലുമായി ചേർന്നു സിപ് 2 എന്ന സോഫ്റ്റ്‌വെയർ സ്ഥാപനത്തിനു തുടക്കം കുറിച്ചതാണു മസ്കിന്റെ പ്രഥമസംരംഭം. പിന്നീടു മസ്ക് തുടങ്ങിയ എക്സ് ഡോട്ട് കോം ‘പേപാൽ’ എന്ന ഫോൺ മണി ട്രാൻസ്റിങ് ആപ്പായി പ്രസിദ്ധി നേടി. 1.5 ബില്യൺ ഡോളറിനു പേപാൽ ആപ്പ് വിറ്റഴച്ചതിൽ നിന്നാണ് ഇന്നു ബഹിരാകാശ മേഖലയിൽ തംരംഗങ്ങൾ തീർക്കുന്ന ‘സ്പേസ് എക്സ്’ തുടങ്ങാനുള്ള മൂലധനം മസ്ക് കണ്ടെത്തുന്നത്.
∙സ്വപ്നങ്ങൾ തേടുന്ന സംരംഭങ്ങൾ
ഒരു സ്വപ്നദൂരം മുന്നേ സഞ്ചരിക്കുന്നതാണു മസ്ക് തുടങ്ങിവയ്ക്കുന്ന സംരംഭങ്ങൾ. സാധാരണക്കാരനു താങ്ങാൻ പറ്റുന്ന ഇലക്ട്രിക് കാർ നിർമിക്കുക എന്നതായിരുന്നു ടെസ്‌ല മോട്ടോഴ്സ് തുടങ്ങുമ്പോൾ മസ്ക് ലക്ഷ്യമിട്ടത്. ഇന്നു ഡ്രൈവർ ഇല്ലാതെ ഓടുന്ന കാർ എന്ന ലക്ഷ്യത്തിലെത്തി നിൽക്കുകയാണ് ടെസ്‌ലയുടെ സഞ്ചാരം. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കൻഡ് മാത്രമെടുക്കുന്ന, ലിഥിയം അയോൺ ബാറ്ററിയിൽ ഓടുന്ന റോഡ്സ്റ്റർ സ്പോർട്സ് കാർ 2008ൽ അവതരിപ്പിച്ച മസ്കിന്റേതാണ് ഹൈപ്പർലൂപ്പ് ട്യൂബ് ഗതാഗതസംവിധാനം. മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാണു ഹൈപ്പർ ലൂപ്പ് വഴി ലക്ഷ്യമിടുന്നത്. വൻകിട ഡ്രജിങ് ജോലികൾക്കായുള്ള ബോറിങ് കമ്പനിയും മസ്കിന്റെ ഉടമസ്ഥതയിലുണ്ട്. കാഴ്ചയില്ലാത്തവർക്ക് കാണാനുള്ള ഉപകരണവുമായി രംഗത്തെത്തിയ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി അടുത്തിടെ വാർത്തകളിലിടം നേടിയിരുന്നു. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവർക്കും ‘ബ്ലൈൻഡ് സൈറ്റ്’ എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാണാൻ സാധിക്കുമെന്ന മസ്കിന്റെ വെളിപ്പെടുത്തൽ വിപ്ലവം സൃഷ്ടിച്ചിരുന്നു.മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ 44 ബില്യൺ ഡോളറിനാണ് മസ്ക് ഏറ്റെടുത്തത്. ആശയപ്രകടനത്തിനും ആവിഷ്കാരസ്വാതന്ത്യത്തിനും വിലക്കുകളൊന്നും ഉണ്ടാകില്ലെന്ന മസ്ക് ഉറപ്പുനൽകി ‘എക്സ്’ എന്ന പേരിലാണു മസ്ക് അവതരിപ്പിച്ചത്.
ബഹിരാകാശത്തെ വിസ്മയം
ചെലവു കുറഞ്ഞ ബഹിരാകാശയാത്ര എന്ന ആശയത്തിൽ നിന്നാണു ഇലോൺ മസ്ക് സ്പേസ് എക്സ് അഥവാ സ്പേസ് എക്സ്പ്ലൊറേഷൻ കമ്പനി ആരംഭിച്ചത്. 2012 മേയ് 22നു ഫാൽക്കൺ 9 എന്ന റോക്കറ്റ് വിക്ഷേപണത്തിലൂടെ സ്പേസ് എക്സും മസ്കും ചരിത്രംതന്നെ സൃഷ്ടിച്ചു. ഒരു സ്വകാര്യ കമ്പനി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കൊരു പേടകം വിക്ഷേപിക്കുന്നത് ലോകചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. 2024ൽ ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെയും (നടന്നവർ– ജാറഡ് ഐസക്മാൻ, സാറാ ഗിലിസ്) സ്പേസ് എക്സിലൂടെ ചരിത്രത്തിന്റെ ഭാഗമായി. പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് പരീക്ഷണങ്ങളിലും സ്പേസ് എക്സിന്റെ പുതിയ പാത തെളിച്ചു. സ്പേസ് ടൂറിസം പദ്ധതി മനസ്സിൽ താലോലിക്കുന്ന മസ്കിന്റെ ഏറ്റവും വലിയ സ്വപ്നം 2050ൽ ചൊവ്വയിൽ കോളനി സ്ഥാപിക്കണം എന്നതാണ്.