ലങ്കയിലെ പെൺപുലി
ശ്രീ ജയവർധനെപുര കോട്ടെയിൽ ലങ്കയുടെ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ വീണ്ടും ഉദിച്ചുയരുമ്പോൾ ചരിത്രം ആവർത്തിക്കുകയാണു സിംഹളരാഷ്ട്രീയം. ലോക രാഷ്ട്രീയ ഭൂപടത്തിൽ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രിയെ രേഖപ്പെടുത്തിയ മണ്ണാണ് ശ്രീലങ്കയുടേത്. ലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു പൗരാവകാശ പ്രവർത്തകയും

ശ്രീ ജയവർധനെപുര കോട്ടെയിൽ ലങ്കയുടെ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ വീണ്ടും ഉദിച്ചുയരുമ്പോൾ ചരിത്രം ആവർത്തിക്കുകയാണു സിംഹളരാഷ്ട്രീയം. ലോക രാഷ്ട്രീയ ഭൂപടത്തിൽ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രിയെ രേഖപ്പെടുത്തിയ മണ്ണാണ് ശ്രീലങ്കയുടേത്. ലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു പൗരാവകാശ പ്രവർത്തകയും സ്ത്രീവിമോചന പോരാളിയുമെന്ന നിലയിൽ ശ്രദ്ധ നേടിയ ഹരിണി അമരസൂര്യ. ഹരിണിക്കു മുൻപേ ലങ്കയെ നയിക്കാൻ നിയോഗിക്കപ്പെട്ട രണ്ടു വനിതകളും അധികാരക്കസേരയിൽ ഏറെക്കാലം വാണവർ. പ്രധാനമന്ത്രി പദത്തിലേക്കുള്ള രണ്ടാം വരവോടെ ഹരിണിയും ആ വഴിക്കു തന്നെയെന്നാണു ലങ്കൻ രാഷ്ട്രീയം വിധിയെഴുതുന്നത്.
∙ പഠനവഴികളിൽ ഇന്ത്യയും
കഴിഞ്ഞ സെപ്റ്റംബറിലാണ് ഡോ.ഹരിണി നിരേക അമരസൂര്യ ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റത്. 2022ലെ ജനകീയ പ്രക്ഷോഭത്തിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ജനത വിമുക്തി പെരുമന (ജെവിപി) നേതാവ് അനുര ദിസനായകെ ചരിത്രവിജയം കുറിച്ചു പ്രസിഡന്റായതിനു പിന്നാലെയാണു ഹരിണിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. 11 മാസം കാലാവധി ബാക്കിനിൽക്കെ ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ടതിനെത്തുടർന്നു നവംബർ 14നു ശ്രീലങ്കയിൽ വീണ്ടും വിധിയെഴുത്ത് നടന്നു. ജെവിപി നേതൃത്വം നൽകുന്ന നാഷനൽ പീപ്പിൾസ് പവർ (എൻപിപി) സർക്കാർ അധികാരം നിലനിർത്തിയതോടെയാണു ഹരിണിയുടെ രണ്ടാം വരവ്. വിദ്യാഭ്യാസം, ആരോഗ്യം, നിയമം, ശാസ്ത്ര സാങ്കേതിക വിദ്യ, തൊഴിൽ, വ്യവസായം, നിക്ഷേപം എന്നീ വകുപ്പുകളാണു അധ്യാപികയും വിദ്യാഭ്യാസ അവകാശ പ്രവർത്തകയും കൂടിയായ ഹരിണി കൈകാര്യം ചെയ്യുന്നത്.
ശ്രീലങ്കയുടെ പതിനേഴാം പ്രധാനമന്ത്രിയായി ഈ അൻപത്തിനാലുകാരി അധികാരമേറുമ്പോൾ അയൽ രാജ്യമായ ഇന്ത്യയ്ക്കും ആഹ്ലാദിക്കാനേറെ. ഇന്ത്യയുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന ഹരിണിയുടെ പഠനവഴികൾ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയുമായി ബന്ധപ്പെട്ടതാണ്. സ്കോളർഷിപ്പ് നേടി ഡൽഹിയിലെ ഹിന്ദു കോളജിൽ നിന്നാണു ഹരിണി സോഷ്യോളജിയിൽ ബിരുദം സ്വന്തമാക്കിയത്. 1991– 1994 കാലഘട്ടത്തിലായിരുന്നു ഹിന്ദു കോളജിലെ പഠനകാലം. ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി, മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി എന്നിവർ സഹപാഠികളായിരുന്നു. ഓസ്ട്രേലിയയിൽ നിന്നു ബിരുദാനന്തര ബിരുദവും എഡിൻബർഗ് സർവകലാശാലയിൽ നിന്നു സോഷ്യോളജിയിൽ ഡോക്ടറേറ്റും പൂർത്തിയാക്കിയ ഹരിണി 2015ലാണ് ജെവിപിയുമായി ബന്ധപ്പെട്ടു സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്.
ശ്രീലങ്കയിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒരു ദശാബ്ദക്കാലത്തോളം പ്രവർത്തിച്ച ഹരിണി അധ്യാപകസംഘടനാ നേതാവ്, എഴുത്തുകാരി എന്നീ നിലകളിലും പ്രശസ്തയാണ്. ശ്രീലങ്കയിലെ സാമ്പത്തിക പ്രശ്നങ്ങളെ ആസ്പദമാക്കിയായിരുന്നു ഹരിണിയുടെ പുസ്തകങ്ങൾ. 1970 മാർച്ച് 6നു ജനിച്ച ഹരിണിയുടെ കുടുംബവേരുകൾ ലങ്കയുടെ തെക്കൻ പ്രദേശമായ ഗോളിലാണ്. ഗോളിലെ തേയിലത്തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ അവരുടെ കുടുംബം കൊളംബോയിലേക്കു താമസം മാറുകയായിരുന്നു.
∙ലങ്കയിലെ വനിതാ വിപ്ലവം
ശ്രീലങ്കൻ പ്രധാനമന്ത്രിയായി 1960 ജൂലൈ 21ന് അധികാരത്തിലേറിയ സിരിമാവോ ബന്ദാരനായകെയാണ് ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി.1959ൽ ഭർത്താവ് സോളമൻ ബന്ദാരനായകെയുടെ വധത്തെത്തുടർന്നാണു സിരിമാവോ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. 1960– 1965, 1970– 1977, 1994 – 2000 എന്നീ കാലയളവുകളിലായി 3 തവണ സിരിമാവോ പ്രധാനമന്ത്രിയായി. സിരിമാവോയുടെ മകൾ ചന്ദ്രിക കുമാരതുംഗയാണ് ലങ്കൻ പ്രധാനമന്ത്രി പദത്തിലെ രണ്ടാമത്തെ വനിത. 1994 മുതൽ 2000 വരെ ഭരണത്തിലിരുന്ന ചന്ദ്രിക ശ്രീലങ്കയിലെ ആദ്യ വനിതാ രാഷ്ട്രപതി എന്ന നേട്ടവും സ്വന്തമാക്കി.