കുറഞ്ഞ മുതൽമുടക്കിൽ കണ്ണു മഞ്ഞളിക്കുന്ന ലാഭം; മഞ്ഞൾ സത്തിന് വിപണിയിൽ വൻ ഡിമാൻഡ്
ആരോഗ്യകരമായ ഭക്ഷണവും പാനീയങ്ങളുമൊക്കെ സംരംഭങ്ങളുടെ മേഖലയിൽ ഇപ്പോൾ കടന്നുവന്നിട്ടുണ്ട്. മഞ്ഞൾ സത്ത് അല്ലെങ്കിൽ മഞ്ഞൾ എക്സ്ട്രാക്ട്സ് (മഞ്ഞൾ അറക്കം) ഈ രംഗത്ത് ശ്രദ്ധ നേടുന്ന ഒരു ഉൽപന്നമാണ്. ഭാവിയിൽ വളരെ സാധ്യതയുള്ള ബിസിനസ് കൂടിയാണിത്. വയറിനകത്തെ പല അസുഖങ്ങൾക്കും ഒറ്റമൂലിയായി പച്ചമഞ്ഞൾ അറിയപ്പെടുന്നു.

ആരോഗ്യകരമായ ഭക്ഷണവും പാനീയങ്ങളുമൊക്കെ സംരംഭങ്ങളുടെ മേഖലയിൽ ഇപ്പോൾ കടന്നുവന്നിട്ടുണ്ട്. മഞ്ഞൾ സത്ത് അല്ലെങ്കിൽ മഞ്ഞൾ എക്സ്ട്രാക്ട്സ് (മഞ്ഞൾ അറക്കം) ഈ രംഗത്ത് ശ്രദ്ധ നേടുന്ന ഒരു ഉൽപന്നമാണ്. ഭാവിയിൽ വളരെ സാധ്യതയുള്ള ബിസിനസ് കൂടിയാണിത്. വയറിനകത്തെ പല അസുഖങ്ങൾക്കും ഒറ്റമൂലിയായി പച്ചമഞ്ഞൾ അറിയപ്പെടുന്നു. ഉദരസംബന്ധമായ അസുഖങ്ങൾക്കു പരിഹാരം നൽകുന്ന മഞ്ഞൾ ദഹനപ്രക്രിയയെ വലിയതോതിൽ സഹായിക്കും. കാര്യമായ മത്സരം ഇല്ലാത്ത മൗലിക ഉൽപന്നമാണ് മഞ്ഞൾ കോൺസെൻട്രേറ്റ്.
നിർമാണരീതി
ഒരു ഫുഡ് സപ്ലിമെന്റ് എന്ന നിലയിലാണ് മഞ്ഞൾ പ്രോസസ് ചെയ്തെടുക്കുന്നത്. ഡിസ്റ്റിലേഷൻ പ്രോസസിലൂടെയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. ചുവന്ന മഞ്ഞൾ കൊണ്ടുവന്ന് നന്നായി വൃത്തിയാക്കുന്നു. അതിനുശേഷം ഡിസ്റ്റിലേഷൻ പ്രോസസിലൂടെ പാനീയമായി രൂപപ്പെടുത്തുന്നു. പരമാവധി നാട്ടിലെ കർഷകരിൽനിന്നു നേരിട്ടു ശേഖരിച്ച്, നന്നായി കഴുകി, കട്ട് ചെയ്ത് ബോയ്‌ലറിൽ നിറച്ച് സ്റ്റീമിങ്ങ് നടത്തുകയാണ് പ്രോസസിങ് രീതി. കൂളറിൽ തണുപ്പിച്ച് ബോട്ടിലിലാക്കി വിൽക്കുകയാണു വേണ്ടത്. മഞ്ഞളല്ലാതെ മറ്റൊന്നും ഉപയോഗിക്കുന്നില്ല എന്നതിനാൽ 100% ശുദ്ധവുമാണ്.
അടിസ്ഥാനസൗകര്യം
5 ലക്ഷം രൂപയുടെ മെഷിനറികളാണ് ഈ സംരംഭത്തിന് ആവശ്യമുള്ളത്. മിനി ബോയ്‌ലർ, കണ്ടെയ്നർ, കൂളിങ് സിസ്റ്റം എന്നിവയാണു പ്രധാന മെഷിനറികൾ. 5 ലക്ഷം രൂപയുടെ മെഷിനറിയും മൂന്നു ലക്ഷം രൂപയുടെ പ്രവർത്തന മൂലധനവും ഉണ്ടെങ്കിൽ മോശമില്ലാത്ത സംരംഭം നടത്താം. 500 ചതുരശ്ര അടി കെട്ടിടം വേണം. ഒന്നോ രണ്ടോ പേർ മാത്രമേ ജോലിക്കായി ആവശ്യമുള്ളൂ.
വിൽപന
സ്ഥിരം കസ്റ്റമേഴ്സിനെ ഉണ്ടാക്കിയെടുക്കാൻ തുടക്കത്തിലേ ശ്രദ്ധിക്കണം. അതിന് ഉൽപന്നം മികച്ച രീതിയിൽ നൽകുകതന്നെ വേണം. തുടക്കത്തിൽ വിപണനം പ്രശ്നമാകാം. ഓൺലൈൻ വഴിയും നേരിട്ടും ഉൽപന്നങ്ങൾ വാങ്ങുന്ന കസ്റ്റമേഴ്സിനെ ഉണ്ടാക്കിയെടുക്കണം. ആയുർവേദ ഉൽപന്നങ്ങളുടെ ഷോപ്പുകളിൽ നന്നായി വിൽക്കാവുന്നതാണ്. വിതരണക്കാർ വഴിയും വിൽക്കാം. 30% വരെ വിതരണതലത്തിൽ അറ്റാദായം ലഭിക്കും.
മാതൃകാസംരംഭം
തൃശൂർ വരന്തരപ്പിള്ളിയിലെ സനാതന നാച്ചുറൽസ് ഈ രംഗത്ത് മികച്ച മുന്നേറ്റം നേടിയെടുത്ത സംരംഭമാണ്. സുബിത, ഭർത്താവ് സേതു എന്നിവരാണ് സ്ഥാപനത്തിന്റെ സാരഥികൾ. മഞ്ഞളിന്റെ ആരോഗ്യകരമായ ഗുണങ്ങൾ മനസ്സിലാക്കിയാണ് മഞ്ഞൾ സത്ത് ഉണ്ടാക്കി വിൽക്കുന്ന ബിസിനസിലേക്കു കടന്നതെന്ന് ഇവർ പറയുന്നു. 5 ലക്ഷം രൂപയുടെ മെഷിനറി സ്ഥാപിച്ചിട്ടുണ്ട്. രണ്ടു തൊഴിലാളികളുണ്ട്. സ്ഥിരം കസ്റ്റമേഴ്സിനെ ഉണ്ടാക്കിയെടുക്കാൻ മാസങ്ങൾ വേണ്ടിവന്നു. എന്നാൽ, ഇപ്പോൾ സ്ഥിരം കസ്റ്റമേഴ്സ് ഉള്ളതിനാൽ വിൽപന എളുപ്പമാണ്. ആയുർവേദ ഷോപ്പുകൾ വഴിയും വിൽപ്പന നടത്തുന്നുണ്ട്. 30% വരെയാണ് ലഭിക്കുന്ന അറ്റാദായം.
പിഎംഇജിപി പദ്ധതിപ്രകാരം വായ്പയെടുത്താണു സംരംഭം തുടങ്ങിയത്. 35% സബ്സിഡിയും സ്ഥാപനം തുടങ്ങാൻ ലഭിച്ചു.