ശ്രീഹരിക്കോട്ടയിൽ ഇസ്റോ കുറിച്ചു, ഗഗൻയാൻ ദൗത്യാരംഭം
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ നിർണായക ചുവടുവയ്പ്പ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ 21 നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണു ഗഗൻയാനിന്റെ ടിവി-ഡി1 എന്ന പരീക്ഷണ ദൗത്യം വിജയം കണ്ടത്. അടിയന്തര സാഹചര്യമുണ്ടായാൽ

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ നിർണായക ചുവടുവയ്പ്പ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ 21 നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണു ഗഗൻയാനിന്റെ ടിവി-ഡി1 എന്ന പരീക്ഷണ ദൗത്യം വിജയം കണ്ടത്.
അടിയന്തര സാഹചര്യമുണ്ടായാൽ സഞ്ചാരികളെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണു ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി-ഡി1). 17 കിലോമീറ്റർ ഉയരത്തിലെത്തിച്ച പരീക്ഷണ വാഹനത്തിൽ (ടെസ്റ്റ് വെഹിക്കിൾ) നിന്ന് േവർപെടുത്തിയ ക്രൂ മൊഡ്യൂളിനെ പാരഷൂട്ട് വിന്യസിച്ചു ബംഗാൾ ഉൾക്കടലിൽ ലാൻഡ് ചെയ്യിച്ചാണ് ഇസ്റോ ആദ്യ ഘട്ടം വിജയിപ്പിച്ചത്.
എസ്. ശിവകുമാർ ആയിരുന്നു മിഷൻ ഡയറക്ടർ. മനുഷ്യ സംഘത്തെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണു ഗഗൻയാൻ ദൗത്യം.