വെനസ്വേലയ്ക്കു ഗയാന പിടിച്ചടക്കാൻ മോഹം. നടപ്പില്ലെന്നു ഗയാനയും മറ്റു രാഷ്ട്രങ്ങളും. ആഗോളചർച്ചകളിൽ ഈ വിഷയം നിറയുന്നതിനു പിന്നിൽ രസകരമായ വസ്തുതകളുണ്ട്. എണ്ണയാണു ‘സ്വർണം’! 2015ൽ വൻ എണ്ണനിക്ഷേപം കണ്ടെത്തുകയും 2019 മുതൽ എണ്ണ കുഴിച്ചെടുക്കാൻ ആരംഭിച്ചതുമാണ് തെക്കേ അമേരിക്കയിലെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെനസ്വേലയ്ക്കു ഗയാന പിടിച്ചടക്കാൻ മോഹം. നടപ്പില്ലെന്നു ഗയാനയും മറ്റു രാഷ്ട്രങ്ങളും. ആഗോളചർച്ചകളിൽ ഈ വിഷയം നിറയുന്നതിനു പിന്നിൽ രസകരമായ വസ്തുതകളുണ്ട്.

എണ്ണയാണു ‘സ്വർണം’!

ADVERTISEMENT

2015ൽ വൻ എണ്ണനിക്ഷേപം കണ്ടെത്തുകയും 2019 മുതൽ എണ്ണ കുഴിച്ചെടുക്കാൻ ആരംഭിച്ചതുമാണ് തെക്കേ അമേരിക്കയിലെ ഏറ്റവും ദരിദ്രരാഷ്ട്രങ്ങളിലൊന്നായിരുന്ന ഗയാനയുടെ തലവര മാറ്റിയത്. എണ്ണ കണ്ടെത്തിയ പ്രദേശം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതു വെനസ്വേലയോടു കൂട്ടിച്ചേർക്കുമെന്നുമാണു പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭീഷണി. ഗയാന ബ്രിട്ടിഷ് കോളനിയായിരുന്ന 19–ാം നൂറ്റാണ്ടു മുതൽ തർക്കപ്രദേശമാണ് എണ്ണ നിക്ഷേപത്താൽ സമ്പന്നമായ എസ്‌ക്വീബോ മേഖല. ഇതു കൂട്ടിച്ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബർ 3നു വെനസ്വേല ജനഹിത പരിശോധന നടത്തിയിരുന്നു. ഇതിൽ 95% പേരും സർക്കാർ നീക്കത്തെ പിന്തുണച്ചു.

1,100 കോടി ബാരൽ റിസർവ് എണ്ണശേഖരമുള്ള ഗയാന ലോകത്ത് ഏറ്റവും കൂടുതൽ എണ്ണശേഖരമുള്ള ആദ്യ 20 രാജ്യങ്ങളിലൊന്നാണ്. എണ്ണസമ്പത്തിന്റെ ബലത്തിൽ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന (കഴിഞ്ഞ വർഷത്തെ വളർച്ച–67%) സമ്പദ്ഘടനകളിലൊന്നായി മാറിയിരിക്കുകയാണ് 8 ലക്ഷം ജനസംഖ്യ മാത്രമുള്ള ഗയാന!

ADVERTISEMENT

സൈന്യങ്ങൾ സജ്ജം

സർക്കാർ എണ്ണക്കമ്പനിയോടു ഗയാനയിൽ പര്യവേക്ഷണത്തിനു തയാറായിരിക്കാൻ ആവശ്യപ്പെട്ട മഡുറോ, എസ്‌ക്വീബോ മേഖല വെനസ്വേലയോടു കൂട്ടിച്ചേർക്കാനുള്ള ബിൽ അവതരിപ്പിക്കാൻ ദേശീയ അസംബ്ലിയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നു ഗയാന തങ്ങളുടെ സൈന്യത്തിന് അതീവജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. അയൽരാജ്യമായ ബ്രസീൽ അവരുടെ സൈന്യത്തെ അതിർത്തിയിലേക്കു നീക്കുകയും ചെയ്തു.

ADVERTISEMENT

വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ സഹായം അഭ്യർഥിച്ച ഗയാന പ്രസിഡന്റ് ഇർഫാൻ അലി, യുഎൻ രക്ഷാസമിതിയുടെ അടിയന്തര ഇടപെടലും തേടി. വെനസ്വേല കയ്യടക്കാൻ ശ്രമിക്കുന്ന 1,59,500 ചതുരശ്ര കിലോമീറ്റർ പ്രദേശം ഗയാനയുടെ ആകെ വിസ്തൃതിയുടെ മൂന്നിൽ രണ്ടു ഭാഗം വരും.

ഇന്ത്യയ്ക്കും ‘ഭൂരിപക്ഷം’!

തെക്കേ അമേരിക്കൻ വൻകരയുടെ വടക്കൻ തീരത്തുള്ള രാജ്യമാണു ഗയാന. സുരിനാം, വെനസ്വേല, ബ്രസീൽ എന്നിവയാണ് അയൽരാജ്യങ്ങൾ. വടക്കു–കിഴക്കുഭാഗത്ത് അറ്റ്ലാന്റിക്ക് സമുദ്രം. ഇന്ത്യൻ വംശജർക്കു ഭൂരിപക്ഷമുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൊന്നാണിത്. തെക്കേ അമേരിക്കൻ വൻകരയുടെ ഭാഗമാണെങ്കിലും സാംസ്കാരികമായി കരീബിയൻ രാജ്യങ്ങളോടാണു ഗയാനയ്ക്ക് അടുപ്പം. ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയായ ഏക തെക്കേ അമേരിക്കൻ രാജ്യമാണിത്. 1966ൽ ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടി. തലസ്ഥാനം: ജോർജ്ടൗൺ. 

English Summary:

Guyana Venezuela Winner Videsha Visesham Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT