എടിപി മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പുകളിലെ 'വലിയ' താരം, പ്രായം വെറുമൊരു നമ്പറെന്ന് രോഹൻ ബൊപ്പണ്ണ
മയാമി ഓപ്പൺ എടിപി മാസ്റ്റേഴ്സ് 1000 ചാംപ്യൻഷിപ്പിൽ പുരുഷ ഡബിൾസ് കിരീടം ചൂടി ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ ചരിത്രം കുറിച്ചു. ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകൾക്കു തൊട്ടു താഴെയുള്ള എടിപി മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പുകളിൽ ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡാണ് 44 –കാരനായ ബൊപ്പണ്ണ

മയാമി ഓപ്പൺ എടിപി മാസ്റ്റേഴ്സ് 1000 ചാംപ്യൻഷിപ്പിൽ പുരുഷ ഡബിൾസ് കിരീടം ചൂടി ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ ചരിത്രം കുറിച്ചു. ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകൾക്കു തൊട്ടു താഴെയുള്ള എടിപി മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പുകളിൽ ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡാണ് 44 –കാരനായ ബൊപ്പണ്ണ തിരുത്തിയത്. കഴിഞ്ഞ വർഷം 43–ാം വയസ്സിൽ ഇന്ത്യൻ വെൽസ് ടൂർണമെന്റ് ജയിച്ചു ബൊപ്പണ്ണതന്നെ സൃഷ്ടിച്ച റെക്കോർഡാണു മയാമിയിൽ മറികടന്നത്. ‘സൺഷൈൻ ഡബിൾ’ എന്നറിയപ്പെടുന്ന വെൽസിലും മയാമിയിലും ജയിച്ച ബൊപ്പണ്ണ ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കുന്ന പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡിനും ഉടമയാണ്. ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ ഡബിൾസ് കിരീടം ചൂടിയാണ് ബൊപ്പണ്ണ ഗ്രാൻസ്‌ലാം റെക്കോർഡ് കുറിച്ചത്. ഓസ്ട്രേലിയൻ താരം മാത്യു എബ്ദനൊപ്പമാണ് ബൊപ്പണ്ണയുടെ ഈ മൂന്നു കിരീടനേട്ടങ്ങളും.