ജനസംഖ്യയിൽ ഒന്നാമൻ ഇന്ത്യ, ചൈന രണ്ടാം സ്ഥാനത്തേക്ക്
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) 2024ലെ റിപ്പോർട്ട് അനുസരിച്ച് ലോക ജനസംഖ്യ 811.9 കോടിയിലെത്തി. 144.17 കോടിയുമായി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 142.5 കോടി ജനസംഖ്യയുള്ള ചൈനയാണു രണ്ടാം സ്ഥാനത്ത്. യുഎൻഎഫ്പിഎ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. നതാലിയ കനേം ആണ് റിപ്പോർട്ടിലെ

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) 2024ലെ റിപ്പോർട്ട് അനുസരിച്ച് ലോക ജനസംഖ്യ 811.9 കോടിയിലെത്തി.
144.17 കോടിയുമായി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 142.5 കോടി ജനസംഖ്യയുള്ള ചൈനയാണു രണ്ടാം സ്ഥാനത്ത്. യുഎൻഎഫ്പിഎ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. നതാലിയ കനേം ആണ് റിപ്പോർട്ടിലെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. യുഎസ്എ (34.1 കോടി), ഇന്തൊനീഷ്യ (27.9 കോടി), പാക്കിസ്ഥാൻ (24.5 കോടി), നൈജീരിയ (22.9), ബ്രസീൽ (21.7), ബംഗ്ലദേശ് (17.4), റഷ്യ (14.4), മെക്സിക്കോ (12.9) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു രാഷ്ട്രങ്ങൾ.
സ്ത്രീ ആയുസ്സ് കൂടുതൽ
15–64 പ്രായപരിധിയിലുള്ളവരാണ് ആകെ ജനസംഖ്യയുടെ 65% പേരും. 14 വയസ്സുവരെയുള്ളവർ 25 ശതമാനവും 65 വയസ്സിനു മുകളിലുള്ളവർ 10 ശതമാനവുമാണ്. ആഗോളതലത്തിൽ പുരുഷൻമാരുടെ ആയുർദൈർഘ്യം 71 വയസ്സും സ്ത്രീകളുടേത് 76 വയസ്സുമാണ്.
പ്രസവത്തോടനുബന്ധിച്ചുള്ള വനിതകളുടെ മരണനിരക്ക് (എംഎംആർ) ആഗോളതലത്തിൽ ഒരു ലക്ഷം പ്രസവങ്ങളിൽ 223 ആണ്. ദക്ഷിണ കൊറിയയിൽ 8, അമേരിക്കയിൽ 21, ചൈനയിൽ 23 എന്നിങ്ങനെയാണിത്. ഇന്ത്യയുടെ എംഎംആർ 97 ആയിരിക്കുമ്പോൾ കേരളത്തിലേത് 19 ആണ്. സ്ത്രീകൾക്കു ലഭ്യമായ വൈദ്യസഹായത്തിലും സ്വശരീരത്തിലുള്ള സ്വയംനിർണയാവകാശത്തിലും രാജ്യങ്ങൾക്കിടയിലെ വലിയ അന്തരവും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രസവാനന്തര സങ്കീർണതകളാൽ മരണം സംഭവിക്കാനുള്ള സാധ്യത യൂറോപ്യൻ രാജ്യങ്ങളിലെ സ്ത്രീകളേക്കാൾ ആഫ്രിക്കയിലെ സ്ത്രീകൾക്ക് 130% കൂടുതലാണെന്ന വിവരം റിപ്പോർട്ട് പങ്കുവയ്ക്കുന്നു.
അതേസമയം, 162 രാജ്യങ്ങൾ ഗാർഹികപീഡനത്തിനെതിരെ നിയമങ്ങളുണ്ടാക്കിയത് സ്ത്രീകളുടെ ജീവിതം ഒരുപരിധിവരെ മെച്ചപ്പെടുത്തിയെന്നും പറയുന്നു. എന്നാൽ, രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളാൽ ലോകജനസംഖ്യയിലെ 40% സ്ത്രീകൾക്കും അവരുടെ ശരീരവുമായ ബന്ധപ്പെട്ടു സ്വയം നിർണയാവകാശമില്ലെന്നും റിപ്പോർട്ടിലുണ്ട്.
75 ശതമാനത്തിലേറെയും ദാരിദ്ര്യരേഖയ്ക്കടുത്ത്!
200 കോടി ജനങ്ങൾ പട്ടിണി നേരിടുമ്പോൾ ലോകത്ത് ഒരു വർഷം പാഴാക്കുന്ന ഭക്ഷണം 100 കോടി മെട്രിക് ടൺ ആണ്. പട്ടിണി നേരിടുന്ന 200 കോടി ജനങ്ങൾക്കും എല്ലാ ദിവസവും ഓരോ നേരം കൊടുക്കാൻ കഴിയുന്നത്ര ഭക്ഷണമാണിത്! 2021ലെ സൈനിക അട്ടിമറിക്കുശേഷം മ്യാൻമറിലെ മധ്യവർഗം പകുതിയായെന്നും 75 ശതമാനത്തിലേറെ ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു തൊട്ടടുത്താണെന്നുമുള്ള കണ്ടെത്തൽ യുദ്ധവും ആഭ്യന്തരസംഘർഷങ്ങളും സമൂഹങ്ങൾക്കുമേൽ ഏൽപിക്കുന്ന ആഘാതം വ്യക്തമാക്കുന്നു.