അതിർത്തികൾ മായ്ച്ച് ക്രിക്കറ്റിന്റെ കാറ്റ്!
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീം നാട്ടിലെത്താൻ കഴിയാതെ കരീബിയൻ രാജ്യമായ ബാർബഡോസിൽ കുടുങ്ങിക്കിടന്നത് നാലു ദിവസമാണ്. കരീബിയൻ ദ്വീപുരാഷ്ട്രങ്ങളെയാകെ ഭീതിയിലാഴ്ത്തി മണിക്കൂറിൽ ഇരുനൂറിലേറെ കിലോമീറ്റർ വേഗത്തിൽ കാറ്റഗറി–4 ചുഴലിക്കാറ്റായ ‘ബെറിൽ’ ആഞ്ഞടിച്ചതാണ് ഇന്ത്യൻ ടീമിന്റെ യാത്ര

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീം നാട്ടിലെത്താൻ കഴിയാതെ കരീബിയൻ രാജ്യമായ ബാർബഡോസിൽ കുടുങ്ങിക്കിടന്നത് നാലു ദിവസമാണ്. കരീബിയൻ ദ്വീപുരാഷ്ട്രങ്ങളെയാകെ ഭീതിയിലാഴ്ത്തി മണിക്കൂറിൽ ഇരുനൂറിലേറെ കിലോമീറ്റർ വേഗത്തിൽ കാറ്റഗറി–4 ചുഴലിക്കാറ്റായ ‘ബെറിൽ’ ആഞ്ഞടിച്ചതാണ് ഇന്ത്യൻ ടീമിന്റെ യാത്ര വൈകിച്ചത്.
പെട്ടെന്നുണ്ടാകുന്ന അതിശക്ത ചുഴലിക്കാറ്റുകൾക്കും മഴയ്ക്കും തൽഫലമായുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾക്കും കുപ്രസിദ്ധമാണു കരീബിയൻ രാജ്യങ്ങൾ. കാറ്റിൽ വ്യാപക നാശനഷ്ടങ്ങളുണ്ടാകുകയും ഇന്ത്യ–ദക്ഷിണാഫ്രിക്ക ഫൈനൽ നടന്ന കരീബിയൻ രാജ്യമായ ബാർബഡോസിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും വിമാനത്താവളം അടച്ചിടുകയും ചെയ്തതിനെത്തുടർന്ന് ഇന്ത്യൻ ടീം ഹോട്ടലിൽ തുടരാൻ നിർബന്ധിതരാകുകയായിരുന്നു. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇടപെട്ട് ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണു ടീം നാട്ടിൽ തിരിച്ചെത്തിയത്. യുഎസ്എയിലെ മൂന്നു വേദികളിലും വെസ്റ്റിൻഡീസിലെ 6 വേദികളിലുമായിട്ടാണ് 2024ലെ ട്വന്റി20 ലോകകപ്പ് അരങ്ങേറിയത്.
ബാർബഡോസ് എന്ന സമ്പന്നദ്വീപ്
വെസ്റ്റിൻഡീസ് ദ്വീപസമൂഹത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നാണു ട്വന്റി20 ഫൈനൽ നടന്ന ബാർബഡോസ്. ബ്രിട്ടിഷ് കോളനിയായിരുന്ന ബാർബഡോസ് സ്വാതന്ത്ര്യം നേടിയത് 1966ലാണ്. സർക്കാരിന്റെ തലപ്പത്ത് വീണ്ടും തുടർന്ന ബ്രിട്ടിഷ് രാജ്ഞിയുടെ നിയന്ത്രണം അവസാനിപ്പിച്ച് 2021ൽ ബാർബഡോസ് പൂർണ റിപ്പബ്ലിക് ആയി. കരിമ്പുകൃഷിയിലും പഞ്ചസാര ഉൽപാദനത്തിലും ഊന്നിയിരുന്ന സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ടൂറിസം തുടങ്ങി മറ്റു മേഖലകളിലേക്കുകൂടി വളർന്നുകഴിഞ്ഞു. ബാർബഡോസ് തീരക്കടലിൽ എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബ്രിജ് ടൗൺ ആണു തലസ്ഥാനം. 2.81 ലക്ഷം ആണു ജനസംഖ്യ. രണ്ടു വനിതകളാണ് ബാർബഡോസിന്റെ ഭരണത്തലപ്പത്ത്–പ്രസിഡന്റ് സാൻഡ്ര മേസനും പ്രധാനമന്ത്രി മിയ മോട്‌ലിയും.
രാജ്യമല്ലാത്ത വികാരം, വെസ്റ്റിൻഡീസ്!
വെസ്റ്റിൻഡീസ് ഒരു രാജ്യമല്ല. വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിലെയും കരീബിയൻ പ്രദേശത്തെയും ഏഴായിരത്തിലേറെ വരുന്ന ജനവാസമുള്ളതും ജനവാസമില്ലാത്തതുമായ ദ്വീപസമൂഹത്തെ പൊതുവേ വിളിക്കുന്ന പേരാണു വെസ്റ്റിൻഡീസ്. ഇതിലുൾപ്പെട്ട ഒരു രാജ്യമാണു ബാർബഡോസ്. ക്രിക്കറ്റാണ് ഈ ദ്വീപസമൂഹങ്ങളെ ഒരുമിപ്പിക്കുന്ന പ്രധാന വികാരം.
ആന്റിഗ്വ ആൻഡ് ബർബുഡ, ബഹാമസ്, ബാർബഡോസ്, ക്യൂബ, ഡൊമിനിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, ഗ്രനേഡ, ഹെയ്തി, ജമൈക്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസന്റ് ആൻഡ് ദ് ഗ്രെനഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗൊ തുടങ്ങിയ സ്വതന്ത്രരാഷ്ട്രങ്ങളും മറ്റു രാജ്യങ്ങളുടെ (പ്രധാനമായി യുഎസ്, യുകെ, ഫ്രാൻസ്) അധീനതയിലുള്ള ചില പ്രദേശങ്ങളും ചേരുന്നതാണു വെസ്റ്റിൻഡീസ്. വിവിധ സ്വതന്ത്ര രാജ്യങ്ങളിൽനിന്നുള്ളവർ ക്രിക്കറ്റിനായി ദേശാതിർത്തികൾ മറന്ന് ഒരുമിക്കുന്ന ലോകത്തെ ഏക ടീമാണു വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം.