ജയിച്ച മഡുറോയുടെ പരാജയങ്ങൾ!
ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നടന്ന പൊതുതിരഞ്ഞെടുപ്പ് വിവാദങ്ങളുടെ പുതിയ കൊടിയേറ്റമായി. പ്രസിഡന്റ് നിക്കോളാസ് മഡുറോ വിജയിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചെങ്കിലും, വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ കക്ഷികൾ തെരുവിലിറങ്ങിയതോടെ

ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നടന്ന പൊതുതിരഞ്ഞെടുപ്പ് വിവാദങ്ങളുടെ പുതിയ കൊടിയേറ്റമായി. പ്രസിഡന്റ് നിക്കോളാസ് മഡുറോ വിജയിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചെങ്കിലും, വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ കക്ഷികൾ തെരുവിലിറങ്ങിയതോടെ അക്രമം വ്യാപകമായി. ഒട്ടേറെപ്പേർ മരിച്ചു. ഇതോടെ, മഡുറോയുടെ ജയത്തിനു പ്രഭ മങ്ങി.
ജയം, പിന്നെ വിവാദം
ഹ്യൂഗോ ഷാവേസും തുടർന്ന് മഡുറോയും നയിക്കുന്ന പിഎസ്‌യുവി എന്ന സോഷ്യലിസ്റ്റ് പാർട്ടിയാണ് 1999 മുതൽ വെനസ്വേലയിൽ അധികാരത്തിലുള്ളത്. ഷാവേസ് 1999 മുതൽ 2013ൽ കാൻസർ ബാധിച്ചു മരിക്കുന്നതുവരെയും അതിനു ശേഷം മഡുറോയുമാണു പ്രസിഡന്റ് പദവിയിൽ. 51% വോട്ട് നേടി മഡുറോ (61) മൂന്നാം തവണയും വിജയിച്ചതായി തലസ്ഥാനമായ കാരക്കസിൽ പ്രഖ്യാപനമുണ്ടായതിനു പിന്നാലെ ക്രമക്കേട് ആരോപിച്ച് എതിർസ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലെസ് (74) രംഗത്തെത്തിയിരുന്നു. ഗോൺസാലെസിനു 44% വോട്ടാണു ലഭിച്ചത്.
പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോയും ഗോൺസാലെസും നയിച്ച സഖ്യത്തിനു വൻ വിജയമാണു സ്വതന്ത്ര അഭിപ്രായ വോട്ടെടുപ്പുകൾ പ്രവചിച്ചി രുന്നതെങ്കിലും മഡുറോ അധികാരത്തിൽ തിരിച്ചെത്തുകയായിരുന്നു. പ്രതിപക്ഷത്തെ ജനപ്രിയ നേതാവായ മരിയ മച്ചാഡോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സുപ്രീം കോടതി 15 വർഷം വിലക്കിയ സാഹചര്യത്തിലാണു ഗോൺസാലെസ് രംഗത്തിറങ്ങിയത്.
എണ്ണസമ്പന്നമായിട്ടും...
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണനിക്ഷേപമുള്ള രാജ്യമാണു വെനസ്വേല. പക്ഷേ, രാഷ്ട്രീയ അനിശ്ചിതത്വവും സാമൂഹിക അരാജകത്വവും കാരണം വളരെക്കുറച്ച് എണ്ണ മാത്രമേ കയറ്റുമതി ചെയ്യുന്നുള്ളു. ലോകമാകെയുള്ള എണ്ണശേഖരത്തിൽ 17 ശതമാനവും വെനസ്വേലയിലാണെങ്കിലും 2023ൽ ലോകത്ത് ആകെ ഉൽപാദിപ്പിച്ച എണ്ണയിൽ 0.8% മാത്രമേ വെനസ്വേലയുടേതായിട്ടുള്ളൂ.
2018ൽ മഡുറോ രണ്ടാമതു പ്രസിഡന്റായ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് ആരോപിച്ച് അമേരിക്കയും യൂറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തിയതോടെയാണ് നിയമാനുസൃതവഴിയിലൂടെ എണ്ണ വിൽക്കാൻ വെനസ്വേലയ്ക്കു കഴിയാതായത്. വളരെ വില കുറച്ച് കരിഞ്ചന്തയിൽ നടത്തുന്ന വിൽപന മാത്രമേ ഇപ്പോഴുള്ളൂ. 20 വർഷം മുൻപ് ദിവസം 35 ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിച്ചിരുന്ന വെനസ്വേലയിൽ ഇപ്പോൾ 10 ലക്ഷം ബാരലിൽ താഴെ മാത്രമാണ് ഉൽപാദനം. സാമ്പത്തിക ഞെരുക്കവും ഉപരോധവും കാരണം പുതിയ എണ്ണക്കിണറുകൾ കണ്ടെത്താനും വികസിപ്പിക്കാനും കഴിയുന്നുമില്ല.
ജനസംഖ്യയുടെ നാലിലൊന്നും അഭയാർഥികൾ!
അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അഭയാർഥികളെത്തുന്നത് ലാറ്റിനമേരിക്കൻ രാജ്യങ്ങളായ മെക്സിക്കോ, ഗ്വാട്ടിമല, വെനസ്വേല, ക്യൂബ, ഇക്വഡോർ, കൊളംബിയ എന്നീ രാജ്യങ്ങളിൽനിന്നാണ്. ഇതിൽ മൂന്നാമതാണ് വെനസ്വേലയുടെ സ്ഥാനം. മഡുറോ സർക്കാരിന്റെ തെറ്റായ സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾ കാരണം 2014നു ശേഷം 80 ലക്ഷം വെനസ്വേലക്കാരാണ് 2.97 കോടി ജനസംഖ്യയുള്ള രാജ്യത്തുനിന്നു പലായനം ചെയ്തത്.