അട്ടിമറികളുടെ ചരിത്രം പേറുന്ന ബംഗ്ലദേശിൽ വീണ്ടുമൊരു കലാപക്കാലം‍. ജോലി സംവരണത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു രാജ്യം വിടേണ്ടിവന്നതോടെ അനിശ്ചിതത്വത്തിന്റെ ആശങ്കക്കടലിലാണു ബംഗ്ലദേശ്. ഹസീനയുടെയും അവാമി ലീഗ് പാർട്ടിയുടെയും 15 വർഷം നീണ്ട ഭരണമാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അട്ടിമറികളുടെ ചരിത്രം പേറുന്ന ബംഗ്ലദേശിൽ വീണ്ടുമൊരു കലാപക്കാലം‍. ജോലി സംവരണത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു രാജ്യം വിടേണ്ടിവന്നതോടെ അനിശ്ചിതത്വത്തിന്റെ ആശങ്കക്കടലിലാണു ബംഗ്ലദേശ്. ഹസീനയുടെയും അവാമി ലീഗ് പാർട്ടിയുടെയും 15 വർഷം നീണ്ട ഭരണമാണു പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) പിന്തുണയോടെ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ തൂത്തെറിയപ്പെട്ടത്. 1971ലെ ബംഗ്ലദേശ് വിമോചനപ്പോരാട്ടത്തിൽ പങ്കെടുത്തവരുടെ പിൻതലമുറകൾക്കു സർക്കാർ ജോലികളിൽ 30% സംവരണം നൽകിവരുന്നതിനെതിരെ ജൂലൈയിൽ വിദ്യാർഥികൾ തുടക്കമിട്ട നിസ്സഹകരണ പ്രക്ഷോഭമാണു വൻകലാപമായി പടർന്നത്.

ആളിക്കത്തിച്ച വിധി

ADVERTISEMENT

വിമോചന നായകനും ഷെയ്ഖ് ഹസീനയുടെ പിതാവുമായിരുന്ന ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാനാണു ബംഗ്ലദേശ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർക്കും അവരുടെ പിൻതലമുറകൾക്കും 1972ൽ സർക്കാർ സർവീസിൽ സംവരണം ഏർപ്പെടുത്തുന്നത്. പിന്നീടു വനിത, മതന്യൂനപക്ഷ, പിന്നാക്ക മേഖല തുടങ്ങിയ വിഭാഗങ്ങൾക്കുള്ള സംവരണം കൂടിയായതോടെ സർക്കാർ ജോലിയിലെ സംവരണം 56% ആയി. ഇതിനെതിരെ 2018ൽ ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് ഉയർന്ന കേഡറിലെ സർക്കാർ ജോലികളിൽ നിന്നു സംവരണം ഒഴിവാക്കി. അപ്പോഴും താഴ്ന്ന കേഡറുകളിൽ അതേ വ്യവസ്ഥ നിലനിന്നു. മുഴുവൻ സർക്കാർ ജോലികളിലും തങ്ങൾക്കുണ്ടായിരുന്ന സംവരണം പുനഃസ്ഥാപിക്കാനായി വിമോചനപ്പോരാളികളുടെ പിൻതലമുറക്കാർ ഇതിനിടെ കോടതിയെ സമീപിച്ചു. 2024 ജൂണിൽ ധാക്ക ഹൈക്കോടതി പൂർണ സംവരണം പുനഃസ്ഥാപിച്ചു വിധിച്ചതോടെയാണു ബംഗ്ലദേശിനെ കീഴ്മേൽ മറിച്ച സംഭവപരമ്പരകൾക്കു തുടക്കമായത്.

ഷെയ്ഖ് ഹസീന

പുതിയ സർക്കാർ

ADVERTISEMENT

ജൂലൈ ആദ്യം വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവുകളിൽ ഇറങ്ങിയതോടെ സ്കൂളുകളും കോളജുകളും അടച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചു. കൊള്ളയും കൊള്ളിവയ്പും വ്യാപകമായി. മതന്യൂനപക്ഷങ്ങൾക്കു നേരെയും അവാമിലീഗ് പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെയും അക്രമങ്ങളുണ്ടായി. ജൂലൈ 21നു ബംഗ്ലദേശ് സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയതോടെ പ്രതിഷേധത്തിനു താൽക്കാലിക ശമനമുണ്ടായെങ്കിലും ഓഗസ്റ്റ് ആദ്യവാരം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ജനം വീണ്ടും തെരുവിലിറങ്ങി. ഒറ്റദിവസത്തെ അക്രമസംഭവങ്ങളിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതോടെ ഷെയ്ഖ് ഹസീന ഓഗസ്റ്റ് 5നു രാജി സമർപ്പിച്ച് ഇന്ത്യയിലേക്കു പലായനം ചെയ്തു. തുടർന്നു പട്ടാളം ബംഗ്ലദേശിന്റെ ഭരണം ഏറ്റെടുത്തു. പ്രക്ഷോഭങ്ങളിൽ അഞ്ഞൂറിലേറെപ്പേർ മരിച്ചുവെന്നാണ് ഏകദേശ കണക്ക്. നൊബേൽ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 8ന് ഇടക്കാല സർക്കാർ അധികാരമേറ്റു. പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ വിദ്യാർഥി മുന്നണി നേതാക്കളും അടങ്ങിയ 14 പേരുള്ള ഉപദേശക സമിതിക്കാണ് യൂനുസ് നേതൃത്വം നൽകുക.

English Summary:

Sheikh Haseena Bangladesh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT