ഹൃദയത്തിന്റെ കാവലാൾ ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. പി.വേണുഗോപാൽ (82) ഒക്ടോബർ 8നു ന്യൂഡൽഹിയിൽ അന്തരിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മുൻ ഡയറക്ടറാണ്.1994 ഓഗസ്റ്റ് 3ന് ഡൽഹി എയിംസിലായിരുന്നു രാജ്യത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയത്തിന്റെ കാവലാൾ

ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. പി.വേണുഗോപാൽ (82) ഒക്ടോബർ 8നു ന്യൂഡൽഹിയിൽ അന്തരിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മുൻ ഡയറക്ടറാണ്.1994 ഓഗസ്റ്റ് 3ന് ഡൽഹി എയിംസിലായിരുന്നു രാജ്യത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ. ആന്ധ്രപ്രദേശിൽ നിന്നുള്ള വേണുഗോപാൽ അൻപതിനായിരത്തിലേറെ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഭാര്യ പ്രിയ സർക്കാറുമായി ചേർന്നു രചിച്ച ‘ഹാർട്ട്ഫെൽറ്റ്’ ഡോക്ടറുടെ ജീവചരിത്രമാണ്.

ഡോ.പി.വേണുഗോപാൽ
ADVERTISEMENT

നാലാം ശക്തിയായി ഇന്ത്യ

വിദേശ നാണ്യ ശേഖരത്തിൽ ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ ശക്തിയായി മാറി. ഒക്ടോബർ 7ന് 70400 കോടി ഡോളർ (ഏകദേശം 58 ലക്ഷം കോടി രൂപയ്ക്കു തുല്യം) വിദേശനാണ്യം നേടിയതോടെയാണ് ഇന്ത്യ പുതിയ റെക്കോർഡ് കുറിച്ചത്. ചൈന,ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവയാണു ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയെക്കാൾ വിദേശ നാണ്യ ശേഖരമുള്ള മൂന്നു രാജ്യങ്ങൾ. സെപ്റ്റംബർ 27ന് അവസാനിച്ച വാരമാണ് വിദേശനാണ്യം 70000 കോടി ഡോളർ കടന്ന് റെക്കോർഡിട്ടത്. 2026ൽ ഇത് 74500 കോടി ഡോളറിലെത്തുമെന്നാണു നിഗമനം.

ADVERTISEMENT

ഹരിയാനയിലും കശ്മീരിലും ജനവിധി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം കുറിച്ചു. 90 അംഗ സഭയിൽ 48 സീറ്റ് നേടിയാണു മുഖ്യമന്ത്രി നായബ് സിങ് സെയ്നിയുടെ നേതൃത്വത്തിലുള്ള ബിജെപി അധികാരം നിലനിർത്തിയത്. ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസ്– കോൺഗ്രസ് സഖ്യം കേവല ഭൂരിപക്ഷം നേടി. സംസ്ഥാന പദവിയും പ്രത്യേക പദവിയും പിൻവലിച്ചതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ 49 സീറ്റോടെയാണ് ഇന്ത്യാസഖ്യം ഭരണം പിടിച്ചെടുത്തത്. ബിജെപി കഴിഞ്ഞ തവണത്തേതിലും 4 സീറ്റ് വർധിപ്പിച്ച് 29 സീറ്റ് നേടി. 

English Summary:

Current Affairs