അത്യന്തം അപകടകരമായ നിലയിലേക്കാണ് ഓസ്ട്രേലിയയിലെ പ്രത്യുൽപാദനനിരക്ക് കൂപ്പുകുത്തിയിരിക്കുന്നത്. പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്നിരിക്കുന്നു. 1961ൽ 3.55 ആയിരുന്നു ഓസ്ട്രേലിയയിലെ പ്രത്യുൽപാദന നിരക്ക്. ജനസംഖ്യ ആരോഗ്യകരമായ തലത്തിൽ നിലനിർത്താൻ വേണ്ട പ്രത്യുൽപാദന നിരക്ക് 2.51 ആണ്. 2.1 ശതമാനമെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്യന്തം അപകടകരമായ നിലയിലേക്കാണ് ഓസ്ട്രേലിയയിലെ പ്രത്യുൽപാദനനിരക്ക് കൂപ്പുകുത്തിയിരിക്കുന്നത്. പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്നിരിക്കുന്നു. 1961ൽ 3.55 ആയിരുന്നു ഓസ്ട്രേലിയയിലെ പ്രത്യുൽപാദന നിരക്ക്. ജനസംഖ്യ ആരോഗ്യകരമായ തലത്തിൽ നിലനിർത്താൻ വേണ്ട പ്രത്യുൽപാദന നിരക്ക് 2.51 ആണ്. 2.1 ശതമാനമെങ്കിലും ഉണ്ടെങ്കിലേ ജനസംഖ്യ കുറയാതിരിക്കൂ. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എബിഎസ്) പുറത്തുവിട്ട പഠനത്തിലാണ് ഈ കണക്കുകൾ.

അമ്മയാകുന്ന ശരാശരി പ്രായം 32 വയസ്സ്!

ADVERTISEMENT

2023ൽ 2,86,998 ശിശുക്കളാണ് ഓസ്ട്രേലിയയിൽ ജനിച്ചത്. 2022നെ അപേക്ഷിച്ച് 14,000 കുഞ്ഞുങ്ങളുടെ (4.6%) കുറവ്. ഗർഭം ധരിക്കുന്ന പ്രായത്തിലും വലിയ മാറ്റങ്ങൾ വന്നു. 20–24 വയസ്സിനുള്ളിൽ ഗർഭിണികളാകുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. അതേസമയം, 40–44 വയസ്സിൽ ഗർഭം ധരിക്കുന്നവരുടെ എണ്ണം ഇരട്ടിക്കുകയും ചെയ്തു. അമ്മയാകുന്ന ശരാശരി പ്രായം 32 വയസ്സായും ഉയർന്നു. 1935ൽ കണക്കുകൾ രേഖപ്പെടുത്തിത്തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രത്യുൽപാദന നിരക്കാണ് ഇപ്പോഴത്തേത്. 2023ൽ ആകെ 2.86 ലക്ഷം ശിശുക്കൾ ജനിച്ചതിൽ ഒരു ലക്ഷം അമ്മമാർ വിദേശത്തു ജനിച്ചവരാണെന്ന പ്രത്യേകതയുമുണ്ട്. അതിനർഥം മൂന്നിലൊന്ന് അമ്മമാരും ഓസ്ട്രേലിയയിലെ തദ്ദേശവാസികളല്ല എന്നതാണ്.

തലമുറകളിലൂടെ മനോഭാവമാറ്റം

ADVERTISEMENT

ജീവിതച്ചെലവുകളിലുണ്ടായ വലിയ വർധനമൂലം ദമ്പതികൾ കുട്ടികളെത്തന്നെ വേണ്ടെന്നു വയ്ക്കുകയോ ഗർഭധാരണം അനിശ്ചിതകാലത്തേക്കു നീട്ടിവയ്ക്കുകയോ ചെയ്യുന്നതാണ് നിരക്കുകളിലെ വീഴ്ചയ്ക്കു പ്രധാന കാരണമെന്ന് വിലയിരുത്തുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, ലിംഗസമത്വത്തിലെ പോരായ്മകൾ, താങ്ങാവുന്ന വിലയ്ക്ക് വീടുകൾ ലഭിക്കാനുള്ള പ്രയാസം, കാലാവസ്ഥാവ്യതിയാനം പോലുള്ളവ സൃഷ്ടിക്കുന്ന ഭയങ്ങൾ തുടങ്ങിയവയും കാരണങ്ങളാണെന്നു പറയുന്നു. സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവർക്കു വലിയ നികുതി ഇളവുകളും മറ്റു പ്രോത്സാഹനങ്ങളും പ്രഖ്യാപിച്ചിട്ടുപോലും സ്ഥിതിയിൽ വലിയ മാറ്റമില്ല.

2034 ൽ വയോധികർ കുട്ടികളെ മറികടക്കും!

ADVERTISEMENT

ഒരു രാജ്യത്തെ പ്രത്യുൽപാദന നിരക്ക് ഒന്നര ശതമാനത്തിലെത്തിയാൽ പിന്നീടു തിരിച്ചുകയറുക അതീവദുഷ്കരമാണ്. 2034 എത്തുമ്പോൾ ഓസ്ട്രേലിയയിൽ 65 വയസ്സ് കഴിഞ്ഞവരുടെ എണ്ണം കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കുമെന്നാണു കണക്കാക്കുന്നത്. ഉദാര കുടിയേറ്റ നയങ്ങൾ സ്വീകരിച്ചില്ലെങ്കിൽ 10 വർഷത്തിനുള്ളിൽ ഓസ്ട്രേലിയൻ ജനസംഖ്യ കുറഞ്ഞുതുടങ്ങും. നിലവിൽ വർഷംതോറും 2,20,000 നിയമാനുസൃത കുടിയേറ്റങ്ങളാണ് ഓസ്ട്രേലിയ അംഗീകരിച്ചിട്ടുള്ളത്. മറ്റു പല പാശ്ചാത്യരാജ്യങ്ങളും ആകർഷകമായ കുടിയേറ്റ നയങ്ങളിലൂടെ വിദഗ്ധ തൊഴിലാളികൾ അടക്കമുള്ള തൊഴിൽസേനയുടെ വർധന ഉറപ്പാക്കുമ്പോൾ ആ മേഖലയിലും കടുത്ത മത്സരം നടക്കുമെന്നുറപ്പ്. ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും പ്രത്യുൽപാദന നിരക്ക് 1.5 ശതമാനത്തിലെത്തിയതിനെത്തുടർന്നു വലിയ പ്രതിസന്ധി നേരിടുകയാണ്.