വിടവാങ്ങൽ പ്രഖ്യാപിച്ച് റാഫേൽ നദാൽ ടെന്നിസിലെ ഇതിഹാസ താരങ്ങളിലൊരാളായ സ്പാനിഷ് റാഫേൽ നദാൽ വിടവാങ്ങൽ പ്രഖ്യാപിച്ചു. നവംബറിൽ ഡേവിസ് കപ്പ് ഫൈനൽസോടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിനു വിരാമമിടുമെന്നാണു 38–കാരനായ നദാലിന്റെ പ്രഖ്യാപനം. ഗ്രാൻസ്‌‌ലാം സിംഗിൾസ് കിരീടനേട്ടത്തിൽ പുരുഷ താരങ്ങളിൽ നൊവാക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിടവാങ്ങൽ പ്രഖ്യാപിച്ച് റാഫേൽ നദാൽ

ടെന്നിസിലെ ഇതിഹാസ താരങ്ങളിലൊരാളായ സ്പാനിഷ് റാഫേൽ നദാൽ വിടവാങ്ങൽ പ്രഖ്യാപിച്ചു. നവംബറിൽ ഡേവിസ് കപ്പ് ഫൈനൽസോടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിനു വിരാമമിടുമെന്നാണു 38–കാരനായ നദാലിന്റെ പ്രഖ്യാപനം. ഗ്രാൻസ്‌‌ലാം സിംഗിൾസ് കിരീടനേട്ടത്തിൽ പുരുഷ താരങ്ങളിൽ നൊവാക് ജോക്കോവിച്ചിനു (24) മാത്രം പിന്നിലാണ് നദാൽ (22). കരിയർ ഗോൾ‌ഡൻ സ്‍ലാം കൈവരിച്ച പ്രായം കുറഞ്ഞ പുരുഷ താരമാണു നദാൽ (24–ാം വയസ്സിൽ).

റാഫേൽ നദാൽ
ADVERTISEMENT

നീതു ഐസിസി ഹാൾ ഓഫ് ഫെയിം

ഇന്ത്യൻ വനിതാ ക്രിക്കറ്റ് മുൻ താരം നീതു ഡേവിഡ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണു നാൽപത്തിയേഴുകാരിയായ നീതു. മുൻ ക്യാപ്റ്റൻ ഡയാന എഡുൽജിയാണ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടിയ ആദ്യ ഇന്ത്യക്കാരി. ഇടംകൈ സ്പിന്നറായിരുന്ന നീതു ഏകദിനത്തിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്.

നീതു ഡേവിഡ്
ADVERTISEMENT

‘സെഞ്ചറി’നേട്ടം കുറിച്ച് ആശാലതാദേവി

രാജ്യാന്തര ഫുട്ബോളിൽ 100 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡ് ആശാലതാദേവി സ്വന്തമാക്കി. നേപ്പാളിൽ നടന്ന സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പാക്കിസ്ഥാനെതിരായ മത്സരമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ആശാലതയുടെ കരിയറിലെ 100–ാം രാജ്യാന്തര മത്സരം. മണിപ്പുർ സ്വദേശിനിയായ ആശാലതാദേവി 2011ൽ ബംഗ്ലദേശിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. 2016ലും 2019ലും സാഫ് ഗെയിംസ് ഫുട്ബോൾ സ്വർണം നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു ആശാലതാദേവി. 

ആശാലതാദേവി
English Summary:

Current Affairs