അന്റാർട്ടിക്ക വൻകരയിൽനിന്ന് 3,434 കിലോമീറ്റർ സഞ്ചരിച്ച് ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് ആ ചക്രവർത്തി പെൻഗ്വിൻ (Emperor Penguin) എത്തിയത് എന്തിനായിരിക്കും? നവംബർ ആദ്യം നടന്ന ഈ അത്യപൂർവ സംഭവം ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തുകയാണ്. കാരണം കാലാവസ്ഥയോ? ആദ്യമായാണ് ഒരു പെൻഗ്വിനെ ഓസ്ട്രേലിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്റാർട്ടിക്ക വൻകരയിൽനിന്ന് 3,434 കിലോമീറ്റർ സഞ്ചരിച്ച് ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് ആ ചക്രവർത്തി പെൻഗ്വിൻ (Emperor Penguin) എത്തിയത് എന്തിനായിരിക്കും? നവംബർ ആദ്യം നടന്ന ഈ അത്യപൂർവ സംഭവം ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തുകയാണ്.

കാരണം കാലാവസ്ഥയോ?

ADVERTISEMENT

ആദ്യമായാണ് ഒരു പെൻഗ്വിനെ ഓസ്ട്രേലിയയിൽ കണ്ടെത്തുന്നത്. അവയുടെ സ്വാഭാവിക ആവാസസ്ഥലമായ ശരാശരി മൈനസ് 34 ഡിഗ്രി തണുപ്പുള്ള അന്റാർട്ടിക്കയിൽനിന്ന് ചൂടു കൂടിയ പടിഞ്ഞാറൻ ഓസ്ട്രേലിയൻ നഗരമായ ഡെൻമാർക്കിലെ കടൽത്തീരത്ത് പെൻഗ്വിൻ എത്തിയെന്നത് പലവിധ സംശയങ്ങൾക്കും കാരണമാകുന്നു. അന്റാർട്ടിക്ക നേരിടുന്ന അതീവഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണോ ഇതെന്ന അന്വേഷണമാണു ശാസ്ത്രജ്ഞർ നടത്തുന്നത്. അങ്ങനെയെങ്കിൽ അതു മനുഷ്യനും പ്രകൃതിക്കും നൽകുന്ന സൂചന ഒട്ടും ശുഭകരമല്ല.

വംശനാശഭീഷണിയിൽ

ADVERTISEMENT

വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളിൽപ്പെടുന്നവയാണ് പെൻഗ്വിനുകൾ. ചക്രവർത്തി പെൻഗ്വിനുകൾ പ്രജനനം നടത്തുന്നയിടത്തെ മഞ്ഞുരുകൽമൂലം അന്റാർട്ടിക്കയിൽ 2022ൽ 10,000 പെൻഗ്വിൻ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഈ രീതിയിൽ മഞ്ഞുരുകൽ തുടരുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്ക് പെൻഗ്വിനുകൾ ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകുമെന്നാണു മുന്നറിയിപ്പ്. പെൻഗ്വിനുകളിലെ ചക്രവർത്തിമാരായ എംപറർ പെൻഗ്വിന് മൂന്നരയടിയാണ് ഉയരം. ഭാരം 45 കിലോഗ്രാം വരെ.

ലോകം അപകടമുനമ്പിൽ

ADVERTISEMENT

കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കിടയിലുള്ള ഇടവേള അതിവേഗം കുറഞ്ഞുവരുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. ലോകത്തെല്ലായിടത്തും അസാധാരണമായ കാലാവസ്ഥാമാറ്റങ്ങളാണു സംഭവിക്കുന്നത്. സ്പെയിനിലെ വലെൻസിയ പ്രവിശ്യയിൽ ഒരു വർഷം പെയ്യേണ്ട മഴ എട്ടു മണിക്കൂറിൽ പെയ്തപ്പോൾ ഇരുന്നൂറിലേറെപ്പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. സ്വത്തിനും വസ്തുവകകൾക്കുമുണ്ടായ നാശനഷ്ടം അതിഭീമം.

കാലാവസ്ഥാമാറ്റം നിയന്ത്രണവിധേയമാകണമെങ്കിൽ ഭൗമോപരിതല താപനില വ്യവസായവൽക്കരണത്തിനു മുൻപുണ്ടായിരുന്ന ശരാശരി താപനിലയിൽനിന്ന് ഒന്നര ഡിഗ്രി മുകളിലേക്ക് ഉയരരുതെന്നായിരുന്നു മുന്നറിയിപ്പ്. പക്ഷേ, ഈ വർധന രണ്ടു ഡിഗ്രി മുകളിലെങ്കിലുമാകാതെ പിടിച്ചുനിർത്തണമെന്നാണ് ഇപ്പോൾ നിർദേശം. ഒന്നര ഡിഗ്രിക്കു മുകളിൽ താപനില എത്തുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻപോലും ലോകം സജ്ജമാണോയെന്നതാണ് ആശങ്ക.

അന്റാർട്ടിക്കയിലുണ്ട്, ഇന്ത്യൻ മൈത്രിയും ഭാരതിയും!

ഒരു രാജ്യത്തിനും പ്രത്യേക അവകാശങ്ങളില്ലാത്ത മുഴുവൻ മഞ്ഞുമൂടിയ ഹിമ വൻകരയാണ് അന്റാർട്ടിക്ക. അവിടെ സമാധാനത്തിനും ശാസ്ത്രഗവേഷണത്തിനു മായുള്ള രാജ്യാന്തര സഹകരണം മാത്രം. ഡിസംബർ 1 ആണ് അന്റാർട്ടിക്ക ദിനം. 55 രാജ്യങ്ങളുടെ ഗവേഷണകേന്ദ്രങ്ങൾ ഭൂമിയിലെ അഞ്ചാമത്തെ വലിയ വൻകരയായ അന്റാർട്ടിക്കയിൽ പ്രവർത്തിക്കുന്നു. ഇന്ത്യ അന്റാർട്ടിക്കയിൽ 3 ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കിഴക്കൻ അന്റാർട്ടിക്കയിൽ 1983ൽ സ്ഥാപിച്ച ‘ദക്ഷിണ ഗംഗോത്രി’യാണ് ആദ്യകേന്ദ്രം. മഞ്ഞിൽ മുങ്ങിപ്പോയതിനാൽ ഇത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 1989ൽ ക്വീൻ മോഡ് ലാൻഡിൽ സ്ഥാപിച്ച ‘മൈത്രി’യാണ് രണ്ടാമത്തെ സ്റ്റേഷൻ. അതിപ്പോഴും പ്രവർത്തിക്കുന്നു. 2012ൽ ലാർസ്മാൻ മലനിരയിൽ സ്ഥാപിച്ച ‘ഭാരതി’യാണ് മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ കേന്ദ്രം. 

English Summary:

Current Affairs