പിന്നിലാക്കിയത് 120 സുന്ദരികളെ, മിസ് യൂണിവേഴ്സായി ‘ഹ്യൂമൻ ബാർബി’, വിദേശ പുരസ്കാര നേട്ടത്തിൽ മോദി, ഇസ്രയേൽ പ്രധാനമന്ത്രിയ്ക്കടക്കം അറസ്റ്റ് വാറന്റ്; അറിയാം പോയവാരം
വിക്ടോറിയ ക്വീൻ! ഈ വർഷത്തെ മിസ് യൂണിവേഴ്സ് സൗന്ദര്യകിരീടം ഡെൻമാർക്കിൽ നിന്നുള്ള വിക്ടോറിയ കെജേർ സ്വന്തമാക്കി. മെക്സിക്കോയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ 120 രാജ്യങ്ങളിൽ നിന്നു സുന്ദരികളെ പിന്തള്ളിയാണു വിക്ടോറിയ കിരീടമണിഞ്ഞത്. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 73–ാം പതിപ്പിനാണു മെക്സിക്കോ സിറ്റി വേദിയായത്.

വിക്ടോറിയ ക്വീൻ!
ഈ വർഷത്തെ മിസ് യൂണിവേഴ്സ് സൗന്ദര്യകിരീടം ഡെൻമാർക്കിൽ നിന്നുള്ള വിക്ടോറിയ കെജേർ സ്വന്തമാക്കി. മെക്സിക്കോയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ 120 രാജ്യങ്ങളിൽ നിന്നു സുന്ദരികളെ പിന്തള്ളിയാണു വിക്ടോറിയ കിരീടമണിഞ്ഞത്. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 73–ാം പതിപ്പിനാണു മെക്സിക്കോ സിറ്റി വേദിയായത്. ഡെൻമാർക്കിൽ നിന്നുള്ള ആദ്യത്തെ മിസ് യൂണിവേഴ്സ് ജേതാവാണു വിക്ടോറിയ കെജേർ. മിസ് നൈജീരിയ ചിഡിമ അഡെറ്റ്ഷിനയ്ക്കാണു രണ്ടാം സ്ഥാനം. ആതിഥേയരാജ്യമായ മെക്സിക്കോയുടെ മരിയ ഫെർണാണ്ടസ് മൂന്നാം സ്ഥാനം നേടി. ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരത്തിൽ പങ്കെടുത്ത റിയ സിൻഹ മികച്ച 30 പേരുടെ പട്ടികയിൽ ഇടം നേടി. ബാർബി ഡോളുമായുള്ള സാദൃശ്യത്തിന്റെ പേരിൽ ‘ഹ്യൂമൻ ബാർബി’ എന്നു വിളിപ്പേരുള്ളയാളാണു ഇരുപത്തിയൊന്നുകാരിയായ വിക്ടോറിയ കെജേർ. നർത്തകിയും സംരംഭകയുമായ വിക്ടോറിയ ബിസിനസ് ആൻഡ് മാർക്കറ്റിങ്ങിൽ ബിരുദധാരിയാണ്.
വിദേശ പുരസ്കാര നേട്ടത്തിൽ മോദി
കരീബിയൻ ദ്വീപുസമൂഹത്തിലെ ഡൊമീനിക്ക, ഗയാന, ബാർബഡോസ് എന്നീ രാജ്യങ്ങളുടെ പരമോന്നത ബഹുമതികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി അർഹനായി. ഗയാനയുടെ ‘ദി ഓർഡർ ഓഫ് എക്സലൻസ്’, ബാർബഡോസിന്റെ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’, ഡൊമീനിക്കയുടെ ദ് ഡൊമീനിക്ക അവാർഡ് ഓഫ് ഓണർ’ എന്നീ പുരസ്കാരങ്ങളാണ് മോദിക്കു സമ്മാനിച്ചത്.
യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് വാറന്റ്
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ്, ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ദായിഫ് എന്നിവർക്കെതിരെ യുദ്ധക്കുറ്റം ചുമത്തി രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) നവംബർ 21 ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഗാസയിൽ ജനങ്ങളെ പട്ടിണിക്കിടുന്നത് അടക്കം മാനവരാശിക്കെതിരായ കുറ്റങ്ങളാണ് ഇസ്രയേൽ നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐസിസി ഉത്തരവ് ലജ്ജാകരമാണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തി. വാറന്റ് ഹമാസും തള്ളി.