ലോക പൊലീസ്; ഇന്റർപോൾ രൂപീകരിച്ചിട്ട് 100 വർഷം
കുറ്റാന്വേഷണ രംഗത്തു രാജ്യാന്തര സഹകരണം എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്വേഷണ ഏജൻസിയാണ് ഇന്റർപോൾ. ‘ദ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ’ എന്നതാണ് ഇന്റർപോളിന്റെ പൂർണരൂപം. വിയന്ന ആസ്ഥാനമായി 1923 ലാണ് ഇന്റർപോൾ നിലവിൽ വന്നത്. ലോകത്തെ ഏറ്റവും വലിയ പൊലീസ് സംഘടന എന്ന വിശേഷണം ഇന്റർപോളിന് അവകാശപ്പെട്ടതാണ്.

കുറ്റാന്വേഷണ രംഗത്തു രാജ്യാന്തര സഹകരണം എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്വേഷണ ഏജൻസിയാണ് ഇന്റർപോൾ. ‘ദ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ’ എന്നതാണ് ഇന്റർപോളിന്റെ പൂർണരൂപം.
വിയന്ന ആസ്ഥാനമായി 1923 ലാണ് ഇന്റർപോൾ നിലവിൽ വന്നത്. ലോകത്തെ ഏറ്റവും വലിയ പൊലീസ് സംഘടന എന്ന വിശേഷണം ഇന്റർപോളിന് അവകാശപ്പെട്ടതാണ്. ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് കമ്മിഷൻ എന്നായിരുന്നു സംഘടനയുടെ ആദ്യ പേര്. 1946 ൽ ഇതു പുന:സംഘടിപ്പിക്കപ്പെട്ടു. ഇതോടെ ആസ്ഥാനം വിയന്നയിൽ നിന്നു പാരിസിലേക്കു മാറ്റി. ലിയോൺ ആണ് നിലവിലെ ആസ്ഥാനം.
1956 ലാണ് സംഘടന ഇപ്പോഴത്തെ പേരു സ്വീകരിച്ചത്. അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോളിന്റെ പ്രവർത്തനം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രതികൾ, ഇരകൾ എന്നിവരെ കണ്ടെത്താൻ രാജ്യാന്തര തലത്തിൽ റെഡ് കോർണർ, ബ്ലൂ കോർണർ പുറപ്പെടുവിക്കുന്നത് ഇന്റർപോളാണ്. കൊടുംകുറ്റവാളികളെ കണ്ടെത്താനുള്ള തിരച്ചിൽ നോട്ടിസാണ് റെഡ് കോർണർ. എന്തെങ്കിലും കുറ്റകൃത്യത്തെ തുടർന്നു വിദേശരാജ്യങ്ങളിൽ തങ്ങുന്നവരെ കണ്ടെത്താനാണു ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുക.