അണയാത്ത പ്രകാശം; മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ 75 –ാം വാർഷികം
ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു 75 വയസ്സ്. 1948 ജനുവരി 30നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മജിക്കു നേരെ നാഥുറാം വിനായക് ഗോഡ്സെ നിറയൊഴിച്ചത്. ന്യൂഡൽഹിയിലെ ആൽബുഖർഖ് റോഡിലെ ബിർല ഹൗസിലായിരുന്നു ഗാന്ധിജിയുടെ അന്ത്യം. മഹാത്മജിയുടെ ജീവിതത്തിലെ അവസാന നാളുകൾക്കു

ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു 75 വയസ്സ്. 1948 ജനുവരി 30നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മജിക്കു നേരെ നാഥുറാം വിനായക് ഗോഡ്സെ നിറയൊഴിച്ചത്.
ന്യൂഡൽഹിയിലെ ആൽബുഖർഖ് റോഡിലെ ബിർല ഹൗസിലായിരുന്നു ഗാന്ധിജിയുടെ അന്ത്യം. മഹാത്മജിയുടെ ജീവിതത്തിലെ അവസാന നാളുകൾക്കു സാക്ഷിയായ ബിർല ഹൗസ് ഇപ്പോൾ ഗാന്ധിസ്മൃതിയും ആൽബുഖർഖ് റോഡ് ഇപ്പോൾ തീസ് ജനുവരി മാർഗുമാണ്.
അഹിംസയിലൂന്നിയ സമര സിദ്ധാന്തത്തിലൂടെ ലോകമനസ്സിൽ കുടിയേറിയ നേതാവാണു ഗാന്ധി. ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം’ എന്നു പറഞ്ഞ അദ്ദേഹം സ്വജീവിതംകൊണ്ട് അതു തെളിയിക്കുകയും ചെയ്തു.
1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ഗാന്ധി ജനിച്ചത്. കരം ചന്ദ്, പുത്ത്‌ലീ ഭായ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഭാര്യ കസ്തൂർബാ ഗാന്ധി.