ടൈറ്റാനിക് കപ്പലപകടത്തിന് 111 വയസ്സ്
ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നിട്ട് 111 വർഷം. വൈറ്റ് സ്റ്റാർ ലൈനിന്റെ ഉടമസ്ഥതയിലുള്ള യാത്രാ കപ്പലായിരുന്നു റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്തതെന്നു വിശേഷിപ്പിക്കപ്പെട്ട ആ കപ്പൽ, ഇംഗ്ലണ്ടിൽനിന്ന് യുഎസിലേക്കുള്ള പ്രഥമ യാത്രയ്ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു

ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നിട്ട് 111 വർഷം. വൈറ്റ് സ്റ്റാർ ലൈനിന്റെ ഉടമസ്ഥതയിലുള്ള യാത്രാ കപ്പലായിരുന്നു റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്തതെന്നു വിശേഷിപ്പിക്കപ്പെട്ട ആ കപ്പൽ, ഇംഗ്ലണ്ടിൽനിന്ന് യുഎസിലേക്കുള്ള പ്രഥമ യാത്രയ്ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു മഞ്ഞുമലയിൽ ഇടിച്ചാണു മുങ്ങിയത്. 1912 ഏപ്രിൽ 15നായിരുന്നു ആ ദുരന്തം നടന്നത്. 1,517 പേർക്ക് ആ മഹാദുരന്തത്തിൽ ജീവൻ നഷ്ടമായി.
വടക്കേ അയർലൻഡിലെ ഹർലാൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽശാലയിലാണു ടൈറ്റാനിക് നിർമിച്ചത്. ഏതാണ്ട് 7.5 ദശലക്ഷം യുഎസ് ഡോളർ ചെലവഴിച്ചാണ് ടൈറ്റാനിക്കിന്റെ നിർമാണം. ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തിയാൽ ഏതാണ്ട് 192 ദശലക്ഷം ഡോളർ. 26 മാസമെടുത്താണ് നിർമാണം പൂർത്തിയായത്. ടൈറ്റാനിക് കപ്പലപകടത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ 1997 ൽ ഇറങ്ങിയ സിനിമ ‘ടൈറ്റാനിക്’ ഹോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്.