ആദ്യശ്രമങ്ങളിൽ പരാജയം നേരിട്ട് അതിൽ വീണുപോകാതെ വീണ്ടും പരിശ്രമിച്ചു വിജയം കൊയ്തവരുടെ കഥകൾ എന്നും പ്രചോദനത്തിന്റെ തീപ്പൊരി വിതറുന്നവയാണ്. കഴിഞ്ഞ തവണത്തെ എൽഡിസി പരീക്ഷയിൽ പത്തനംതിട്ട ജില്ലയിലെ ഒന്നാം റാങ്കിന്റെ അവകാശി ആരതിയുടേതും ആ ഗണത്തിൽപ്പെടുന്ന വിജയകഥയാണ്. ബിരുദാനന്തര ബിരുദം നേടി പിഎസ‌്സി

ആദ്യശ്രമങ്ങളിൽ പരാജയം നേരിട്ട് അതിൽ വീണുപോകാതെ വീണ്ടും പരിശ്രമിച്ചു വിജയം കൊയ്തവരുടെ കഥകൾ എന്നും പ്രചോദനത്തിന്റെ തീപ്പൊരി വിതറുന്നവയാണ്. കഴിഞ്ഞ തവണത്തെ എൽഡിസി പരീക്ഷയിൽ പത്തനംതിട്ട ജില്ലയിലെ ഒന്നാം റാങ്കിന്റെ അവകാശി ആരതിയുടേതും ആ ഗണത്തിൽപ്പെടുന്ന വിജയകഥയാണ്. ബിരുദാനന്തര ബിരുദം നേടി പിഎസ‌്സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യശ്രമങ്ങളിൽ പരാജയം നേരിട്ട് അതിൽ വീണുപോകാതെ വീണ്ടും പരിശ്രമിച്ചു വിജയം കൊയ്തവരുടെ കഥകൾ എന്നും പ്രചോദനത്തിന്റെ തീപ്പൊരി വിതറുന്നവയാണ്. കഴിഞ്ഞ തവണത്തെ എൽഡിസി പരീക്ഷയിൽ പത്തനംതിട്ട ജില്ലയിലെ ഒന്നാം റാങ്കിന്റെ അവകാശി ആരതിയുടേതും ആ ഗണത്തിൽപ്പെടുന്ന വിജയകഥയാണ്. ബിരുദാനന്തര ബിരുദം നേടി പിഎസ‌്സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യശ്രമങ്ങളിൽ പരാജയം നേരിട്ട് അതിൽ വീണുപോകാതെ വീണ്ടും പരിശ്രമിച്ചു വിജയം കൊയ്തവരുടെ കഥകൾ എന്നും പ്രചോദനത്തിന്റെ തീപ്പൊരി വിതറുന്നവയാണ്. കഴിഞ്ഞ തവണത്തെ എൽഡിസി പരീക്ഷയിൽ പത്തനംതിട്ട ജില്ലയിലെ ഒന്നാം റാങ്കിന്റെ അവകാശി ആരതിയുടേതും ആ ഗണത്തിൽപ്പെടുന്ന വിജയകഥയാണ്. ബിരുദാനന്തര ബിരുദം നേടി പിഎസ‌്സി പരീക്ഷയെഴുതാനെത്തിയ ആരതി ആദ്യം നേരിട്ടത് ഒരുപിടി പരാജയങ്ങൾ. അതിന്റെ കാരണം കണ്ടെത്തി അവയെല്ലാം ചവിട്ടിത്താഴ്ത്തിയാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി ആരതി ഒന്നാം റാങ്കിന്റെ ഉയരത്തിലേക്കു ചുവടുവച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ (വിഎച്ച്എസ്ഇ) ക്ലാർക്കായ ആർ.എസ്.ആരതിയുടെ ‘എൽഡിസി വിജയരഹസ്യം’ വായിക്കാം.

Turning Point

ADVERTISEMENT

ഇക്കണോമിക്സിൽ പിജി പൂർത്തിയാക്കിയശേഷം സുഹൃത്തുക്കൾക്കൊപ്പമാണു പിഎസ്‌സി പരിശീലനത്തിനിറങ്ങിയത്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ എന്നിവയായിരുന്നു പഠനം തുടങ്ങിയ ശേഷമുള്ള ആദ്യ പരീക്ഷകൾ. രണ്ടിലും വിജയിക്കാനായില്ല. നെഗറ്റീവ് മാർക്ക് ഏറെയായതോടെ ശരിയായ ഉത്തരങ്ങളുടെ സ്കോർ പോലും നഷ്ടമായി. നിരാശയോടെ പിഎസ്‌സി വഴി ജോലിയെന്ന സ്വപ്നവും പരീക്ഷാതയാറെടുപ്പുകളും ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ, വീട്ടുകാരുടെ പിന്തുണയും പ്രോത്സാഹനവും ഊർജമായി. വീണ്ടും പരിശ്രമം ആരംഭിച്ചു. പിഴവുകൾ തിരിച്ചറിഞ്ഞു തിരുത്തിയ ആ ശ്രമത്തിൽ വിജയിക്കാനും സാധിച്ചു.

"മികവ് എന്നത് തുടർച്ചയായ പ്രക്രിയയാണ്; ആകസ്മികമായ ഒന്നല്ല " -ഡോ. എ.പി.ജെ.അബ്ദുൽ കലാം 

My Strategy

ADVERTISEMENT

കോവിഡ് കാലമായതിനാൽ എൽഡിസി പരീക്ഷയ്ക്ക് കോച്ചിങ്ങിനൊന്നും പോകാനായില്ല. വീട്ടിലിരുന്നുള്ള തയാറെടുപ്പിനൊപ്പം മൻസൂർ അലി കാപ്പുങ്ങലിന്റേതുൾപ്പെടെ ചില ഓൺലൈൻ ക്ലാസുകളെയും ആശ്രയിച്ചു. മുൻ പരീക്ഷകളിലുണ്ടായ തിരിച്ചടി ഇനി ആവർത്തിക്കരുതെന്ന ഉറച്ച ബോധ്യത്തോടെയായിരുന്നു പഠനം. സിലബസിലെ വിഷയങ്ങൾ പ്രാധാന്യമനുസരിച്ചു പഠിക്കാനാണു ശ്രദ്ധിച്ചത്. പഠിച്ച ഭാഗത്തുനിന്നു വരുന്ന ചോദ്യങ്ങൾ ഇനി ‘മിസ്’ ആകരുതെന്നും നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ റിവിഷനു മുൻഗണന നൽകിയാണ് പഠനം മുന്നോട്ടു നീങ്ങിയത്. ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം ഗണിതമായിരുന്നു. അതിനു പരമാവധി ശ്രദ്ധ നൽകി ഷോർട് കട്ടുകൾ ഉൾപ്പെടെ മനസ്സിലാക്കി ചെയ്തു പരിശീലിക്കാനാണു ശ്രമിച്ചത്. അതേറെ ഗുണം ചെയ്തു. പരീക്ഷ ആയപ്പോഴേക്കും ഗണിതം ഏറ്റവും എളുപ്പമുള്ള വിഷയമായി മാറി. പത്രവായന ശീലമാക്കിയതു കറന്റ് അഫയേഴ്സ് പഠനത്തിനു സഹായിച്ചു. പത്രം വായിച്ചു പ്രധാന വിവരങ്ങൾ എഴുതിയെടുത്തു സൂക്ഷിച്ചതു റിവിഷനും ഗുണം ചെയ്തു. തൊഴിൽവീഥി പ്രസിദ്ധീകരിച്ച കറന്റ് അഫയേഴ്സ് ശേഖരത്തിൽനിന്നും ഒട്ടേറെ ചോദ്യങ്ങൾ പരീക്ഷയ്ക്കു ലഭിച്ചു.

Key to Success

ADVERTISEMENT

എത്ര പഠിച്ചു ചെന്നാലും പരീക്ഷാ ഹാളിലെ പ്രകടനമാണു വിജയത്തിൽ നിർണായകമാവുക. ആദ്യമെഴുതിയ പരീക്ഷകളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാനുള്ള വ്യഗ്രതയിൽ കിട്ടിയ ‘നെഗറ്റീവ് മാർക്ക്’ ഇനി സംഭവിക്കില്ലെന്ന് ഉറപ്പിച്ചാണു തയാറെടുത്തത്. യഥാർഥ പരീക്ഷയ്ക്കു സമാനമായ സമയം സെറ്റ് ചെയ്ത് മാതൃകാ പരീക്ഷകൾ സോൾവ് ചെയ്തു പരിശീലിച്ചു. എല്ലാ ദിവസവും ഒരു മോക് ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിച്ചു. ഒഎംആർ ഷീറ്റിന്റെ പ്രിന്റെടുത്തു ബബ്ൾ ചെയ്തായിരുന്നു പരിശീലനം. തൊഴിൽവീഥിയിൽ പ്രസിദ്ധീകരിച്ച മൻസൂർ അലി സാറിന്റേതുൾപ്പെടെയുള്ള മാതൃകാപരീക്ഷകൾ സോൾവ് ചെയ്തത് ആത്മവിശ്വാസം വർധിപ്പിച്ചു. മാതൃകാ പരീക്ഷയിലും നെഗറ്റീവ് മാർക്ക് ഒഴിവാക്കാൻ അറിയാവുന്നതുമാത്രം എഴുതി പരിശീലിച്ചു. പരീക്ഷാഹാളിൽ അവസാനത്തെ 15 മിനിറ്റിലാണ് നെഗറ്റീവ് മാർക്കിന്റെ കെണിയിൽ വീഴുന്നതെന്നു മനസ്സിലാക്കി ശ്രദ്ധാപൂർവം ആ വെല്ലുവിളി നേരിട്ടു.

Get Ready

ഇത്തവണ ഒരേയൊരു പരീക്ഷ കടന്നാൽ മതി, എൽഡി ക്ലാർക്ക് ആകാം. സിലബസ് അനുസരിച്ചു കൃത്യമായ ആസൂത്രണത്തോടെ പഠിക്കുക. വലിച്ചുവാരിയുള്ള പഠനത്തേക്കാൾ ആവശ്യം ഓരോ വിഷയത്തിന്റെയും ‘വെയ്റ്റേജ്’ മനസ്സിലാക്കിയുള്ള തയാറെടുപ്പാണ്. പഠിക്കുന്ന വിഷയങ്ങൾ റിവിഷൻ നടത്തി മനസ്സിൽ ഉറപ്പിക്കാനും ശ്രദ്ധിക്കുക. എൽഡി ക്ലാർക്ക് പരീക്ഷയിലെ ഗണിതവും ഇംഗ്ലിഷും മലയാളവും മുഴുവനായും സ്കോർ ചെയ്യാനാകുന്ന വിഷയങ്ങളാണ്. മുൻ പരീക്ഷയിലെ ചോദ്യങ്ങളുടെ പാറ്റേണുകൾ തിരിച്ചറിഞ്ഞുള്ള ചിട്ടയായ പഠനംകൊണ്ട് ഈ വിഷയങ്ങളിൽ നിന്നു 30 മാർക്ക് അനായാസം കൈക്കലാക്കാം. പരിശീലനത്തിന്റെ തുടക്കംതൊട്ടേ കറന്റ് അഫയേഴ്സിനും മുൻഗണന കൊടുക്കാൻ ശ്രദ്ധിക്കണം.

Success Mantra

പെട്ടെന്നു പഠിച്ചു വിജയം കണ്ടെത്താനാവുന്നവയല്ല പിഎസ്‌സി പരീക്ഷകൾ. പരാജയവും ബുദ്ധിമുട്ടുമെല്ലാം നേരിട്ടാലും, അടുത്ത തവണ ലക്ഷ്യം നേടുമെന്ന വിശ്വാസത്തോടെ പരിശ്രമം തുടരണം. ഓരോ പരീക്ഷ പിന്നിടുമ്പോഴും പിഎസ്‌സി പരീക്ഷയെ നേരിടാനുള്ള നമ്മുടെ മികവും കൂടും. മാതൃകാ പരീക്ഷകൾ എഴുതി പരിശീലിക്കുന്നതിന്റെ ഗുണം ഇതുകൂടിയാണ്. നെഗറ്റീവ് മാർക്കും കൺഫ്യൂസ്ഡ് ഓപ്ഷനുകളുമെല്ലാം ഒഴിവാക്കി ഉത്തരം കണ്ടെത്താനുള്ള തന്ത്രവും മികവുമെല്ലാം മാതൃകാപരീക്ഷകളിലൂടെ നേടാനാകും. ആത്മവിശ്വാസത്തോടെ പരീക്ഷാഹാളിലേക്കു പോകാനുള്ള ‘എളുപ്പവഴി’യാണു മോക് ടെസ്റ്റുകൾ. കിട്ടുന്നിടത്തു നിന്നെല്ലാം ചോദ്യപ്പേപ്പറുകൾ ശേഖരിച്ചു പരമാവധി മോക് ടെസ്റ്റുകളെഴുതി പരീക്ഷയ്ക്കു തയാറെടുക്കുക. ആശങ്കയുണ്ടാക്കുന്ന ചോദ്യങ്ങൾ 3 എണ്ണത്തിൽ കൂടുതൽ അറ്റൻഡ് ചെയ്യില്ല എന്നുറപ്പിച്ചു വേണം പരീക്ഷ എഴുതാൻ.

English Summary:

LDC Rank Holder Interview Arathi Thozhilveedhi