പത്താം ക്ലാസ് പാസായവർക്ക് തപാല്‍ വകുപ്പില്‍ അവസരം
Mail This Article
പത്താം ക്ലാസാണോ യോഗ്യത? തപാൽ വകുപ്പിൽ ജോലിയുണ്ട്. പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ ഇന്‍ഷുറന്‍സ് ഏജന്റായാണ് നിയമനം. പത്താം ക്ലാസ് പാസായ, പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം. അഭിമുഖം നവംബർ 21 നു 10 ന് പാലക്കാട് സീനിയര്‍ സൂപ്രണ്ട് ഓഫിസില്‍.
കമ്മീഷന്‍ വ്യവസ്ഥയിലാണ് നിയമനം. പ്രായപരിധി ഇല്ല. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ ഫീല്‍ഡ് ഓഫിസറായും നിയമിക്കും.
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ഹാജരാകുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍എസ്‌സി സെക്യൂരിറ്റി ഡപ്പോസിറ്റ് കെട്ടിവെക്കണം. 95673 39292, 97440 50392.