അധ്യാപകരാകാനുള്ള കഠിനപ്രയത്നത്തിലാണോ? പുതിയ അധ്യയനവർഷം ആരംഭിച്ച ഘട്ടത്തിൽ വിവിധ ജില്ലകളിലെ സ്കൂൾ/കോളജുകളിലെ അധ്യാപക ഒഴിവുകളെക്കുറിച്ചറിയാം. എറണാകുളം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂൾ ആലുവ കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ ഫുള്‍ ടൈം സ്വീപ്പർ ഒഴിവ്. യോഗ്യത: ഏഴാം ക്ലാസ് ജയം, ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപകരാകാനുള്ള കഠിനപ്രയത്നത്തിലാണോ? പുതിയ അധ്യയനവർഷം ആരംഭിച്ച ഘട്ടത്തിൽ വിവിധ ജില്ലകളിലെ സ്കൂൾ/കോളജുകളിലെ അധ്യാപക ഒഴിവുകളെക്കുറിച്ചറിയാം.

എറണാകുളം

ADVERTISEMENT

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂൾ

ആലുവ കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ ഫുള്‍ ടൈം സ്വീപ്പർ ഒഴിവ്. യോഗ്യത: ഏഴാം ക്ലാസ് ജയം, ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. അഭിമുഖം ജൂണ്‍ 15 നു 11 ന്. സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0484–2623673.

ഇടുക്കി

പ്രീമെട്രിക് ഹോസ്റ്റലുകളിൽ

ADVERTISEMENT

റസിഡന്‍ഷ്യല്‍ ട്യൂട്ടർ

അടിമാലി, മൂന്നാർ, മറയൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളിൽ റസിഡന്‍ഷ്യല്‍ ട്യൂട്ടർ ഒഴിവ്. കരാര്‍ നിയമനം. യോഗ്യത: ബിരുദം, ബിഎഡ്. പ്രായം: 25-40. പട്ടികവര്‍ഗക്കാർക്ക് മുന്‍ഗണന. ബിഎഡ് യോഗ്യതക്കാരുടെ അഭാവത്തില്‍ D.El.Ed യോഗ്യതക്കാരെ പരിഗണിക്കും. അഭിമുഖം ജൂൺ 12 നു 11 ന് അടിമാലി ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസില്‍. സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

കോട്ടയം

വെള്ളുത്തുരുത്തി ഗവ. യുപി സ്‌കൂൾ

ADVERTISEMENT

കോട്ടയം വെള്ളുത്തുരുത്തി ഗവ. യുപി സ്‌കൂളിൽ 3 അധ്യാപക ഒഴിവ്. എൽപിഎസ്എ വിഭാഗത്തിൽ രണ്ടും യുപി ഹിന്ദി വിഭാഗത്തിൽ ഒരു ഒഴിവുമാണുള്ളത്. ദിവസവേതന നിയമനം. അപേക്ഷ ജൂൺ 13 നകം സ്‌കൂൾ ഓഫിസിൽ ലഭിക്കണം. 0481-2331594.

ഏറ്റുമാനൂർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്

കോട്ടയം ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബികോം(റഗുലർ), സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ. എഴുത്തുപരീക്ഷയും, അഭിമുഖവും ഉണ്ടായിരിക്കും. ജൂൺ 14 നു 10ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫിസിൽ ഹാജരാകുക. 0481–2537676, 96333 45535.

തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോം

കോട്ടയം തിരുവഞ്ചൂരിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ ട്യൂഷൻ ടീച്ചർ നിയമനം. കണക്ക്,ഹിന്ദി, ഇംഗ്ലിഷ്, സയൻസ് വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത: ബിഎഡ്/ തത്തുല്യം. അപേക്ഷ ജൂൺ 15നകം ലഭിക്കണം. 99475 62643, 0481-2770530.

പാലക്കാട്

ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്

പാലക്കാട് തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. യുജിസി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ നിയമന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോളജ് വിദ്യാഭ്യാസ വകുപ്പ് തൃശൂർ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷ ജൂൺ 12നകം ഇ–മെയിൽ (artscollegetholanur@gmail.com) ചെയ്യുക. മുൻ വിജ്ഞാന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 91889 00196.

കണ്ണൂർ

മഹിള ശിക്ഷൺ കേന്ദ്രത്തിൽ

റസിഡൻഷ്യൽ ടീച്ചർ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിലുള്ള മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ ഒഴിവ്. സ്ത്രീകൾക്കാണ് അവസരം. യോഗ്യത: ബിരുദം, ബിഎഡ്. പ്രായം: 25. ഒാണറേറിയം: 11,000. അഭിമുഖം ജൂൺ 14 നു 11ന് കണ്ണൂർ സിഡി ഓഫിസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകുക. 0490-2478022, 85473 66336, 97448 85426.

വയനാട്

റസിഡന്‍ഷ്യല്‍ സ്‌കൂൾ

നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കംപ്യൂട്ടർ ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഒഴിവ്. ജൂൺ 12 നു 10 ന് ഓഫിസില്‍ ഹാജരാകുക. ഒരേ സ്ഥാപനത്തില്‍ 3വര്‍ഷവും വയനാട് ജില്ലയില്‍ 5വര്‍ഷവും ജോലി ചെയ്തിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. 0493–5293868.

English Summary:

Teacher Job Vacancies in various Districts Thozhilveedhi