സർവകലാശാലകളിൽ 132+ ഒഴിവ്; കാലിക്കറ്റിൽ 79 അധ്യാപക തസ്തികകളിൽ സ്ഥിരനിയമനം
കാലിക്കറ്റ്, കുസാറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകളിൽ അധ്യാപകർ, റിസർച്ച് അസിസ്റ്റന്റ്/ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ്, മേട്രൻ, ലൈബ്രറി ഇന്റേൺ അവസരങ്ങൾ. കാലിക്കറ്റ് കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പിൽ (എൻസിഎ ഉൾപ്പെടെ) അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ 79 ഒഴിവ്. സ്ഥിരനിയമനം. ഒാൺലൈൻ
കാലിക്കറ്റ്, കുസാറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകളിൽ അധ്യാപകർ, റിസർച്ച് അസിസ്റ്റന്റ്/ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ്, മേട്രൻ, ലൈബ്രറി ഇന്റേൺ അവസരങ്ങൾ. കാലിക്കറ്റ് കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പിൽ (എൻസിഎ ഉൾപ്പെടെ) അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ 79 ഒഴിവ്. സ്ഥിരനിയമനം. ഒാൺലൈൻ
കാലിക്കറ്റ്, കുസാറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകളിൽ അധ്യാപകർ, റിസർച്ച് അസിസ്റ്റന്റ്/ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ്, മേട്രൻ, ലൈബ്രറി ഇന്റേൺ അവസരങ്ങൾ. കാലിക്കറ്റ് കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പിൽ (എൻസിഎ ഉൾപ്പെടെ) അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ 79 ഒഴിവ്. സ്ഥിരനിയമനം. ഒാൺലൈൻ
കാലിക്കറ്റ്, കുസാറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകളിൽ അധ്യാപകർ, റിസർച്ച് അസിസ്റ്റന്റ്/ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ്, മേട്രൻ, ലൈബ്രറി ഇന്റേൺ അവസരങ്ങൾ.
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പിൽ (എൻസിഎ ഉൾപ്പെടെ) അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ 79 ഒഴിവ്. സ്ഥിരനിയമനം. ഒാൺലൈൻ അപേക്ഷ ജൂലൈ 30 വരെ.
ഒഴിവുള്ള വകുപ്പുകൾ:
∙സ്കൂൾ ഒാഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്, സ്റ്റാറ്റിസ്റ്റിക്സ്, അറബിക്, കംപ്യൂട്ടർ സയൻസസ്, ലൈഫ് സയൻസസ്, ബോട്ടണി, റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, എജ്യുക്കേഷൻ, ഇംഗ്ലിഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ്, നാനോ സയൻസ് ആൻഡ് ടെക്നോളജി, ഫിസിക്സ്, സുവോളജി, ലൈബ്രറി സയൻസ്, ഫിലോസഫി, ഹിസ്റ്ററി, ഇക്കണോമിക്സ്, വിമൻസ് സ്റ്റഡീസ്, സംസ്കൃതം, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ്, സ്കൂൾ ഒാഫ് ഫോക്‌ലോർ സ്റ്റഡീസ്, സെന്റർ ഫോർ വിമൻസ് സ്റ്റഡീസ്, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്.
∙കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠന വകുപ്പിലെ ഗവേഷണ പ്രോജക്ടിൽ റിസർച് അസിസ്റ്റന്റ് നിയമനം. കാലാവധി 6മാസം. ഒബിസി വിഭാഗക്കാർക്കാണ് അവസരം. അഭിമുഖം ജൂലൈ 15നു 10 ന്.
∙കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ജൂനിയർ റിസർച് ഫെലോയുടെ കരാർ നിയമനം. പ്രോജക്ട് കാലാവധി 3വർഷം. ജൂലൈ 15 നകം അപേക്ഷിക്കണം.
∙കാലിക്കറ്റ് സർവകലാശാലയുടെ തുഞ്ചൻ മാനുസ്ക്രിപറ്റ് റെപ്പോസിറ്ററി ആൻഡ് മൾട്ടിഡിസിപ്ലിനറി റിസർച് സെന്ററിനു കീഴിലെ എംഎ എപ്പിഗ്രഫി ആൻഡ് മാനുസ്ക്രിപറ്റോളജി കോഴ്‌സിൽ അധ്യാപകരുടെ 2 ഒഴിവിൽ കരാർ നിയമനം. അഭിമുഖം ജൂലൈ 11 നു 11 ന് ലൈഫ് ലോങ്ങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ പഠനവകുപ്പിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0494–2407608.
∙കാലിക്കറ്റ് സർവകലാശാലയുടെ പാലക്കാട് കൊടുവായൂർ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ (CUTEC) അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ദിവസവേതന നിയമനം. ജൂലൈ 10നു ന് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഹാജരാകുക. 0492–3252556.
∙കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മാത്തായി സെന്ററിലെ വനിതാ ഹോസ്റ്റലിൽ മേട്രൺ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: പത്താം ക്ലാസ്, 5 വർഷ ജോലിപരിചയം. പ്രായപരിധി: 50. ശമ്പളം: 18,225. ജൂലൈ 15 വരെ അപേക്ഷിക്കാം. www.uoc.ac.in
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഒാഫ് എൻജിനീയറിങ്ങിലെ ഇൻഫർമേഷൻ ടെക്നോളജി ഡിവിഷനിൽ അസിസ്റ്റന്റ് പ്രഫസറുടെ 10 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. യോഗ്യത: ബിഇ/ബിടെക്/ബിഎസ് ആൻഡ് എംഇ/എംടെക്/എംഎസ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ഇന്റഗ്രേറ്റഡ് എംടെക് അല്ലെങ്കിൽ തത്തുല്യം. ശമ്പളം: 42,000 (പിഎച്ച്ഡിക്കാർക്ക്), 40,000 (മറ്റു യോഗ്യതക്കാർക്ക്). ഒാൺലൈനായി ഒാഗസ്റ്റ് 2 വരെ അപേക്ഷിക്കാം.
∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്കൂൾ ഒാഫ് എൻവയോൺമെന്റൽ സ്റ്റഡീസിൽ 2 ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂലൈ 31 വരെ.
∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബയോടെക്നോളജി വകുപ്പിൽ ഗെസ്റ്റ് ഫാക്കൽറ്റിയുടെ 3 ഒഴിവ്. മൈക്രോ ബയോളജി, സുവോളജി, ബോട്ടണി വിഷയങ്ങളിലാണ് അവസരം. അഭിമുഖം ജൂലൈ 11 നു 10 ന്.
∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഷിപ് ടെക്നോളജി വകുപ്പിൽ 3 ടെക്നീഷ്യൻ ഗ്രേഡ് II ഒഴിവ്. വെൽഡർ, ലബോറട്ടറി, മെഷിൻ ഷോപ് ട്രേഡുകളിലാണ് അവസരം. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. അതാത് ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റും ജോലിപരിചയവുമാണ് യോഗ്യത. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 7 വരെ. www.cusat.ac.in
സെൻട്രൽ: 14 ഒഴിവ്
സെൻട്രൽ യൂണിവേഴ്സിറ്റി ഒാഫ് കേരളയിൽ 14 ഗെസ്റ്റ് ഫാക്കൽറ്റി ഒഴിവ്. താൽക്കാലിക നിയമനം. ഒഴിവുള്ള വകുപ്പുകൾ: മാത്തമാറ്റിക്സ്, ജിയോളജി, സോഷ്യൽ വർക്, ജെനോമിക് സയൻസ്, ഇന്റർനാഷനൽ റിലേഷൻസ്, മലയാളം. ഇന്റർവ്യൂ തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. www.cukerala.ac.in
ഡിജിറ്റൽ
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ ലൈബ്രറി ഇന്റേൺ അവസരം. 6 മാസ നിയമനം. നീട്ടിക്കിട്ടാം. യോഗ്യത: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ പിജി. പ്രായപരിധി: 25, ശമ്പളം: 10,000. ഒാൺലൈൻ അപേക്ഷ ജൂലൈ 15 വരെ. www.duk.ac.in
കേരള
∙കേരള സർവകലാശാലയുടെ പഠന വകുപ്പുകളിൽ 12 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂലൈ 18 വരെ.
ഒഴിവുള്ള വകുപ്പുകൾ:
ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇംഗ്ലിഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് ഇൻ കേരള, മലയാളം, സംസ്കൃതം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സുവോളജി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ജിയോളജി, സൈക്കോളജി.
∙കേരള സർവകലാശാലയുടെ ബോട്ടണി വകുപ്പിലെ പ്രോജക്ടിൽ ഒരു പ്രോജക്ട് ഫെലോയുടെ ഒഴിവ്. യോഗ്യത: ബോട്ടണിയിൽ പിഎച്ച്ഡി. പ്രായപരിധി: 35. ശമ്പളം: 20,000. അപേക്ഷ ജൂലൈ 15 വരെ.
∙കേരള സർവകലാശാലയുടെ ഹെൽത്ത് സെന്ററിൽ ഒരു മെഡിക്കൽ അറ്റൻഡർ ഒഴിവ്. കരാർ നിയമനം. www.keralauniversity.ac.in