ലൈഫ് ഗാർഡ്, ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍ ഉൾപ്പെടെ തസ്തികകളിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കാം
വിവിധ ജില്ലകളിലായി ലൈഫ് ഗാർഡ്, ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍ ഉൾപ്പെടെ തസ്തികകളിൽ ഒഴിവുകൾ. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക. തിരുവനന്തപുരം ആർ. പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക ഒഴിവ്. അഭിമുഖം ജൂലൈ 24 നു
വിവിധ ജില്ലകളിലായി ലൈഫ് ഗാർഡ്, ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍ ഉൾപ്പെടെ തസ്തികകളിൽ ഒഴിവുകൾ. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക. തിരുവനന്തപുരം ആർ. പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക ഒഴിവ്. അഭിമുഖം ജൂലൈ 24 നു
വിവിധ ജില്ലകളിലായി ലൈഫ് ഗാർഡ്, ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍ ഉൾപ്പെടെ തസ്തികകളിൽ ഒഴിവുകൾ. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക. തിരുവനന്തപുരം ആർ. പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക ഒഴിവ്. അഭിമുഖം ജൂലൈ 24 നു
വിവിധ ജില്ലകളിലായി ലൈഫ് ഗാർഡ്, ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍ ഉൾപ്പെടെ തസ്തികകളിൽ ഒഴിവുകൾ. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക.
തിരുവനന്തപുരം
ആർ. പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക ഒഴിവ്. അഭിമുഖം ജൂലൈ 24 നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
തിരുവനന്തപുരം
ലൈഫ് ഗാർഡ്
ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യൂ ബോട്ടുകളിൽ ലൈഫ് ഗാർഡ്/കടൽരക്ഷാ ഗാർഡിന്റെ ദിവസവേതന നിയമനം. റജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികൾക്കും ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് പരിശീലനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്രായപരിധി: 20-45. അപേക്ഷ, ബയോഡേറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ ജൂലൈ 25 നകം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഒാഫിസിൽ ലഭിക്കണം. അഭിമുഖം ജൂലൈ 29 നു11ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ.
തിരുവനന്തപുരം
സെൻട്രൽ കൗൺസിൽ ഫോർ റിസർച് ഇൻ ആയുർവേദിക് സയൻസിന്റെ (CCRAS) സ്മാർട് പദ്ധതിയുടെ കീഴിൽ പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജിൽ സീനിയർ റിസർച് ഫെലോ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യതാ പരീക്ഷ ജൂലൈ 29 നു 10ന്. www.ccras.nic.in
ഇടുക്കി
അറ്റന്‍ഡര്‍
ആരോഗ്യവകുപ്പിന്റെ അറക്കുളത്തെ സ്ത്രീകളുടെ പകല്‍ വീട്ടിൽ അറ്റന്‍ഡര്‍ നിയമനം. അഭിമുഖം ജൂലൈ 25നു 11 ന് സിവിൽ സ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഒാഫിസിൽ (ആരോഗ്യം). പത്താം ക്ലാസ് യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 55. സര്‍ട്ടിഫിക്കറ്റുകൾ, ആധാര്‍/വോട്ടര്‍ ഐഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകുക. 0486–2233030.
കണ്ണൂർ
ഗവ. എൻജിനീയറിങ് കോളജ്
കണ്ണൂര്‍ ഗവ. എൻജിനീയറിങ് കോളജില്‍ ബസ് ഡ്രൈവർ, ക്ലീനർ, ഡ്രൈവര്‍ കം ക്ലീനര്‍ ഒഴിവിൽ താൽക്കാലിക നിയമനം. പ്രായം: 60 നു താഴെ. സർട്ടിഫിക്കറ്റുകളുമായി ജൂലൈ 24 നു 10.30 ന് കോളേജ് ഓഫിസില്‍ ഹാജരാകുക.
കണ്ണൂർ
മലബാര്‍ കാന്‍സര്‍ സെന്റർ
തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്‍ഡ് റിസര്‍ച്) താൽക്കാലിക റിസർച് പ്രോജക്ടുകളിൽ ക്ലിനിക്കല്‍ ട്രയല്‍ കോഓര്‍ഡിനേറ്റര്‍, പ്രോജക്ട് അസിസ്റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്. അഭിമുഖം ജൂലൈ 26 നു 9.30 ന്. അസ്സൽ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക. www.mcc.kerala.gov.in
കണ്ണൂർ
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളജിൽ ജേണലിസം വിഷയത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവ്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫിസിൽ റജിസ്റ്റർ ചെയ്തവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. അഭിമുഖം ജൂലൈ 26 നു 10:30 ന്. 0497–2746175.
കോഴിക്കോട്
NIT: റിസർച് ഫെലോ
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ ജൂനിയർ റിസർച് ഫെലോ, സീനിയർ റിസർച് ഫെലോ ഒഴിവ്. കരാർ നിയമനം. നീട്ടിക്കിട്ടാം. ഒരോ ഒഴിവു വീതമാണുള്ളത്. ജൂനിയർ റിസർച് ഫെലോ ഒഴിവിൽ ഒാഗസ്റ്റ് ഒന്നുവരേയും സീനിയർ റിസർച് ഫെലോ തസ്തികയിൽ ജൂലൈ 29 വരേയും അപേക്ഷിക്കാം. www.nitc.ac.in
വയനാട്
പ്ലീഡര്‍
മാനന്തവാടി മുന്‍സിഫ് കോടതിയിൽ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയിൽ ഒഴിവ്. 5വര്‍ഷ ജോലിപരിചയമുള്ള, ജില്ലയിലെ സ്ഥിര താമസക്കാരായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 25 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കലക്ടര്‍ക്ക് ലഭിക്കണം. 0493–6202251.
അധ്യാപക ഒഴിവ്
തിരുവനന്തപുരം
വനിതാ കോളജ്
ഗവ. വനിതാ കോളജിൽ ജീവനി സൈക്കോളജി അപ്രിന്റിസ് (കൗൺസിലർ) ഒഴിവിൽ താൽക്കാലിക നിയമനം. സൈക്കോളജിയിൽ റഗുലറായി നേടിയ പിജിയാണ് യോഗ്യത. അഭിമുഖം ജൂലൈ 24 നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക.