അധ്യാപകർ, സിസിടിവി ടെക്നിഷ്യന്‍, റിസപ്ഷനിസ്റ്റ്… മികച്ച ജോലി നേടാൻ നിരവധി അവസരം, ഉടനെ അപേക്ഷിക്കാം
ഒരു സർക്കാർ ജോലിയാണോ ലക്ഷ്യം? എങ്കിൽ പരീക്ഷയില്ലാതെ, അഭിമുഖത്തിൽ പങ്കെടുത്ത് മികച്ച ജോലി തന്നെ സ്വന്തമാക്കാൻ ഇതാ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാവുക. അധ്യാപക ഒഴിവ് കോഴിക്കോട്∙ കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു ഫുൾ ടൈം, സംസ്കൃതം ഫുൾ ടൈം അധ്യാപക

ഒരു സർക്കാർ ജോലിയാണോ ലക്ഷ്യം? എങ്കിൽ പരീക്ഷയില്ലാതെ, അഭിമുഖത്തിൽ പങ്കെടുത്ത് മികച്ച ജോലി തന്നെ സ്വന്തമാക്കാൻ ഇതാ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാവുക.
അധ്യാപക ഒഴിവ്
കോഴിക്കോട്∙ കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു ഫുൾ ടൈം, സംസ്കൃതം ഫുൾ ടൈം അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 29നു 11ന്.
കാക്കനാട്∙ തെങ്ങോട് ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 2 ന് 11ന്.
തൃപ്പൂണിത്തുറ∙ ഗവ. സംസ്കൃതം എച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 30 നു 11ന്.
മട്ടാഞ്ചേരി∙കൊച്ചിൻ കോളജ് സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ മാത്തമാറ്റിക്സ് വകുപ്പിൽ അധ്യാപക ഒഴിവ്. hr@thecochincollege.edu.in
സർവകലാശാല ഒഴിവ്
വെറ്ററിനറി
കേരള വെറ്ററിനറി സർവകലാശാലയുടെ പൂക്കോട് കോളജ് ഒാഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ 2 ടീച്ചിങ് അസിസ്റ്റന്റ് നിയമനം. ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി വകുപ്പിലും, പോൾട്രി സയൻസ് വകുപ്പിലുമാണ് ഒഴിവ്. ദിവസവേതന നിയമനം. ഒാഗസ്റ്റ് 30 വരെ അപേക്ഷിക്കാം. www.kvasu.ac.in
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ അരണാട്ടുകര ഡോ. ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് വകുപ്പിന്റെ എംഎ ഫിനാൻഷ്യൽ ഇക്കണോമിക്സ് പ്രോഗ്രാമിൽ ഒരു അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവ്. യോഗ്യത: 55% മാർക്കോടെ എംഎ ഇക്കണോമിക്സ് അല്ലെങ്കിൽ തത്തുല്യം, നെറ്റ്/പിഎച്ച്ഡി. പ്രായം: 50 നു താഴെ. ശമ്പളം: 42,000. അഭിമുഖം ഒാഗസ്റ്റ് 30 നു 10.30 ന്.
∙കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ഗെസ്റ്റ് അധ്യാപക നിയമനം. യോഗ്യത: ജന്തുശാസ്ത്രത്തിൽ ഒന്നാം ക്ലാസോടെ പിജി, നെറ്റ്/പിഎച്ച്ഡി. അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 2നു 10.30 ന് ഹാജരാവുക.
മെഡിക്കൽ ഓഫിസർ
വയനാട് ∙ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ കണിയാമ്പറ്റയിൽ വയോ അമൃതം പദ്ധതിയിൽ മെഡിക്കൽ ഓഫിസർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 2നു 10.30ന് ജില്ലാ മെഡിക്കൽ ഒാഫിസിൽ.
സിസിടിവി ടെക്നിഷ്യന്‍, റിസപ്ഷനിസ്റ്റ്
മലപ്പുറം∙മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫയർ ആൻഡ് സേഫ്റ്റി ടെക്നിഷ്യൻ, സിസിടിവി ടെക്നിഷ്യന്‍ ആൻഡ് റിസപ്ഷനിസ്റ്റ്, ഓഡിയോളജിസ്റ്റ് ഒഴിവ്. താൽക്കാലിക നിയമനം.
∙ഫയര്‍ ആന്റ് സേഫ്റ്റി ടെക്നീഷ്യൻ: ഒരു വര്‍ഷ ഗവ. അംഗീകൃത ഫയര്‍ ആൻഡ് സേഫ്റ്റി ഡിപ്ലോമ. ഒരു വര്‍ഷ ജെലിപരിചയം. അഭിമുഖം ഒാഗസ്റ്റ് 29 നു 10 ന്
∙സിസിടിവി ടെക്നിഷ്യന്‍ ആൻഡ് റിസപ്ഷനിസ്റ്റ്: ഗവ.അംഗീകൃത ഐടിഐ/ ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ. 2 വർഷ ജോലിപരിചയം. അഭിമുഖം ഒാഗസ്റ്റ് 30 നു 10 ന്.
∙ഓഡിയോളജിസ്റ്റ്: ഗവ. അംഗീകൃത ബിഎഎസ്എൽപി ബിരുദം. ആര്‍സിഐ റജിസ്ട്രേഷന്‍. അഭിമുഖം ഒാഗസ്റ്റ് 31 നു 10 ന്.
പ്രായം: 45 നു താഴെ.
അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഹാജരാവുക.
കൊമേഴ്സ്യൽ അപ്രന്റീസ്
എറണാകുളം∙കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളം ഒാഫിസിൽ കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്. യോഗ്യത: ബിരുദം, ഡിസിഎ/പിജിഡിസിഎ/തത്തുല്യം. പ്രായപരിധി: 26. ശമ്പളം: 9000. അഭിമുഖം ഒാഗസ്റ്റ് 29 നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാവുക. 0484–2207782.
മൊബൈലിൽ കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y