ഫിനാൻസ് ഒാഫിസർ മുതൽ അങ്കണവാടി വര്‍ക്കര്‍ വരെ; മികച്ച ജോലി നേടാൻ സുവർണാവസരം
ഫിനാൻസ് ഒാഫിസർ, കൗണ്‍സിലർ, അങ്കണവാടി വര്‍ക്കര്‍, ഫാർമസിസ്റ്റ് ഉൾപ്പെടെ വിവിധ തസ്തികകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കുക. ഫിനാൻസ് ഒാഫിസർ തിരുവനന്തപുര∙ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ചീഫ് ഫിനാൻസ് ഒാഫിസർ ഒഴിവ്. കരാർ നിയമനം. ഒാഗസ്റ്റ് 31 വരെ

ഫിനാൻസ് ഒാഫിസർ, കൗണ്‍സിലർ, അങ്കണവാടി വര്‍ക്കര്‍, ഫാർമസിസ്റ്റ് ഉൾപ്പെടെ വിവിധ തസ്തികകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കുക.
ഫിനാൻസ് ഒാഫിസർ
തിരുവനന്തപുര∙ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ചീഫ് ഫിനാൻസ് ഒാഫിസർ ഒഴിവ്. കരാർ നിയമനം. ഒാഗസ്റ്റ് 31 വരെ അപേക്ഷിക്കാം. യോഗ്യത: സിഎ/സിഎംഎ അല്ലെങ്കിൽ എംബിഎ ഫിനാൻസും 5 വർഷ ജോലി പരിചയവും. പ്രായപരിധി: 45. ശമ്പളം: 70,000. www.kiidc.kerala.gov.in
കൗണ്‍സിലർ
ഇടുക്കി∙ പീരുമേട് ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) കൗണ്‍സിലറുടെ 2 ഒഴിവ്. യോഗ്യത: സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി വിഷയങ്ങളില്‍ പിജി, ജോലിപരിചയം. പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. ശമ്പളം: 20,000. അപേക്ഷ ഒാഗസ്റ്റ് 31 നകം ലഭിക്കണം. വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫിസ്, കളക്ടറേറ്റ്, പൈനാവ് പി ഒ, ഇടുക്കി-685 603. 0486-2296297.
അങ്കണവാടി വര്‍ക്കര്‍
ആലപ്പുഴ∙ മാവേലിക്കര മുനിസിപ്പാലിറ്റിയിലെ വിവിധ അങ്കണവാടികളില്‍ വര്‍ക്കര്‍ തസ്തികയില്‍ 4 ഒഴിവ്. മാവേലിക്കര മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. പ്രായം: 18-46. അർഹർക്ക് ഇളവ്. യോഗ്യത: പത്താം ക്ലാസ്സ്. അപേക്ഷ സെപ്റ്റംബര്‍ 2 നകം മാവേലിക്കര ഐസിഡിഎസ് ഓഫിസില്‍ ലഭിക്കണം.
വർക്കർ/ഹെൽപർ
കോട്ടയം∙ അകലക്കുന്നം പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപർ ഒഴിവിൽ സ്ഥിരനിയമനം.
∙വർക്കർ (സ്ത്രീ): പത്താം ക്ലാസ് ജയം. മതിയായ യോഗ്യതക്കാരുടെ അഭാവത്തിൽ എസ്‌സി, എസ്ടി വിഭാഗത്തിലെ പത്താംക്ലാസ് പാസാകാത്തവരെ പരിഗണിക്കും.
∙ഹെൽപർ: പത്താം ക്ലാസ് പാസാകരുത്, എഴുത്തും വായനയും അറിയണം. ∙പ്രായപരിധി 18-46. അർഹർക്ക് ഇളവ്.
അപേക്ഷകർ അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരാകണം. അപേക്ഷ സെപ്തംബർ 2വരെ പാമ്പാടി ഐസിഡിഎസ് ഒാഫിസിൽ സ്വീകരിക്കും. മുമ്പ് അപേക്ഷിച്ചവർക്കും അപേക്ഷിക്കാം.
ട്രെയിനർ/മെന്റർ
തിരുവനന്തപുരം∙ഡയറക്ടറേറ്റ് ഒാഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിനു കീഴിൽ കുന്നംകുളം ജിബിഎച്ച്എസ്എസ് സ്പോർട്സ് ഡിവിഷനിലെ ഖേലോ ഇന്ത്യ സെന്ററിൽ ട്രെയിനർ/ മെന്റർ ഒഴിവ്. കരാർ നിയമനം. ഫുട്ബോൾ അത്‌ലീറ്റുകൾക്കാണ് അവസരം. ഒാഗസ്റ്റ് 31 വരെ അപേക്ഷിക്കാം. www.dsya.kerala.gov.in
കോട്ടയം∙ പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. ദിവസ വേതന നിയമനം. അഭിമുഖം സെപ്റ്റംബർ 2നു 11.00 ന്. യോഗ്യത: ബിഫാം/ഡിഫാം. കേരള സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ. പ്രായം: 40 നു താഴെ. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, തിരിച്ചറിയൽ രേഖ സഹിതം ഹാജരാവുക.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y