വയറിങ്ങും പ്ലമ്പിങ്ങും മുതൽ ഓട്ടമൊബീൽ വരെ; ടീനേജ് പെൺകുട്ടികൾക്ക് തൊഴിൽ പരിശീലനവുമായി കേന്ദ്രം
കൗമാരക്കാരായ പെൺകുട്ടികൾക്കു പാരമ്പര്യേതര തൊഴിലുകളിൽ പരിശീലനം നൽകാൻ കേന്ദ്ര വനിതാ–ശിശു ക്ഷേമ മന്ത്രാലയം തയാറാക്കിയ പദ്ധതി 3 ആഴ്ചയ്ക്കുള്ളിൽ തുടങ്ങും. പരീക്ഷണാടിസ്ഥാനത്തിൽ 18 സംസ്ഥാനങ്ങളിലായി 27 ജില്ലകളിലാണ് പദ്ധതി തുടങ്ങുകയെന്നു മന്ത്രാലയ സെക്രട്ടറി അനിൽ മാലിക് പറഞ്ഞു. കേരളത്തിൽ ഉൾപ്പെടെ 218

കൗമാരക്കാരായ പെൺകുട്ടികൾക്കു പാരമ്പര്യേതര തൊഴിലുകളിൽ പരിശീലനം നൽകാൻ കേന്ദ്ര വനിതാ–ശിശു ക്ഷേമ മന്ത്രാലയം തയാറാക്കിയ പദ്ധതി 3 ആഴ്ചയ്ക്കുള്ളിൽ തുടങ്ങും. പരീക്ഷണാടിസ്ഥാനത്തിൽ 18 സംസ്ഥാനങ്ങളിലായി 27 ജില്ലകളിലാണ് പദ്ധതി തുടങ്ങുകയെന്നു മന്ത്രാലയ സെക്രട്ടറി അനിൽ മാലിക് പറഞ്ഞു. കേരളത്തിൽ ഉൾപ്പെടെ 218 ജില്ലകളിലേക്കു പദ്ധതി വ്യാപിപ്പിക്കും. തൊഴിൽശക്തിയിൽ സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തം ഉറപ്പാക്കുകയാണു ലക്ഷ്യം. ഇതിനായി 3 ലക്ഷം കോടി രൂപ വകയിരുത്തുമെന്നാണു കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. സ്റ്റെം (ശാസ്ത്രം, സാങ്കേതികം, എൻജിനീയറിങ്, ഗണിതം), നൈപുണ്യ വിഭാഗങ്ങൾ, ഇലക്ട്രിഷ്യൻ, പ്ലംബർ, മരപ്പണി, ഓട്ടമൊബീൽ ടെക്നീഷ്യൻ, സംരംഭകത്വം, വ്യോമയാനം, ഡിജിറ്റൽ സ്‌കില്ലിങ്, പ്രതിരോധ മേഖലയിലെ തൊഴിലുകൾ തുടങ്ങിയവയിലാവും പരിശീലനം.