സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 65 ഒഴിവ്; സെക്യൂരിറ്റി ഗാർഡ്, ഒാഫിസ് അസിസ്റ്റന്റ്, ഫെലോ അവസരങ്ങളും
എംജി എംജി സർവകലാശാലയുടെ വിവിധ വകുപ്പുകളിലും സ്കൂളുകളിലുമായി അസിസ്റ്റന്റ് പ്രഫസറുടെ 34 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. യോഗ്യത: യുജിസി നിർദേശിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 70. ശമ്പളം: 40,000. പോളിമർ സയൻസ് ആൻഡ് ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, ഇന്ത്യൻ ലീഗൽ

എംജി
എംജി സർവകലാശാലയുടെ വിവിധ വകുപ്പുകളിലും സ്കൂളുകളിലുമായി അസിസ്റ്റന്റ് പ്രഫസറുടെ 34 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. യോഗ്യത: യുജിസി നിർദേശിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 70. ശമ്പളം: 40,000. പോളിമർ സയൻസ് ആൻഡ് ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, ഇന്ത്യൻ ലീഗൽ തോട്ട് ഉൾപ്പെടെ 16വിഷയങ്ങളിലാണ് ഒഴിവ്. സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.
∙എംജി സർവകലാശാലയുടെ സ്കൂൾ ഒാഫ് എൻവയോൺമെന്റൽ സയൻസസിൽ അസിസ്റ്റന്റ് പ്രഫസറുടെ 4 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. അഭിമുഖം സെപ്റ്റംബർ 6 നു 12 ന്.
∙എംജി സർവകലാശാലയുടെ ഗ്രാജ്വേറ്റ് സ്കൂളിൽ വിവിധ വകുപ്പുകളിലായി അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 7 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. യുജിസി നിർദ്ദേശിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 70. ശമ്പളം: 40,000. അഭിമുഖം സെപ്റ്റബർ 6, 9, 10, 11 തീയതികളിൽ.
∙എംജി സര്‍വകലാശാലയുടെ എംജിയു ഇന്നവേഷൻ ഫൗണ്ടേഷനിലെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 7 വരെ അപേക്ഷിക്കാം.
∙ എംജി സര്‍വകലാശാല സ്കുള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റ് ടെക്നിഷ്യന്റെ ഒരു ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. യോഗ്യത: കെമിസ്ട്രി/ഫിസിക്സ്/ഇലക്ട്രോണിക്സ് എംഎസ്‌സി അല്ലെങ്കിൽ ഇന്‍സ്ട്രുമെന്‍റേഷന്‍ എന്‍ജിനീയറിങ്ങിൽ എംടെക്/ബിടെക്. പ്രായപരിധി: 36. ശമ്പളം: 30,000. www.mgu.ac.in
കാർഷിക: 16 ഒഴിവ്
കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ കാർഷിക കോളജിലും, റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷനിലും അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 16 ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം സെപ്റ്റംബർ 10 ന്. www.kau.in
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാല പ്രധാന ക്യാംപസിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവിൽ ഒരു വർഷ കരാർ നിയമനം. 15 വർഷത്തിൽ കുറയാത്ത സേവനമുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി: 50. അർഹർക്ക് ഇളവ്. ശമ്പളം: 21,175. ഒാൺലൈനായി സെപ്റ്റംബർ7 വരെ അപേക്ഷിക്കാം. www.uoc.ac.in
നുവാൽസ്
കളമശേരിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽ ഒാഫിസ് അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്. യൂണിവേഴ്സിറ്റികളിൽ നിന്നും വിരമിച്ചവർക്കാണ് അവസരം. സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. www.nuals.ac.in
ഡിജിറ്റൽ
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയുടെ എഐ ചിപ് സെന്ററിൽ (കൈരളി റിസർച്) പ്രോജക്ട് ഫെലോയുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ബിടെക്/എംടെക്/ എംഎസ്‌സി ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 35. ശമ്പളം: 43,000. ഒാൺലൈനായി സെപ്റ്റംബർ 7 വരെ അപേക്ഷിക്കാം. www.duk.ac.in
കണ്ണൂർ
കണ്ണൂർ സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററുകളിൽ അസിസ്റ്റന്റ് പ്രഫസറുടെ 4 ഒഴിവ്. 2 വർഷ കരാർ നിയമനം. ധർമശാല, കാസർകോട് സെന്ററുകളിൽ ഫിസിക്കൽ എജ്യുക്കേഷൻ, ഫിസിക്കൽ സയൻസ്, ജനറൽ എജ്യുക്കേഷൻ വിഷയങ്ങളിലാണ് ഒഴിവ്. യുജിസി/എൻസിടിഇ നിർദേശിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 65. ഒാൺലൈൻ അപേക്ഷ സെപ്റ്റംബർ 9 വരെ. www.kannuruniversity.co.in