വരുന്നൂ, 44 തസ്തികയിൽ PSC വിജ്ഞാപനം; ഡ്രാഫ്റ്റ്സ്മാൻ, സെയിൽസ്മാൻ, സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ അവസരങ്ങൾ
ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ 44 തസ്തികയിൽ പിഎസ്‌സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ജനറൽ റിക്രൂട്മെന്റിനൊപ്പം പട്ടികവർഗക്കാർക്കുള്ള സ്പെഷൽ
ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ 44 തസ്തികയിൽ പിഎസ്‌സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ജനറൽ റിക്രൂട്മെന്റിനൊപ്പം പട്ടികവർഗക്കാർക്കുള്ള സ്പെഷൽ
ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ 44 തസ്തികയിൽ പിഎസ്‌സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ജനറൽ റിക്രൂട്മെന്റിനൊപ്പം പട്ടികവർഗക്കാർക്കുള്ള സ്പെഷൽ
ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ 44 തസ്തികയിൽ പിഎസ്‌സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ജനറൽ റിക്രൂട്മെന്റിനൊപ്പം പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ട്. ഗസറ്റ് തീയതി: 30.09.2024. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 30 രാത്രി 12 വരെ. പൂർണ വിജ്ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങളും ഒക്ടോബർ 7നു ഇറങ്ങുന്ന തൊഴിൽവീഥിയിൽ.
പ്രധാന വിജ്ഞാപനങ്ങൾ
∙ജനറൽ–സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ അസിസ്റ്റന്റ്, സംസ്ഥാനത്തെ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (വകുപ്പുതല ജീവനക്കാരിൽനിന്നു മാത്രം), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്), ഗവ. സെക്രട്ടേറിയറ്റിൽ (നിയമ വകുപ്പ്) അസിസ്റ്റന്റ് തമിഴ് ട്രാൻസ്‌ലേറ്റർ ഗ്രേഡ്–2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയ്‌ലറിങ് ആൻഡ് ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ, ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ്–2, ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) കെമിസ്റ്റ് (പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി), കേരള സിറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ്, ഹാൻഡ്‌ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2 (പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി).
∙ജനറൽ–ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (കാസർകോട്) ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (കന്നഡ മാധ്യമം), പാലക്കാട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (തമിഴ് മാധ്യമം), ഹോമിയോപ്പതി വകുപ്പിൽ (പത്തനംതിട്ട, ആലപ്പുഴ) നഴ്സ് ഗ്രേഡ്–2, പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസസിൽ ബ്ലാക് സ്മിത്തി ഇൻസ്ട്രക്ടർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ (വിവിധ ജില്ലകൾ) ക്ലാർക്ക് (വിമുക്തഭടന്മാർ).
∙സ്പെഷൽ റിക്രൂട്മെന്റ്–ജില്ലാതലം: ആരോഗ്യ വകുപ്പിൽ (വിവിധ ജില്ലകൾ) ഫാർമസിസ്റ്റ് ഗ്രേഡ്–2 (എസ്ടി), ആരോഗ്യ വകുപ്പിൽ (ആലപ്പുഴ, കാസർകോട്) ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2 (എസ്ടി).
∙എൻസിഎ–സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ നിയോനേറ്റോളജി (എസ്‌സി), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (എസ്ടി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (മുസ്‌ലിം), വനിത–ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (ധീവര), മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ്–2 (ഒബിസി), പൊലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ–റഗുലർ വിങ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (എസ്‌സിസിസി), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട് ടൈം ജീവനക്കാരിൽനിന്നു നേരിട്ടുള്ള നിയമനം), വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (എൽസി/എഐ, ഒബിസി, മുസ്‌ലിം), കോഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്ഫെഡ്) പ്യൂൺ–പാർട്ട് 2 സൊസൈറ്റി കാറ്റഗറി (എസ്‌സി), മലബാർ സിമന്റ്സിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ (എൽസി/എഐ).
∙എൻസിഎ–ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം) ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്‌സി, എൽസി/എഐ, എസ്ഐയുസി നാടാർ), ഹോമിയോപ്പതി വകുപ്പിൽ (വിവിധ ജില്ലകൾ) ഫാർമസിസ്റ്റ് ഗ്രേഡ്–2 ഹോമിയോ (മുസ്‌ലിം, ഹിന്ദു നാടാർ, എസ്ടി, എസ്ഐയുസി നാടാർ), ഹോമിയോപ്പതി വകുപ്പിൽ (പാലക്കാട്) ഫാർമസിസ്റ്റ് ഗ്രേഡ്–2 (ഹോമിയോ), ഭാരതീയ ചികിത്സാ വകുപ്പിൽ (പാലക്കാട്) ഫാർമസിസ്റ്റ് ഗ്രേഡ്–2 ആയുർവേദം (എസ്‌സിസിസി), വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം) പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്‌സി), കണ്ണൂർ ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ), വയനാട് ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (എസ്‌സി), മലപ്പുറം ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്‌സി), വിവിധ വകുപ്പുകളിൽ ആയ (എൽസി/എഐ, ഒബിസി, എസ്ഐയുസി നാടാർ, ധീവര, മുസ്‌ലിം, എസ്‌സിസിസി), മലപ്പുറം ജില്ലയിലെ വിവിധ വകുപ്പുകളിൽ ആയ (ധീവര).