ലാബ് അസിസ്റ്റന്റ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍, ഇൻസ്ട്രക്ടർ... ഒട്ടേറെ അവസരങ്ങൾ; ഒഴിവുകളും യോഗ്യതകളും അറിയാം..
'ഇനിയും ജോലിയൊന്നും ആയില്ലേ?’ ചോദ്യങ്ങൾ കേട്ടു മടുത്തോ? എങ്കിൽ ഈ അവസരങ്ങൾ നിങ്ങൾക്കു പ്രയോജനപ്പെട്ടേക്കും. വിവിധ ജില്ലകളിലെ സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിങ്ങൾക്കും ഒരു 'ചാൻസ്' കാത്തിരിക്കുന്നുണ്ടെങ്കിലോ? ഒഴിവുകളും, അവയ്ക്കുള്ള യോഗ്യതകളും എന്തെല്ലാമാണെന്ന് അറിയാം. ലാബ് അസിസ്റ്റന്റ്

'ഇനിയും ജോലിയൊന്നും ആയില്ലേ?’ ചോദ്യങ്ങൾ കേട്ടു മടുത്തോ? എങ്കിൽ ഈ അവസരങ്ങൾ നിങ്ങൾക്കു പ്രയോജനപ്പെട്ടേക്കും. വിവിധ ജില്ലകളിലെ സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിങ്ങൾക്കും ഒരു 'ചാൻസ്' കാത്തിരിക്കുന്നുണ്ടെങ്കിലോ? ഒഴിവുകളും, അവയ്ക്കുള്ള യോഗ്യതകളും എന്തെല്ലാമാണെന്ന് അറിയാം.
ലാബ് അസിസ്റ്റന്റ്
തിരുവനന്തപുരം∙ പാറോട്ടുകോണം പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റ് ഒാഫിസിലെ സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിഎസ്‌സി കെമിസ്ട്രി. അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 27 ന് 11 ന് ഹാജരാവുക.
പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍
മലപ്പുറം∙ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കാവല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ നിയമനം. സോഷ്യൽ വർക്കിൽ പിജി (എച്ച്. ആര്‍ സ്പെഷലൈസേഷൻ ഒഴികെ), കാവൽ പദ്ധതിയിൽ 2വർഷം കേസ് വർക്കർ ആയി ജോലിപരിചയം/കുട്ടികളുടെ മേഖലയിൽ 3വർഷ പരിചയം എന്നിവയാണ് യോഗ്യത. സെപ്റ്റംബർ 28നകം ഇമെയിൽ (kaavalprojectksccw@gmail.com) ചെയ്യുക. 77368 41162.
സൈക്കോളജി അപ്രന്റിസ്
കണ്ണൂർ∙ എളേരിത്തട്ട് ഇകെ നായനാർ മെമ്മോറിയൽ ഗവ. കോളജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒരു ഒഴിവിൽ താൽക്കാലിക നിയമനം. യോഗ്യത: സൈക്കോളജിയിൽ റെഗുലർ പിജി. അഭിമുഖം സെപ്റ്റംബർ 24നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാവുക. 0467–2245833.
ഇൻസ്ട്രക്ടർ
കണ്ണൂർ∙ കുറുമാത്തൂർ ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പ്രസ്തുത ട്രേഡിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ, ജോലിപരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻഎസി/എൻടിസി, 3 വർഷ പരിചയം. സെപ്റ്റംബർ 24 നു 10.30 ന് പന്നിയൂർ കൂനത്തെ ഐടിഐ ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. 0460–2225450.
സൈക്കോളജിസ്റ്റ്
എറണാകുളം∙ വനിതാ ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം എടയ്ക്കാട്ടുവയലിലെ തേജോമയ ആഫ്റ്റ൪ കെയ൪ ഹോമിൽ സൈക്കോളജിസ്റ്റ് നിയമനം. വനിതകൾക്കാണ് അവസരം. യോഗ്യത: സൈക്കോളജിയിൽ പിജി. ബയോഡേറ്റ സെപ്റ്റംബർ 27 നകം ഇമെയിൽ (hr.kerala@hlfppt.org) ചെയ്യുക. 95679 13985.
സൈക്കോളജിസ്റ്റ്
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിന്റെ താൽക്കാലിക ഒഴിവ്. യോഗ്യത: ക്ലിനിക്കൽ അല്ലെങ്കിൽ റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ എംഫിൽ, ആർസിഐ അംഗീകാരം. ശമ്പളം: 36,000. ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഹാജരാവുക. അഭിമുഖം സെപ്റ്റംബർ 26 നു 10 ന് സിഡിസിയിൽ. 0471-2553540, www.cdckerala.org
ന്യൂറോ ടെക്‌നിഷ്യൻ
മലപ്പുറം∙ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ ടെക്‌നിഷ്യൻ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ന്യൂറോ ടെക്‌നോളജിയിൽ ഡിപ്ലോമ, പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷൻ. പ്രായപരിധി: 45. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാർഡ് സഹിതം ഹാജരാവുക. അഭിമുഖം സെപ്റ്റംബര്‍ 25 നു 10 ന്. 0483–2762 037.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y