അങ്കണവാടികളിൽ സ്ഥിര ജോലി, ഗവ. ഐടിഐയിൽ പ്ലംബർ, വിവിധ കോളജുകളിൽ അധ്യാപകർ… മികച്ച അവസരങ്ങൾ, കൂടുതലറിയാം
ജോലിക്കായി കിണഞ്ഞു പരിശ്രമിച്ചിട്ടും മികച്ച അവസരങ്ങൾ നിങ്ങൾ അറിയാതെ പോകുന്നുണ്ടോ? എങ്കിൽ ആ നിരാശ ഇനി വേണ്ട. ഒരോ ജില്ലകളിലെയും സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലെ അവസരങ്ങൾ ഇതാ. അഭിമുഖത്തിനായി സ്മാർട്ടായി തയാറെടുത്തോളൂ, ജോലി റെഡിയാണ്. പ്രോജക്ട‌് ടെക്നിക്കൽ അസിസ്റ്റന്റ് തിരുവനന്തപുരം∙ സ്റ്റേറ്റ് ഹെൽത്ത്

ജോലിക്കായി കിണഞ്ഞു പരിശ്രമിച്ചിട്ടും മികച്ച അവസരങ്ങൾ നിങ്ങൾ അറിയാതെ പോകുന്നുണ്ടോ? എങ്കിൽ ആ നിരാശ ഇനി വേണ്ട. ഒരോ ജില്ലകളിലെയും സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലെ അവസരങ്ങൾ ഇതാ. അഭിമുഖത്തിനായി സ്മാർട്ടായി തയാറെടുത്തോളൂ, ജോലി റെഡിയാണ്.
പ്രോജക്ട‌് ടെക്നിക്കൽ
അസിസ്റ്റന്റ്
തിരുവനന്തപുരം∙ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിലെ ഐസിഎംആർ റിസർച്ചിൽ പ്രോജക്ട‌് ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദം, 3വർഷ പരിചയം. അല്ലെങ്കിൽ ഇതര വിഷയത്തിൽ പിജി. പ്രായപരിധി: 35. സെപ്റ്റംബർ 30നകം അപേക്ഷിക്കണം. www.shsrc.kerala.gov.in
ഇൻസ്ട്രക്ടർ
തിരുവനന്തപുരം∙ വാമനപുരം ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ്. അഭിമുഖം സെപ്റ്റംബർ 28നു 10.30ന്. അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളുമായി ഹാജരാവുക. 0472–2967700.
മേട്രൺ
മലപ്പുറം∙ ജവഹർ നവോദയ വിദ്യാലയത്തിൽ മേട്രൺ ഒഴിവിൽ കരാർ നിയമനം. യോഗ്യത: പത്താം ക്ലാസ് ജയം. പ്രായം: 35-55. യോഗ്യത: പത്താം ക്ലാസ് ജയം. അഭിമുഖം സെപ്റ്റംബര്‍ 26 നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ സഹിതം ഹാജരാവുക. 0494-2450350.
ലാബ് ടെക്നിഷ്യൻ
മലപ്പുറം∙ എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹബ് ലാബിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്. ദിവസവേതന നിയമനം. ശമ്പളം പ്രതിദിനം 567 രൂപ. യോഗ്യത: ബിഎസ്‌സി എംഎല്‍ടി/ ഗവ. അംഗീകൃത ഡിഎംഎല്‍ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷന്‍, ഒരു വര്‍ഷ ജോലിപരിചയം. സെപ്റ്റംബര്‍ 26 നകം അപേക്ഷിക്കണം. അഭിമുഖം സെപ്റ്റംബര്‍ 27 നു 10 ന്. 0483–2701029.
എൻജിനീയർ
മലപ്പുറം∙ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിൽ ഇലക്ട്രിക്കല്‍ എൻജിനീയർ ഒഴിവ്. കരാർ നിയമനം. യോഗ്യത: ഇലക്ട്രിക്കല്‍ എൻജിനീയറിങില്‍ ബി.ടെക്, 2വര്‍ഷ ജോലി പരിചയം. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. വിലാസം: പ്രോജക്ട് മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം. 0483–2735594, nirmithikendramlp@gmail.com
ലക്ചറര്‍
മലപ്പുറം∙ പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ കംപ്യൂട്ടർ എൻജിനീയറിങ് ലക്ചറര്‍ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയില്‍ ബി.ടെക്/എം.ടെക്. അഭിമുഖം സെപ്റ്റംബര്‍ 25 നു 10 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാവുക.
ഗെസ്റ്റ് അധ്യാപകർ
കണ്ണൂർ∙ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ സയൻസ് വിഷയത്തിൽ ഒരു ഗെസ്റ്റ് അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ പിജി, എംഎഡ് നെറ്റ്/പിഎച്ച്ഡി. നെറ്റ്/പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെ പരിഗണിക്കും. അഭിമുഖം സെപ്റ്റംബർ 30നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഹാജരാവുക. 0490–2320227. www.collegiateedu.kerala.gov.in
സൈക്കോളജിസ്റ്റ്
കണ്ണൂർ∙ ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം പ്രോജക്ടിൽ വനിതാ സൈക്കോളജിസ്റ്റ് ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: എംഎസ്‌സി സൈക്കോളജി/എംഫിൽ/എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി. അഭിമുഖം സെപ്റ്റംബർ 25 ന് 10.30 ന് ജില്ലാ മെഡിക്കൽ ഓഫിസിൽ. അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ബയോഡേറ്റയും സഹിതം ഹാജരാവുക. 0497–2711726.