700+ ഒഴിവുകളുമായി തൊഴിൽമേള; അവസരം പത്തു മുതലുള്ള യോഗ്യതക്കാർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ മറ്റു ഒഴിവുകളുമറിയാം
യോഗ്യത പത്താം ക്ലാസോ, പ്ലസ് ടുവോ, ഡിഗ്രിയോ ആകട്ടെ, ഇതുവരെ ജോലി ആയില്ലെങ്കിൽ ആ ഭാഗ്യം നിങ്ങൾക്ക് ഇവിടെ കണ്ടെത്താനായാലോ? 700 ലധികം അവസരങ്ങളാണ് തൊഴിൽമേളകളിൽ നിങ്ങൾക്കായി ഒരുക്കുന്നത്. ഒന്നു റജിസ്റ്റർ ചെയ്യുകയേ വേണ്ടൂ, ഇഷ്ടപ്പെട്ട ജോലി നിങ്ങൾക്കും സ്വന്തമാക്കാം. ഇൻസ്ട്രക്ടർ കളമശേരി ∙ ഗവ. ഐടിഐയിൽ ജൂനിയർ

യോഗ്യത പത്താം ക്ലാസോ, പ്ലസ് ടുവോ, ഡിഗ്രിയോ ആകട്ടെ, ഇതുവരെ ജോലി ആയില്ലെങ്കിൽ ആ ഭാഗ്യം നിങ്ങൾക്ക് ഇവിടെ കണ്ടെത്താനായാലോ? 700 ലധികം അവസരങ്ങളാണ് തൊഴിൽമേളകളിൽ നിങ്ങൾക്കായി ഒരുക്കുന്നത്. ഒന്നു റജിസ്റ്റർ ചെയ്യുകയേ വേണ്ടൂ, ഇഷ്ടപ്പെട്ട ജോലി നിങ്ങൾക്കും സ്വന്തമാക്കാം.
ഇൻസ്ട്രക്ടർ
കളമശേരി ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ, പ്ലാസ്റ്റിക് പ്രോസസിങ് ഓപ്പറേറ്റർ, ഇലക്ട്രോപ്ലേറ്റർ, പെയ്ന്റർ തസ്തികകളിൽ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 28നു 11ന് ഐടിഐയിൽ. 0484–2555505.
സൈക്കോളജിസ്റ്റ്
എറണാകുളത്ത് വനിത ശിശു വികസന വകുപ്പും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രമോഷൻ ട്രസ്റ്റും സംയുക്തമായി നടത്തുന്ന എടയ്ക്കാട്ടുവയൽ തേജോമയ ആഫ്റ്റർ കെയർ ഹോമിൽ വനിത സൈക്കോളജിസ്റ്റിന്റെ ഒഴിവ്. യോഗ്യത: സൈക്കോളജിയിൽ പിജി. സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം. 95679 13985. hr.kerala@hlfppt.org
റസിഡന്റ് ട്യൂട്ടർ
മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ റസിഡന്റ് ട്യൂട്ടർ ഒഴിവ്. താൽക്കാലിക നിയമനം. പട്ടികജാതി വിഭാഗക്കാരായ സ്ത്രീകൾക്കാണ് അവസരം. യോഗ്യത: ബിരുദം, ബിഎഡ്. ശമ്പളം: 12,000. അഭിമുഖം സെപ്റ്റംബര്‍ 27 നു 2ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍. സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.
ഡേറ്റ എൻട്രി ഓപ്പറേറ്റർ
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ മട്ടന്നൂർ വെള്ളിയാംപറമ്പിലെ എൽഎ സ്പെഷ്യൽ തഹസിൽദാർ കിൻഫ്ര-രണ്ട് ഓഫിസിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. അപേക്ഷ, ബയോഡേറ്റ സെപ്റ്റംബർ 28 നകം സ്പെഷ്യൽ തഹസിൽദാർ എൽഎ കിൻഫ്ര-രണ്ട് ഓഫിസിൽ ലഭിക്കണം.
ട്രെയിനി, ഡ്രൈവർ
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 27 ന്.
തസ്തിക, യോഗ്യത:
∙കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് ട്രെയിനി, റീറ്റെയ്ൽ ബില്ലിങ് എക്‌സിക്യൂട്ടീവ് ട്രെയിനി: ബിരുദം, 2വർഷ ജോലിപരിചയം.
∙5ജി നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ: ഡിപ്ലോമ (ടെക്‌നിക്കൽ ഫീൽഡ്), 2വർഷ ജോലിപരിചയം.
∙സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്: പ്ലസ്ടു/ബിരുദം.
∙സ്റ്റോർ കം അഡ്മിൻ: ബിരുദം, ഒരു വർഷ ജോലിപരിചയം.
∙എക്‌സിക്യൂട്ടീവ് മൊബിലൈസർ: ബിരുദം/ഐടിഐ.
∙വെൽഡർ/ഫിറ്റർ: ഐടിഐ, ഒരു വർഷ ജോലിപരിചയം.
∙ഇൻസ്ട്രുമെന്റഷൻ ടെക്‌നിഷ്യൻ: ഐടിഐ, ഒരു വർഷ ജോലിപരിചയം.
∙ഡ്രൈവർ (പുരുഷൻ): ഐടിഐ, ഒരു വർഷ ജോലിപരിചയം, ഫോർ വീലർ ലൈസൻസ് .
∙പ്രായപരിധി: 36.
എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്യണം. 0471–2992609, 89219 16220.
തൊഴിൽമേള
കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ-മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ തൊഴിൽമേള സെപ്റ്റംബർ 28 നു 10 ന്. എറണാകുളം മലയിടംതുരുത്ത് സർവീസ് കോ-ഓപ്പറേറ്റീവ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുന്ന മേളയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ 700 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. പത്താംക്ലാസ് മുതൽ യോഗ്യതക്കാർക്കാണ് അവസരം. 0484 2576756. ugbkchi.emp@gmail.com
ആലുവ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ 'പ്രയുക്തി' മിനി ജോബ് ഫെയർ സെപ്റ്റംബർ 28നു 9.30ന്. ആലുവ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന മേളയിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y