ഗുരുവായൂർ ദേവസ്വത്തിൽ 27 ഒഴിവ്; സ്ത്രീകൾക്ക് സെക്യൂരിറ്റി ഗാർഡാകാൻ അവസരം, അപേക്ഷ ഒക്ടോബർ 10 വരെ
ഗുരുവായൂർ ദേവസ്വത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിൽ 27 ഒഴിവ്. ആറു മാസത്തേക്കാണു നിയമനം. നിർദിഷ്ടയോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്കാണ് അവസരം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം: ∙സോപാനം കാവൽ (15 ): ഏഴാം ക്ലാസ് ജയം. അംഗവൈകല്യമില്ലാത്ത

ഗുരുവായൂർ ദേവസ്വത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിൽ 27 ഒഴിവ്. ആറു മാസത്തേക്കാണു നിയമനം. നിർദിഷ്ടയോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്കാണ് അവസരം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം:
∙സോപാനം കാവൽ (15 ): ഏഴാം ക്ലാസ് ജയം. അംഗവൈകല്യമില്ലാത്ത ആരോഗദൃഢഗാത്രരായ പുരുഷന്മാർ. നല്ല കാഴ്ചശക്തി വേണം; 30നും 50നും ഇടയിൽ; 18,000.
∙വനിതാ സെക്യൂരിറ്റി ഗാർഡ് (12): ഏഴാം ക്ലാസ് ജയം, അംഗവൈകല്യം ഇല്ലാത്തവരായിരിക്കണം. നല്ല കാഴ്ചശക്തി വേണം; 55നും 60നും ഇടയിൽ; 18,000.
അപേക്ഷയ്ക്കൊപ്പം അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അപേക്ഷാഫോം ദേവസ്വം ഓഫിസിൽ നിന്ന് 118 രൂപയ്ക്കു ലഭിക്കും. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പു ഹാജരാക്കിയാൽ പട്ടികവിഭാഗക്കാർക്കു ഫോം സൗജന്യമാണ്.
വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ദേവസ്വം ഓഫിസിൽ നേരിട്ടോ തപാലിലോ അപേക്ഷിക്കാം. വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680 101. ഫോൺ: 0487-2556335.